5G ദുരുപയോഗം ചെയ്യാൻ സാധ്യത: പ്രധാനമന്ത്രിയുടെ യോഗത്തിൽ ആശങ്ക പങ്കുവച്ചു

5G ദുരുപയോഗം ചെയ്യാൻ സാധ്യത: പ്രധാനമന്ത്രിയുടെ യോഗത്തിൽ ആശങ്ക പങ്കുവച്ചു
HIGHLIGHTS

അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കാണ് 5G

5G ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്

മ​യ​ക്കു​മ​രു​ന്ന്, ​മ​നു​ഷ്യ അ​വ​യ​വ ക​ട​ത്ത്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​വ വർധിക്കുമെന്ന് റിപ്പോർട്ട്

5ജി (5G)ടെലികോം നെറ്റ്‍വർക് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്ന് പൊലീസ് റിപ്പോർട്ട്. മയക്കുമരുന്ന് കള്ളക്കടത്ത്, മനുഷ്യ-മനുഷ്യ അവയവ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ് എന്നിവയിൽ 5G യുടെ വേഗത ദുരുപയോഗം ചെയ്യാം. ഡിജിപിയുടെ ദ്വിദിന യോഗത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്ത ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് 5G നെറ്റ്‍വർക് ഉപയോഗം സംബന്ധിച്ച ആശങ്കകളുള്ളത്. 

എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഇൻറർനെറ്റ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ളതാണ് 5G. ഇതുമൂലം സൈബർ ആക്രമണ സാധ്യത കൂടും. അ​തു​വ​ഴി മു​ഴു​വ​ൻ സം​വി​ധാ​ന​ത്തി​ന്റെ​യും സു​ര​ക്ഷ​യു​ടെ കാര്യത്തി​ലും ആ​ശ​ങ്ക വ​ർ​ധി​ക്കും. 5ജി​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശി​ച്ചു.

ബാ​ൻ​ഡ്‍വി​ഡ്ത്ത് പ​രി​മി​ത​പ്പെ​ടു​ത്തു​ക, സ​ർ​ക്കാ​ർ-​സൈ​നി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ കു​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ക, കു​റ​ഞ്ഞ സൈ​ബ​ർ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക, പ​ര​മാ​വ​ധി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ക്രി​പ്റ്റോ ക​റ​ൻ​സി​യും വി​കേ​ന്ദ്രീ​കൃ​ത ബാ​ങ്കി​ങ് സം​വി​ധാ​ന​ങ്ങ​ളും ജ​ന​പ്രി​യ​മാ​വു​ന്ന കാ​ല​ത്ത് 5ജി​യും എത്തുന്നതോ​ടെ മ​യ​ക്കു​മ​രു​ന്ന്-​മ​നു​ഷ്യ-​അ​വ​യ​വ ക​ട​ത്ത്, ഭീ​ക​ര ഫ​ണ്ടി​ങ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​വ വ​ർ​ധി​ച്ചേ​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽകി.​

എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും തുറന്നതുമായ ഇന്റർനെറ്റ് പ്രോട്ടോക്കോളിലാണ് 5G നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ തലമുറകളുടെ എല്ലാ പരാധീനതകളും ഇതിന് പാരമ്പര്യമായി ലഭിച്ചു, ഇത് സൈബർ ആക്രമണങ്ങൾക്ക് ഇരയാകുകയും മുഴുവൻ സിസ്റ്റത്തിന്റെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു. 

ഈ സംവിധാനത്തിലൂടെ സൈന്യവും സർക്കാർ സംഭാഷണവും അംഗീകൃത കമ്പനികളും തമ്മിൽ സംവാദം നടത്തണം. ഇത് സൈബർ ആക്രമണ സാധ്യതയും കുറയ്ക്കും. ക്രിപ്‌റ്റോകറൻസികളും വികേന്ദ്രീകൃത ബാങ്കിംഗ് സംവിധാനങ്ങളും തത്സമയം 5G നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് കൂടുതൽ പ്രചാരം നേടുന്നതിനാൽ, ബന്ധങ്ങളും സാമ്പത്തിക അടയാളങ്ങളും കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കാണ് 5Gജി. ഉയര്‍ന്ന മള്‍ട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്‍വര്‍ക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് 5G വയര്‍ലെസ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പ്രകടനവും മെച്ചപ്പെട്ട കാര്യക്ഷമതയും നല്‍കി 5ജി ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് 5 ജി ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല കോടിക്കണക്കിന് ഇന്റർനെറ്റ് ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് 5ജി സാങ്കേതികവിദ്യ സഹായിക്കും.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, മിഷന്‍-ക്രിട്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്, IoT എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട സേവനങ്ങളിലാണ് 5G ഉപയോഗിക്കുന്നത്. 4G-യേക്കാൾ 10 മടങ്ങ് കൂടുതൽ ഇന്റർനെറ്റ് വേഗതയുമായാണ് 5ജി എത്തുന്നത്. ഇത് സെക്കൻഡിൽ 20ജിബിപിഎസ് വരെയോ സെക്കൻഡിൽ 100 എംബിപിഎസിൽ കൂടുതൽ വരെയോ ഡാറ്റാ ട്രാൻസ്ഫർ സ്പീഡ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 4ജിയിൽ 1ജിബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 5ജി പ്ലാനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo