ഇന്ത്യയിൽ 5G കണക്റ്റിവിറ്റി ആദ്യം എത്തുക ഈ 13 നഗരങ്ങളിൽ
എന്നാൽ കേരളത്തിൽ ആദ്യ ഘട്ടത്തിൽ 5ജി എത്തില്ല
വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസ് 2022ല്‍ തത്സമയ 5ജി നെറ്റ്വര്‍ക്ക് സ്വിച്ച്ഓണ്‍ ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വി 5ജി ലൈവ് നെറ്റ്വര്‍ക്കിലെ ആദ്യ കോള്‍ നടത്തി. വി 5ജിയുടെ ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡല്‍ഹി മെട്രോയുടെ ദ്വാരകയിലെ ടണല്‍ നിര്‍മാണ തൊഴിലാളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തിയത്.
ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് പ്രധാനമന്ത്രിയുടെ കോള്‍ അറ്റന്‍ഡ് ചെയ്തത്. അദ്ദേഹം സ്ഥലത്തെ ഒരു തൊഴിലാളിയുമായി പ്രധാനമന്ത്രിക്ക് ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കി. രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷയ്ക്കായാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 5ജി ഡിജിറ്റല്‍ ട്വിന്‍ സൊലൂഷന്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.
ഹൈസ്പീഡ് അള്‍ട്രാ ലോ ലേറ്റന്‍സി 5ജി നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ടണലുകള്‍, ഭൂഗര്‍ഭ വര്‍ക്കിങ് സൈറ്റുകള്‍, ഖനികള്‍ തുടങ്ങിയ അപകട സാധ്യതകളുള്ള നിര്‍മാണ സൈറ്റുകളുടെ മേല്‍നോട്ടത്തിന് തൊഴിലാളികളുടെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും 5ജി സാങ്കേതികവിദ്യ ഇന്ത്യയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് വി അധികൃതര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കി.
വി 5ജിയില്‍ സൃഷ്ടിച്ച ഒരു ഡല്‍ഹി മെട്രോ ടണല്‍ സൈറ്റിന്‍റെ ത്രിഡി ഡിജിറ്റല്‍ ട്വിന്‍ ഉപയോഗിച്ച് പ്രധാനമന്ത്രിക്ക് തത്സമയം വിദൂരത്ത് നിന്ന് കാണാനും സൈറ്റില്‍ വിന്യസിച്ചിരിക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ക്ഷേമവും അവലോകനം ചെയ്യാനും കഴിഞ്ഞു.എന്നാൽ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 13 നഗരങ്ങളിൽ ആണ് 5ജി സർവീസുകൾ ലഭ്യമാകുന്നത് .അഹമ്മദാബാദ് ,ബാംഗ്ലൂർ ,ചണ്ഡീഗഡ് ,ചെന്നൈ ,ഡൽഹി ,ഗാന്ധി നഗർ ,ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നി നഗരങ്ങളിലാണ് .