Job Fraud Scam: ജോലി തട്ടിപ്പ് നടത്തിയ 100 സൈറ്റുകളെ പൂട്ടി കേന്ദ്രം, പണം ഒഴുകുന്നത് ഇന്ത്യയ്ക്ക് പുറത്തേക്കെന്നും കണ്ടെത്തൽ

Job Fraud Scam: ജോലി തട്ടിപ്പ് നടത്തിയ 100 സൈറ്റുകളെ പൂട്ടി കേന്ദ്രം, പണം ഒഴുകുന്നത് ഇന്ത്യയ്ക്ക് പുറത്തേക്കെന്നും കണ്ടെത്തൽ
HIGHLIGHTS

വ്യാജ ജോലി ഓഫറുകൾ നൽകുന്ന സൈറ്റുകൾക്ക് എതിരെ നടപടി

Job Fraud നടത്തുന്ന നൂറിലധികം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു

തട്ടിപ്പ് നടത്തുന്ന പണം ഒഴുകുന്നത് ഇന്ത്യയ്ക്ക് പുറത്തേക്കെന്നും കണ്ടെത്തൽ

Job Fraud നടത്തുന്ന നൂറിലധികം വെബ്സൈറ്റുകൾക്ക് എതിരെ നടപടിയുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. MeitY എന്നറിയപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ വകുപ്പ് part-time job ഓഫർ ചെയ്തുള്ള തട്ടിപ്പുകൾ നടത്തുന്ന സൈറ്റുകൾക്ക് പൂട്ടിട്ടു.

Job Fraud സൈറ്റുകൾക്ക് പണി കൊടുത്ത് കേന്ദ്രം

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് കേന്ദ്രം. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൽ പ്രതിപാദിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. വ്യാജ ജോലി ഓഫറുകൾ നൽകുന്ന സൈറ്റുകൾക്ക് എതിരെ കേന്ദ്രം എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് അറിയുന്നതിന് മുന്നാടിയായി എങ്ങനെയാണ് ഈ സൈറ്റുകൾ ഇരകളെ ആകർഷിക്കുന്നതെന്ന് നോക്കാം.

100 job fraud scam websites blocked by indian govt
Job Fraud കെണിയൊരുക്കുന്നത് ഇങ്ങനെ…

Job Fraud കെണിയൊരുക്കുന്നത് ഇങ്ങനെ…

ഗൂഗിളിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളിലും ചില ഡിജിറ്റൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് job scam പ്രധാനമായും അരങ്ങേറുന്നത്. വിശ്വസനീയമായി തോന്നുന്ന രീതിയിലും, മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നതിനാലും സ്ത്രീകളും തൊഴിൽരഹിതരായ യുവാക്കളും ഇതിലേക്ക് ആകർഷിക്കപ്പെടുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യാം, വെറും 2 മണിക്കൂർ മാത്രം ജോലി, പാർട് ടൈം ജോലി എന്നിങ്ങനെയെല്ലാം ജോലി തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നു.
വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലും തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. ചില കേസുകളിൽ ആദ്യം തട്ടിപ്പുകാർ ഇവർക്ക് പണം നൽകുന്നുണ്ട്. പിന്നീട് അക്കൗണ്ടുകൾ മരവിപ്പിച്ചും മറ്റും പണം ചോർത്തുന്ന രീതിയാണ് കണ്ടുവരുന്നത്.

സൈബർ ക്രൈമിനെതിരെ സർക്കാരും

കേന്ദ്ര സർക്കാരിന്റെ MeitY ഇങ്ങനെ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ നൂറിലധികം സൈറ്റുകൾ ബ്ലോക്ക് ചെയ്തു. കൂടാതെ, www.cybercrime.gov.in എന്ന നാഷണൽ സൈബർ റിപ്പോർട്ടിങ് പോർട്ടൽ വഴി നിങ്ങളുടെ ശ്രദ്ധയിൽ പെട്ട വ്യാജ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൌണ്ടുകളും എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യാനും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. ഇതിലൂടെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ പൗരന്മാരും പങ്കുചേരുകയാണെന്നാണ് അധികൃതർ പറയുന്നത്.

വിദേശ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം വ്യാജ പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ പരസ്യങ്ങൾക്കും മ്യൂൾ അക്കൗണ്ടുകൾക്കെതെരിയും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജോലി വാഗ്ദാനം ചെയ്തുള്ള സൈബർ തട്ടിപ്പിൽ അന്വേഷണം നടത്തിയിരുന്നു. ഇവയിൽ കണ്ടെത്തിയ അനധികൃത വെബ്സൈറ്റുകൾക്ക് എതിരെയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. കാർഡ് നെറ്റ്‌വർക്കുകൾ, ക്രിപ്‌റ്റോകറൻസി, അന്താരാഷ്‌ട്ര ഫിൻടെക് കമ്പനികൾ എന്നിവയുൾപ്പെടെ വിവിധ ചാനലുകൾ വഴിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും, ഇങ്ങനെ മോഷ്ടിക്കുന്ന പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Read More: നിങ്ങളുടെ ഫോൺ Hack ചെയ്യപ്പെട്ടോ? ഒളിച്ചിരിക്കുന്ന അപകടത്തെ കോഡ് വച്ച് കണ്ടുപിടിക്കാം…

വിദേശ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം വ്യാജ പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ പരസ്യങ്ങൾക്കും മ്യൂൾ അക്കൗണ്ടുകൾക്കെതെരിയും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിക്കുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo