
ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ അഥവാ ഉടമ്പടി ദിനം ആഘോഷിക്കുന്നത്
പ്രിയപ്പെട്ടവർക്ക് അർത്ഥവത്തും വിശ്വാസപൂർണവുമായ വാഗ്ദാനങ്ങൾ നൽകുന്ന സുദിനമാണിത്
പ്രൊമിസ് ഡേ കൂടുതൽ മധുരമാക്കാൻ നിങ്ങൾ ഹൃദയത്തിൽ നിന്ന് മധുരമായ ആശംസകൾ പങ്കുവയ്ക്കുക
Happy Promise Day Wishes 2025: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് Valentine ആശംസകൾ അയക്കണ്ടേ! ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ അഥവാ ഉടമ്പടി ദിനം ആഘോഷിക്കുന്നത്. പ്രിയപ്പെട്ടവർക്ക് അർത്ഥവത്തും വിശ്വാസപൂർണവുമായ വാഗ്ദാനങ്ങൾ നൽകുന്ന സുദിനമാണിത്. അതിനാൽ തന്നെ ഫെബ്രുവരി 11 വാലന്റൈൻ വാരത്തിലെ വളരെ പ്രത്യേകതയുള്ള ദിവസവുമാണ്.
Promise Day Wishes 2025
പ്രണയം, വിശ്വാസം, സമര്‍പ്പണം, സ്നേഹം എല്ലാം ഉറപ്പിക്കുന്ന ദിവസമാണിന്ന്. പ്രിയപ്പെട്ടവർക്ക് അത് പങ്കാളിയാകാം, രക്ഷകർത്താവാം, നിങ്ങളുടെ സഹോദരങ്ങളാകാം. അവർക്ക് നിങ്ങൾ ഹൃദയത്തിൽ നിന്ന് മധുരമായ ആശംസകൾ പങ്കുവയ്ക്കുക. പ്രൊമിസ് ഡേ കൂടുതൽ മധുരമാക്കാൻ ഇങ്ങനെയുള്ള സന്ദേശങ്ങൾക്ക് സാധിക്കും.

Promise Day Wishes മലയാളത്തിൽ
റൊമാന്റിക്കായും വൈകാരികമായും Promise Day Wishes പങ്കുവയ്ക്കാം. വാട്സ്ആപ്പ് മെസേജുകളായും ഇൻസ്റ്റഗ്രാം സ്റ്റോറിയായും പ്രൊമിസ് ഡേ ആശംസകൾ അറിയിക്കണോ? മനോഹരമായ ആശംസകളും സന്ദേശങ്ങളും ഫോട്ടോകളും ഇതാ…
Valentine Special: ഹാപ്പി പ്രൊമിസ് ഡേ
എല്ലാ സന്തോഷത്തിലും, ഓരോ കൊടുങ്കാറ്റിലും, ഓരോ മനോഹര നിമിഷത്തിലും നിങ്ങളുടെ നിന്റെ കൈപിടിച്ച് ഞാനുമൊപ്പമുണ്ടാകും. ഹാപ്പി പ്രോമിസ് ഡേ ഡിയർ!
നിങ്ങൾക്ക് ആർക്കെങ്കിലും നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം നിങ്ങളുടെ വാക്കാണ്- ഞാൻ നിന്നെ സ്നേഹിക്കുന്നു. ഹാപ്പി പ്രോമിസ് ഡേ!
ഇരുട്ടിൽ നിങ്ങളുടെ ചന്ദ്രനും ശോഭയിൽ നിങ്ങളുടെ നക്ഷത്രവും ഞാനാകും. നീയൊരിക്കലും തനിച്ചായിരിക്കില്ല. ഹാപ്പി പ്രൊമിസ് ഡേ🥰
സന്തോഷമോ, സങ്കടമോ, ദേഷ്യമോ, സ്നേഹമോ. എല്ലാ നിമിഷവും നിന്നോടൊപ്പം ഞാനുമുണ്ടാകും. Happy Promise Day❤️😍
എന്റെ ആകാശവും നക്ഷത്രവും ഭൂമിയും കടലുമെല്ലാം നീയാകുന്നു, ഹാപ്പി പ്രോമിസ് ഡേ ✨🌙
ദൂരമോ സമയമോ ദുരിതങ്ങളോ എന്നെ നിന്നിൽ നിന്നും അകലെയാക്കില്ല. നിന്നെ ഞാനെന്നും സ്നേഹിക്കും, സ്നേഹിച്ചുകൊണ്ടെയിരിക്കും. 😍Happy Promise Day😍
സ്നേഹമാണഖില സാരമൂഴിയില്‍… എന്റെ പ്രിയപ്പെട്ടവർക്ക് ഹാപ്പി പ്രോമിസ് ഡേ. ❣️Advance Valentine’s Day Wishes!❣️
ഹാപ്പി പ്രോമിസ് ഡേ! എന്നെ സ്നേഹിക്കുന്നവർക്കും ഞാൻ സ്നേഹിക്കുന്നവർക്കും ഞാൻ നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും പരിരക്ഷിക്കുമെന്ന് ഉറപ്പുനൽകുന്നു.
സ്നേഹം വെറുമൊരു വാക്കല്ല, അതൊരു ഉടമ്പടിയാണ്. നിന്നെ ആത്മാർത്ഥയോടെ എന്നെന്നും ഞാൻ അനന്തമായി സ്നേഹിക്കും🥰. വിശ്വാസത്തിന്റെ ഈ സുദിനത്തിൽ ആയിരം സ്നേഹാശംസകൾ നേരുന്നു…
നിന്റെ പുഞ്ചിരിയും നിന്റെ ശക്തിയും നിന്റെ ഊർജ്ജവുമായി ഞാനും ഒപ്പമുണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഹാപ്പി പ്രോമിസ് ഡേ!
നിങ്ങൾ വാഗ്ദാനം നൽകേണ്ടതില്ല, പകരം അത് തെളിയിച്ചാൽ മതി, ഹാപ്പി പ്രോമിസ് ഡേ!
വാഗ്ദാനങ്ങളാണ് ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനം. നിന്നെ എല്ലായ്പ്പോഴും സ്നേഹിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു, ഹാപ്പി പ്രോമിസ് ഡേ!
നൽകുന്ന വാഗ്ദാനങ്ങളല്ല പ്രധാനം, അവ പാലിക്കുന്നതാണ് മുഖ്യം! ഹാപ്പി പ്രോമിസ് ഡേ മൈ ലവ്!
ഹാപ്പി പ്രോമിസ് ഡേ! ലോകം ഇടിഞ്ഞുവീണാലും ഞാൻ നിന്നെ സ്നേഹിക്കുന്നത് അവസാനിക്കില്ല,
എന്റെ പ്രണയം യാതൊരു വ്യവസ്ഥകളോടും പരിമിതമാകുന്നില്ല, ഈ പ്രോമിസ് ഡേയിൽ സ്നേഹാശംസകൾ നേരുന്നു…
ഞാൻ നിന്റെ നല്ല സുഹൃത്തും, നല്ല സഹായിയും എക്കാലത്തെയും മികച്ച പ്രണയവുമായിരിക്കും. ഹാപ്പി പ്രോമിസ് ഡേ മൈ ലവ്!
നീ നീയായി ഇരിക്കുന്നതിന് നന്ദി, നമ്മുടെ ബന്ധം ദൃഢമാക്കുന്നതിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ, ഹാപ്പി പ്രോമിസ് ഡേ!
വാഗ്ദാനം മേഘം പോലെയാണ്. അത് നിറവേറ്റുന്നത് മഴയും, സ്നേഹാശംസകൾ നേരുന്നു…💙❣️
ജീവിതം നമ്മെ എവിടേക്കെല്ലാം കൊണ്ടുപോയാലും, നമ്മൾ പരസ്പരം കൈപിടിച്ച് ഒപ്പമുണ്ടാകും. ❣️❣️ഹാപ്പി പ്രോമിസ് ഡേ!❣️❣️
നിങ്ങളോടൊപ്പം നിൽക്കുമെന്നും നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്നും എന്റെ ഉറപ്പ്👫, Happy Promise Day
ഇന്നും എന്നും ഇനിയെന്നും നീയാണ് എനിക്കെല്ലാം. ഹാപ്പി പ്രോമിസ് ഡേ!
Also Read: Amazon Alexa ക്ലോക്ക്: ഇന്ത്യൻ വിപണിയെ ഞെട്ടിച്ച് Smart Clock! വളരെ ബജറ്റ് വിലയിൽ പുതിയ Echo Spot
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile