5ജി സർവീസുകളുമായി നമ്മുടെ സ്വന്തം ?

5ജി സർവീസുകളുമായി നമ്മുടെ സ്വന്തം ?
HIGHLIGHTS

അതിവേഗ 5ജി സർവീസുകളുമായി നമ്മുടെ സ്വന്തം BSNL ?

BSNL വരിക്കാർ ഏറെ നേരിടുന്ന പ്രേശ്നങ്ങളിൽ ഒന്നാണ് അതിന്റെ ഇന്റർനെറ്റ് സ്പീഡ് .ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകൾ BSNL ൽ നിന്നും എത്തുന്നുണ്ട് എങ്കിൽകൂടിയും ഒരുപാടു പരാതികളാണ് BSNL ന്റെ ഇന്റർനെറ്റ് സർവീസുകളെക്കുറിച്ചു എത്തുന്നത് .എന്നാൽ ഇപ്പോൾ BSNL വരിക്കാർക്ക് ഒരു സന്തോഷവാർത്തയായിട്ടാണ് എത്തിയിരിക്കുന്നത് .പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു .BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയിൽ എത്തിക്കുന്നു .അടുത്തവർഷം (2020 ൽ) ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .

എന്നാൽ ആദ്യമായി ഇന്ത്യയിൽ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ൽ  പുതിയ സാങ്കേതിക അഡ്വാൻസ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത് .5ജി എത്തിക്കഴിഞ്ഞാൽ പ്രതിവർഷം 50 ലക്ഷത്തിനു മുകളിൽ വരിക്കാരെ കൊണ്ടുവരാനാകും എന്നാണ് കരുതപ്പെടുന്നത് .5ജി ഡെവലപ്പിംഗ് ചെയുന്നതിനായി നോക്കിയ ,എൻടിടി പോലെയുള്ള കമ്പനികളുമായി കരാറിൽ എത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .

അടുത്തവർഷത്തോടെ BSNL ൽ നിന്നും പുതിയ ടെക്നോളജി പ്രതീക്ഷിക്കാം .എന്നാൽ പുതിയ 5ജി ടെക്നോളോജിയ്ക്ക് മുന്നോടിയായി 4ജി സർവീസുകൾ കേരളത്തിൽ മുഴുവനും ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു .ഇപ്പോൾ ആലപ്പുഴ മേഖലകളിലാണ് BSNL 4ജി സർവീസുകൾ ലഭ്യമാകുന്നത് .ചേർത്തല മുതൽ അമ്പലപ്പുഴ വരെയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ 4ജി ലഭ്യമാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo