ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കോവിഡ് കാലത്തിന് മുമ്പുള്ള കണക്കുകൾ മറികടന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2022 ജൂലൈ വരെ രാജ്യത്ത് 8.03 കോടി ക്രെഡിറ്റ് കാർഡുകൾ ഉപയോഗത്തിലുണ്ട്. റിവാർഡുകളും ക്യാഷ് ബാക്കുകളും Credit Cardകളിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുറഞ്ഞ ചെലവിൽ മികച്ച ഓഫറുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നേടാം. ചെലവ് കുറയ്ക്കാമെന്നതിനൊപ്പം ക്യാഷ് ബാക്ക്, റിവാർഡ് പോയിന്റുകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് നടത്താമെന്നുള്ളത് ക്രെഡിറ്റ് കാർഡിന്റെആകർഷണമാണ്. മാസത്തിൽ വീട്ടാവശ്യങ്ങൾക്കായി വരുന്ന ചെലവുകളിൽ നിന്ന് ക്യാഷ് ബാക്കുകളും റിവാർഡുകളും നൽകുന്ന 5 മികച്ച ക്രെഡിറ്റ് കാർഡുകളെ ഈ ലേഖനത്തിൽ ഉപഭോക്താക്കൾക്കു പരിചയപ്പെടുത്താം.
മാസത്തില്‍ വീട്ടുചെലവിനാണ് നല്ലൊരു തുക ഉപഭോക്താക്കൾക്കു ചെലവാകുന്നത്. യൂട്ടിലിറ്റി ബില്ലുകൾക്ക് ഉപയോഗിക്കാവുന്ന നല്ലൊരു ഓപ്ഷനാണ് ആക്‌സിസ് ബാങ്ക് എയ്‌സ് ക്രെഡിറ്റ് കാര്‍ഡ്. ഗൂഗിള്‍ പേയുമായി സഹകരിച്ചാണ് ഈ കാര്‍ഡ് പുറത്തിറക്കിയത്. ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഈ കാർഡ് ഓഫർ നല്‍കുന്നു.ആക്‌സിസ് ബാങ്ക് എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കു ഒരു പരിധിയോ ക്യാഷ് ബാക്കിങ്ങോ ഇല്ലാതെ ഷോപ്പിങ് നടത്താം.വെളളം ഇലക്‌ട്രിസിറ്റി ഗ്യാസ്, കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ ബില്ലുകള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കും. ഒല, സോമാറ്റോ, സ്വിഗ്ഗി എന്നിവയില്‍ 4 ശതമാനം ക്യാഷ് ബാക്കും മറ്റു പേയ്‌മെന്റുകള്‍ക്ക് 2 ശതമാനം ക്യാഷ് ബാക്കും ഈ കാര്‍ഡില്‍ ലഭിക്കും. 499 രൂപയാണ് വാര്‍ഷിക ഫീസ്.
കേരളത്തില്‍ മികച്ച ഓഫറുകളുള്ള Credit Card ആണ് ധനലക്ഷ്മി ബാങ്ക് നൽകുന്നത്. ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിന് ട്രെയിനിംഗ് ഫീസോ വാര്‍ഷിക ചാര്‍ജുകളോ ഇല്ല . സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഡിപ്പോര്‍ട്ട്‌മെന്റല്‍ സ്‌റ്റോറുകളില്‍ നിന്നും ഷോപ്പിംഗ് 5 ശതമാനം ക്യാഷ് ബാക്ക് കാര്‍ഡ് നല്‍കുന്നു. 1 ലക്ഷം രൂപയുടെ ക്രെഡിറ്റ് ഷീല്‍ഡും പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ പരിരക്ഷയും കാര്‍ഡ് നല്‍കുന്നു. വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയുള്ളവര്‍ക്ക് ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.
ഒരുപാട് ഓഫറുകളുള്ള ഒരു കാർഡാണ് അമേരിക്കന്‍ എക്‌സ്പ്രസ് സ്മാര്‍ട്ട്എണ്‍ ക്രെഡിറ്റ് കാർഡ് (American Express SmartEarn Credit Card). ദൈന്യംദിന ഓണ്‍ലൈന്‍- ഓഫ്‍ലൈന്‍ ചെലവാക്കലുകള്‍ക്ക് ഈ കാർഡ് ഉപയോഗിക്കുമ്പോൾ 495 രൂപയാണ് വാര്‍ഷിക ഫീസ് വരുന്നത്. ആമസോണ്‍, ഫ്ലിപ്കാർട്ട് യൂബര്‍ എന്നിവയിലെ ഓരോ 50 രൂപ ചെലവാക്കലുകള്‍ക്കും 10 റിവാര്‍ഡ് പോയിന്റ് ലഭിക്കും. പേടിഎം വാലറ്റ്, സ്വിഗ്ഗി, ബുക്ക്മൈഷോ, പി.വി.ആര്‍, മിന്ത്ര, ജബോംഗ്, ഗ്രോഫര്‍മാര്‍, ബിഗ് ബസാര്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന കാർഡാണ് അമേരിക്കന്‍ എക്‌സ്പ്രസ് സ്മാര്‍ട്ട്എണ്‍ ക്രെഡിറ്റ് കാര്‍ഡ്.
ഓൺലൈൻ ഷോപ്പിംഗിന് ശ്രദ്ധകേന്ദ്രീകരിക്കുന്നവർക്കായി എസ്ബിഐ ആരംഭിച്ച കാർഡാണ് എസ്ബിഐ സിപ്ലിസേവ് ക്രെഡിറ്റ് കാര്‍ഡ്. ഓഫ്‍ലൈൻ ഷോപ്പിംഗിന് ഈ കാര്‍ഡിന്റെ റൂപേ പതിപ്പ് ഉപയോഗിക്കാം (SBI SimplySAVE Credit Card (RuPay version) ഡൈനിംഗ്, മൂവിസ്, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍, ഗ്രോസറി എന്നിവയ്ക്ക് 100 രൂപ ചെലവാക്കുമ്പോള്‍ 10 റിവാര്‍ഡ് പോയിന്റ് ലഭിക്കും.
സ്വന്തമായി വാഹനം ഉള്ളവരാണെങ്കില്‍ ഏറ്റവും വലിയ ചെലവ് ഇന്ധനത്തിനുള്ള തുകയാണ്. ഇതിനായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡാണ് ബിപിസിഎല്‍ എസ്ബിഐ Credit Card. ഈ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ 4.25 ശതമാനത്തിന് തുല്യമായ റിവാര്‍ഡ് പോയിന്റ് ലഭിക്കും.
പലചരക്ക് സാധനങ്ങള്‍, സിനിമാ ടിക്കറ്റ്, ഡൈനിംഗ് എന്നീ ചെലവുകള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ 100 രൂപയ്ക്കും 5 റിവാര്‍ഡ് പോയിന്റ് ലഭിക്കും. 100 രൂപ ചെലവാക്കുമ്പോള്‍ 2.50 രൂപയ്ക്ക് തുല്യമായ റിവാര്‍ഡ് ലഭിക്കും. 499 രൂപ വാര്‍ഷിക ഫീസ് മാത്രമാണ് കാര്‍ഡിനായി ഈടാക്കുന്നത്.