ഇന്ത്യയിൽ ഇനി 5ജി തരംഗവും ,എയർടെലിനൊപ്പം എറിക്സൺ
എയര്‍ടെലുമായി സഹകരിച്ചാണ് പുതിയ പദ്ധതി
ഇന്ത്യൻ ടെലികോം മേഖലയിൽ പുതിയ തന്ത്രങ്ങൾ മേയാൻ എയർടെൽ എത്തുന്നു .ഇത്തവണ എയർടെൽ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനത്തോടെയാണ് എത്തുന്നത് .5 ജി ടെക്നോളജി ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എയർടെൽ .
എയർടെൽ ഒറ്റയ്ക്കല്ല കൂടെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സനും ഉണ്ട് .ഇതുമായി ബന്ധപ്പെട്ടു 5ജി സാങ്കേതികവിദ്യയുടെ രാജ്യത്തെ ആദ്യ പ്രദര്‍ശനവും എറിക്സണ്‍ സംഘടിപ്പിച്ചു.എറിക്സണിന്റെ 5ജി ടെസ്റ്റ് ബെഡും 5ജി എന്‍ആര്‍ റേഡിയോയും ഉപയോഗിച്ചാണ് വെള്ളിയാഴ്ച്ച എറിക്സ് 5ജി എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ പ്രദര്‍ശനം നടത്തിയത്.
2020 ൽ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവിൽ 4ജിയിൽ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .
അതിവേഗ ഡാറ്റ പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ 1. 77 കോടിയുടെ ലാഭം ഉണ്ടാക്കാനുള്ള സാഹചര്യം 2026ഓടെ ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍ക്ക് ലഭിക്കുമെന്നാണ് എറിക്സണ്‍ കമ്ബനിയുടെ പ്രതീക്ഷ.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile