150cc വരുന്ന Yamahaയുടെ 4 അപ്ഡേറ്റഡ് ബൈക്കുകൾ ഇന്ത്യയിൽ ഇറങ്ങി

Updated on 21-Feb-2023
HIGHLIGHTS

കേരളത്തിൽ യമഹക്ക് ആരാധകർ ഏറെയാണ്

Yamaha ഇപ്പോഴിതാ തങ്ങളുടെ നാല് ബൈക്കുകളുടെ പുതുക്കിയ പതിപ്പുകൾ അവതരിപ്പിച്ചു

റേസിങ് ബൈക്ക് ഉൾപ്പെടെയുള്ള മോഡലുകൾ ഇതിലുണ്ട്

കേരളത്തിൽ യമഹക്ക് വലിയൊരു ആരാധകവൃത്തമുണ്ടെന്ന് പറയാം. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Yamaha ഇപ്പോഴിതാ തങ്ങളുടെ നാല് ബൈക്കുകളുടെ പുതുക്കിയ പതിപ്പുകളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്.
150ccയുള്ളവയാണ് ഈ ബൈക്കുകൾ. പുറത്തിറക്കിയ ബൈക്കുകളിൽ 2023 മോഡലായ MT-15, R15, FZ-X, FZ-S FI എന്നിവ ഉൾപ്പെടുന്നു. ഇതിന് പുറമെ, നിരവധി പുതിയ ഫീച്ചറുകൾ പുതിയ ബൈക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിലെ ഓരോ ബൈക്കുകളെയും വിശദമായി മനസിലാക്കാം…

യമഹയുടെ MT-15

150cc വിവിഎ ലിക്വിഡ് കൂൾഡ് എൻജിനാണ് എംടി-15ന് കരുത്തേകുന്നത്. പിൻവശത്തെ മോണോഷോക്ക്, ഡിസ്ക് ബ്രേക്ക് എന്നിവയും ബൈക്കിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. മെറ്റാലിക് ബ്ലാക്ക്, ഐസ്-ഫ്ലൂ വെർമിലിയൻ, സിയാൻ സ്റ്റോം, റേസിംഗ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് Yamahaയുടെ MT-15 വിപണിയിൽ എത്തുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, ടിസിഎസ്, ഡ്യുവൽ-ചാനൽ എബിഎസ്, രണ്ട് വ്യത്യസ്ത പതിപ്പുകളോട് കൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഇതിന് ലഭിക്കും. ഇതിന് സിയാൻ സ്റ്റോം, ഐസ് ഫ്ലൂ വെർമിലിയൻ, റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് ഡീലക്സ് എന്നീ നാല് നിറങ്ങൾ ലഭിക്കും. ഇതിന്റെ എക്സ്-ഷോറൂം പ്രാരംഭ വില ഏകദേശം 16,8400 രൂപയാണ്.

R15 യമഹ

R15 എന്നത് ഒരു റേസിങ് ബൈക്കാണ്. വെള്ളയും നീലയും കോമ്പോയിലാണ് ഇത് ലോഞ്ച് ചെയ്തിരിക്കുന്നത്. നൈറ്റ് മോഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കമ്പനി ഈ ബൈക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ എക്സ്-ഷോറൂം പ്രാരംഭ വില ഏകദേശം 18,0900 രൂപ വരുന്നു.

FZ-X യമഹ ബൈക്ക്

പുതിയ FZ-X യമഹ ബൈക്കുകളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയുണ്ട്. അതേസമയം, ഇതിന് സംയോജിത എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും ബൈ-ഫംഗ്ഷണൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

മൊബൈൽ ചാർജിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും FZ-X യമഹ ബൈക്കിലുണ്ടാകും. ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് കോപ്പർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഏകദേശം 13,5900 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം പ്രാരംഭ വില.

യമഹയുടെ FZ-S FI

FZ-S FIയുടെ അപ്ഡേറ്റഡ് ഡിസൈനാണിത്. എൽഇഡി ലാമ്പുകളും പുതിയ ഹെഡ്‌ലാമ്പുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയും ഇതിലുണ്ടാകും. മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ FZ-S FI യമഹ ബൈക്ക് ലഭ്യമാകും. ഇതിന്റെ എക്സ്-ഷോറൂം പ്രാരംഭ വില ഏകദേശം 11,5200 രൂപയാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :