Happy Gandhi Jayanti 2024: October 2, രാഷ്ട്രപിതാവിന്റെ ജന്മദിനം. ഇന്ത്യ മഹാത്മ എന്ന് വിളിക്കുന്ന ഗാന്ധിജിയുടെ 155-ാം ജന്മദിന വാർഷികമാണിത്. 1869 -ൽ ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.
അംഹിസയുടെ പ്രതീകമായ മഹാത്മ ഗാന്ധിയുടെ സ്മരണാർഥമാണ് ഈ ദിനം ആചരിക്കുന്നത്. അതായത് അഹിംസയ ദിനമാണ് ഒക്ടോബർ 2. ഗാന്ധിജയന്തി ദിനത്തിൽ മധുരം പകർന്നും, ഗാന്ധിജിയുടെ ദർശനങ്ങൾ പങ്കുവച്ചും ആഘോഷിക്കുന്നു.
Gandhi Jayanti day പ്രമാണിച്ച്, നിങ്ങളുടെ സുഹൃത്തുക്കളിലേക്കും നന്മയുടെയും സത്യത്തിന്റെയും ആശംസകൾ പങ്കുവയ്ക്കാം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നതിലുപരി ഒരു സന്ദേശവും ഗാന്ധിജയന്തിയിൽ പങ്കുവയ്ക്കാനില്ല.
വാട്സ്ആപ്പിലൂടെ ഗാന്ധി ജയന്തി ആശംസകൾ അറിയിക്കാം. മെസേജുകളിലൂടെയും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും സന്ദേശം അയക്കാം. AI ടൂളുകളിലൂടെ നിങ്ങൾക്ക് വീഡിയോകളും ഇമേജുകളും ഷെയർ ചെയ്യാം.
മഹാത്മജിയുടെ മഹത് വചനങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസുകളാക്കാം. അതുപോലെ കൂട്ടുകാർക്കും ബന്ധുക്കൾക്കും മെസേജുകൾ ഷെയർ ചെയ്യാം.
സത്യത്തിന്റെയും അഹിംസയുടെയും പ്രതീകം, മഹാത്മജിയുടെ 155-ാം ജന്മദിനം. ഗാന്ധി ജയന്തി ആശംസകൾ.
ഏവർക്കും ശാന്തിയുടെയും സ്നേഹത്തിന്റെയും ഗാന്ധി ജയന്തി ദിനാശംസകൾ
ലോകത്തിലെ ഏറ്റവും ശക്തമായ വിപ്ലവം രക്തമൊഴുകാതെ സാധിക്കുമെന്ന് പറഞ്ഞ ഗാന്ധിജി. സത്യത്തിലും അഹിംസയിലും അടിയുറച്ച്, എല്ലാ അനീതികൾക്കും ഉപരിയായി ജീവിക്കാനാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ഗാന്ധിജയന്തി ആശംസകൾ
അഹിംസയാണ് ശക്തരുടെ ആയുധം, ഗാന്ധിജയന്തി ആശംസകൾ
ഗാന്ധിജിയുടെ ജീവിതവും പൈതൃകവും പോരാടുന്നതിനുള്ള പ്രചോദനമാകട്ടെ. ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ
അനുകമ്പയിലാണ് ശക്തി. സമാധാനത്തിലാണ് വിജയം. ഓരോ ഇന്ത്യക്കാരനും ഗാന്ധിജയന്തി ആശംസകൾ
യഥാർത്ഥ സ്വാതന്ത്ര്യം അടിച്ചമർത്തലല്ല. മറിച്ച് നീതിയുടെയും അനുകമ്പയുടെയും സമത്വത്തിന്റെയുമാണ്. സ്വാതന്ത്ര്യത്തിനും അന്തസ്സിനും മനുഷ്യാവകാശത്തിനും വേണ്ടി പോരാടിയ മഹാത്മാവിന്റെ ജന്മദിനത്തിൽ ഓരോരുത്തർക്കും ആശംസകൾ നേരുന്നു.
Also Read: Mentioned you in status: അടിപൊളി! WhatsApp സ്റ്റാറ്റസിലും ഇനി മെൻഷൻ ഫീച്ചർ, പ്രൈവസി പ്രശ്നമാകുമോ?
“ദൈവത്തിന് മതമില്ല”
“ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമാകൂ.”
“സ്നേഹത്തിന്റെ ശക്തി അധികാര സ്നേഹത്തെ മറികടക്കുന്ന ദിവസം, ലോകം സമാധാനം അറിയും.”
“പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക.”
“കണ്ണിനു പകരം കണ്ണ് എന്നത് ലോകത്തെ മുഴുവൻ അന്ധരാക്കുകയേ ഉള്ളൂ.”
“ദുർബലർക്ക് ഒരിക്കലും പൊറുക്കാനാവില്ല. ക്ഷമയാണ് ശക്തരുടെ ഗുണം.”
“തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുന്നില്ലെങ്കിൽ, സ്വാതന്ത്ര്യം വിലമതിക്കുന്നില്ല.”
“വൃത്തികെട്ട കാലുകളിലൂടെ ആരെയും എന്റെ മനസ്സിലൂടെ കടന്നുപോകാൻ ഞാൻ അനുവദിക്കില്ല.”
“നാളെ മരിക്കും പോലെ ജീവിക്കുക. നിങ്ങൾ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നത് പോലെ പഠിക്കുക.”
“സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്.”
“ഒരു മനുഷ്യൻ അവന്റെ ചിന്തകളുടെ സൃഷ്ടി മാത്രമാണ്. അവൻ എന്താണ് ചിന്തിക്കുന്നത്, അവൻ അതായി മാറുന്നു.”
“ലോകത്തിൽ കൊടും വിശപ്പുള്ളവരുണ്ട്. ദൈവത്തിന് അപ്പത്തിന്റെ രൂപത്തിലല്ലാതെ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല.”
“ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ ഞാൻ മരിക്കുന്നു. പിറ്റേന്ന് രാവിലെ, ഞാൻ ഉണരുമ്പോൾ, ഞാൻ പുനർജനിക്കുന്നു.”