5 UPI Rules 2024: UPI ATM മുതൽ ഈ വർഷം 5 പുതിയ പേയ്മെന്റ് നിയമങ്ങൾ

5 UPI Rules 2024: UPI ATM മുതൽ ഈ വർഷം 5 പുതിയ പേയ്മെന്റ് നിയമങ്ങൾ
HIGHLIGHTS

2024 ജനുവരി 1 മുതൽ ചില നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നുണ്ട്

5 പുതിയ നിയമങ്ങളാണ് 2024ൽ UPI അവതരിപ്പിക്കുന്നത്

2023ൽ 30 കോടി ജനങ്ങൾ യുപിഐ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്

ആക്ടീവല്ലാത്ത UPI ഐഡികൾ ഡിലീറ്റ് ചെയ്യുന്നതിനായി NPCI തീരുമാനിച്ചിരുന്നു. എന്നാൽ 2024ലെ പ്രധാന മാറ്റം ഇതുമാത്രമല്ല. മറ്റ് 4 അപ്ഡേഷുകൾ യുപിഐയിൽ വരുന്നുണ്ട്. 2023ൽ 30 കോടി ജനങ്ങൾ യുപിഐ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം എന്തായാലും ഇതിനേക്കാൾ കൂടുതൽ യുപിഐ ഉപയോക്താക്കൾ ഉണ്ടാകും.
എന്നാൽ 5 പുതിയ നിയമങ്ങളാണ് 2024ൽ യുപിഐ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. ഈ 5 New Rules പരിചയപ്പെടാം.

UPI പുതിയ 5 നിയമങ്ങൾ

2016ലാണ് യുപിഐ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. 2024 ജനുവരി 1 മുതൽ ചില നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നുണ്ട്. പുതിയതായി വരുന്ന യുപിഐ നിയമങ്ങൾ ഉപയോക്താക്കളെ ആകർഷിക്കുന്നവയാണ്. ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഇത് അനുവദിക്കുന്നു. ഈ മാറ്റങ്ങളെ കുറിച്ച് അറിയാം.

5 UPI Rules 2024: UPI ATM മുതൽ ഈ വർഷം 5 പുതിയ പേയ്മെന്റ് നിയമങ്ങൾ
UPI പുതിയ 5 നിയമങ്ങൾ

ഒരു വർഷത്തിലേറെ ഉപയോഗിക്കാത്ത യുപിഐ ഐഡി ഡീആക്ടീവേറ്റ് ചെയ്യുന്നു. ദീർഘനാളായി ഉപയോഗിക്കാത്ത യുപിഐ ഐഡികളുടെ കണക്കെടുക്കാൻ എൻപിസിഐ നിർദേശിച്ചിരുന്നു. യുപിഐ ആപ്പുകളോടും ബാങ്കുകളോടുമാണ് നിർദേശം വച്ചത്. ഇങ്ങനെ ആക്ടീവല്ലാത്ത യുപിഐ വഴി നടക്കുന്ന തട്ടിപ്പുകൾ തടയാൻ എൻപിസിഐ ലക്ഷ്യമിടുന്നു.

ATM പണം പിൻവലിക്കാൻ UPI സ്കാനിങ്

QR കോഡ് വഴി ATM പണം പിൻവലിക്കുന്നതാണ് മറ്റൊരു പുതിയ ഫീച്ചർ. ആദ്യമായി UPI-ATM കൊണ്ടുവരികയാണ്. ഇങ്ങനെ എടിഎമ്മിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാനാകും. ഇതിനായി ഇന്ത്യയൊട്ടാകെ യുപിഐ എടിഎമ്മുകൾ അവതരിപ്പിക്കാൻ RBI പദ്ധതിയിടുന്നു.

പേയ്മെന്റിന് 4 മണിക്കൂർ പരിധി

ഇന്ന് യുപിഐ വളരെ സഹായകരമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ്. ഇന്ത്യയുടെ ഡിജിറ്റലൈസേഷനിലും ഇത് നിർണായക പങ്കായി വളർന്നു. എന്നാലും, യുപിഐ വഴി പണം തട്ടിപ്പ് നടത്തുന്നുണ്ട്. മിസ്ഡ് കോളുകളിലൂടെയും മറ്റും പലതരത്തിൽ സൈബർ തട്ടിപ്പ് നടക്കുന്നു. അതിനാൽ ഇനി യുപിഐ ട്രാൻസാക്ഷനിൽ ഒരു സമയ പരിധി വരുന്നുണ്ട്. 2,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകളിലാണ് ഇത് വരുന്നത്. യുപിഐയിൽ ആദ്യമായി നടത്തുന്ന 2000 രൂപയിൽ കൂടുതലുള്ള ട്രാൻസാക്ഷനാണ് ഇത് ബാധകം.

നിങ്ങൾ ആദ്യമായി ഒരാൾക്ക് 2000 രൂപയിൽ കൂടുതൽ കൈമാറുകയാണ്. എന്നാൽ ഇവർക്ക് 4 മുതൽ 5 മണിക്കൂർ കഴിഞ്ഞായിരിക്കും പേയ്മെന്റ് ലഭിക്കുക. നമ്മൾ അറിയാതെ അക്കൌണ്ടിൽ നിന്ന് പണം നഷ്ടമാകാതിരിക്കാനാണ് ഈ നിയമം. അഥവാ ആരെങ്കിലും നിങ്ങളുടെ അക്കൌണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്താൽ ഈ സമയപരിധിക്കുള്ളിൽ അത് തിരിച്ചെടുക്കാം.

ഇടപാട് പരിധി കൂട്ടി

യുപിഐ പേയ്‌മെന്റ് ഇടപാട് പരിധി ഉയർത്തിയിരുന്നു. കഴിഞ്ഞ മാസം മുതൽ സെൻട്രൽ ബാങ്ക് നിശ്ചയിച്ച പുതിയ പരിധി വന്നു. ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായാണ് ഉയർത്തിയത്. എന്നാൽ ഇത് ആശുപത്രി സേവനങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാണ് ബാധകം.

READ MORE: Jio Best Plans 2024: ഇന്ന് റീചാർജ് ചെയ്താൽ 2025 വരെ ഉപയോഗിക്കാം, ഈ Jio പ്ലാനുകൾ| TECH NEWS

മറ്റൊരു യുപിഐ അപ്ഡേറ്റ് യുപിഐ ഫോർ സെക്കൻഡറി മാർക്കറ്റ് ആണ്. ക്ലിയറിംഗ് കോർപ്പറേഷനുകൾ വഴി T1 അടിസ്ഥാനത്തിൽ പേയ്‌മെന്റുകൾ നടത്താനാണിത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo