5ജി സ്മാർട്ട് ഫോണുകൾ ;2019 ൽ പുറത്തിറക്കുന്ന കമ്പനികൾ

Updated on 27-Nov-2018
HIGHLIGHTS

അടുത്ത വർഷം പുതിയ ടേക്നോളോജികളുമായി സ്മാർട്ട് ഫോൺ കമ്പനികൾ

 

2019 ൽ പുതിയ ടെക്നോളോജികളുമായി സ്മാർട്ട് ഫോൺ കമ്പനികൾ എത്തുന്നു .2020 ൽ ലോകമെമ്പാടും 5ജി തരംഗം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് .അതിനു മുന്നോടിയായാണ് സ്മാർട്ട് ഫോൺ കമ്പനികൾ 5 ജി സ്മാർട്ട് ഫോണുകളുമായിട്ട് വിപണിയിൽ എത്തുന്നത് .10 Gbps സ്പീഡിൽ ആണ് 5ജി പ്രവർത്തിക്കുന്നത് .4ജി ലോകത്തിനു പുതിയ സംഭാവനകൾ നൽകിയ ജിയോയും പുതിയ തയ്യാറെടുപ്പുകൾ എടുക്കുകയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും അടുത്ത വർഷം 5 ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളുടെ വിവരങ്ങളും ചില കമ്പനികൾ പുറത്തിറക്കുന്ന 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങളും മനസ്സിലാക്കാം .

സാംസങ്ങിന്റെ ഗാലക്സി s10 

5ജി സ്മാർട്ട് ഫോണുകളിൽ സാംസങ്ങ് പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങിന്റെ ഗാലക്സി s10 .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .

മോട്ടോയുടെ 5ജി സ്മാർട്ട് ഫോണുകൾ 

മോട്ടോയുടെ 5ജി സ്മാർട്ട് ഫോണുകളും അടുത്തവർഷം ആദ്യം തന്നെ എത്തുന്നുണ്ട് .അതിൽ ആദ്യം പ്രതീഷിക്കാവുന്നത് Mi Mix 3 സ്മാർട്ട് ഫോണുകളാണ് .6.4ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ ഷവോമിയിൽ നിന്നും പുറത്തിറങ്ങുന്ന 5ജി സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .മൂന്നു വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .6ജിബിയുടെ റാം ,8 ജിബിയുടെ റാം കൂടാതെ 10 ജിബി റാം വേരിയന്റിലാണ് എത്തുന്നത് . Snapdragon 8150 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .കൂടുതൽ 5 ജി സ്മാർട്ട് ഫോണുകളും ഷവോമിയിൽ നിന്നും 2019 ൽ പ്രതീക്ഷിക്കാം .

ഓപ്പോ 5 ജി സ്മാർട്ട് ഫോണുകൾ 

ഒപ്പൊയിൽ നിന്നും 2019 ൽ പുതിയ 5 ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .ഒപ്പോയുടെ 5G  ടെസ്റ്റുകൾ ഇതിനോടകം തന്നെ കഴിഞ്ഞിരിക്കുന്നു .അതുകൊണ്ടുതന്നെ അടുത്ത വർഷം ഒപ്പോ 5 ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .

HTC 5 ജി സ്മാർട്ട് ഫോണുകൾ 

HTC ൽ നിന്നും പുതിയ  Qualcomm Snapdragon 855 പ്രോസസറിൽ പുറത്തിറങ്ങുന്ന 5 ജി സ്മാർട്ട് ഫോണുകൾ 2019 ൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ ലെനോവയിൽ നിന്നും അതുപോലെ മോട്ടോയിൽ നിന്നും & എൽജിയിൽ നിന്നും 5 ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം പുറത്തിറങ്ങുന്നുണ്ട് .എന്നാൽ പുതിയ 5ജി സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ടെലികോം മേഖലയിലും വലിയ പോരാട്ടം തന്നെയാകും നടക്കുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :