Allu Arjun ഫഫ ചിത്രം Pushpa 1 Online-ൽ എവിടെ കാണാം, സബ്ടൈറ്റിലോടെ…

Allu Arjun ഫഫ ചിത്രം Pushpa 1 Online-ൽ എവിടെ കാണാം, സബ്ടൈറ്റിലോടെ…
HIGHLIGHTS

Pushpa 1 ഇനിയും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ സിനിമ ആസ്വദിക്കാം

എസ്പി ബൻവാർ സിങ് ഷെഖാവത്തായുള്ള ഫഫയുടെ അഴിഞ്ഞാട്ടം പുഷ്പ 1-ലുണ്ട്

ചിത്രത്തിന്റെ ഒന്നാം ഭാഗവും നെറ്റ്ഫ്ലിക്സിലാണോ?

Pushpa 1 Online: Allu Arjun നായകനായ Pushpa 2: ദി റൂൾ ഗംഭീര ഹിറ്റായി തിയേറ്ററിലോടുന്നു. മലയാളികളുടെ പ്രിയപ്പെട്ട Fahdh Faasil ആണ് പുഷ്പ 2-ലെ പ്രതിനായകൻ. എന്നാൽ ഫഹദിന്റെ മാസ്മരിക പ്രകടനം പുഷ്പ 2-ന് മുമ്പേ ഹിറ്റായിരുന്നു. 2021-ൽ പുറത്തിറങ്ങിയ Pushpa 1: The Rise ചിത്രത്തിൽ FAFA ശരിക്കും ഞെട്ടിച്ചു.

Pushpa 1 OTT-യിൽ…

തെലുഗു ചിത്രമാണെങ്കിലും, ബോളിവുഡ് പ്രേക്ഷകർ ഫഹദ് ഫാസിലിനെ വാഴ്ത്താൻ തുടങ്ങിയത് പുഷ്പ 1-ന് ശേഷമാണ്. സുകുമാർ രചന നിർവഹിച്ച് സംവിധാനം ചെയ്ത പുഷ്പ 1 പാൻ ഇന്ത്യ തലത്തിൽ ഹിറ്റായി. സിനിമയുടെ അവസാന ഭാഗത്തിലാണ് ഫഹദ് ഫാസിലിന്റെ എൻട്രി. രണ്ടാം ഭാഗത്തിൽ കാത്തിരിക്കാനുള്ള എല്ലാ കൂട്ടുകളും ചേർത്ത് വച്ചാണ് ഫഹദ് ഫാസിലിലൂടെ പുഷ്പ 1 അവസാനിപ്പിച്ചത്.

where to watch pushpa 1 online allu arjun fahadh faasil hit with subtitles also
Pushpa 1

Pushpa 1 ഇനിയും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ സിനിമ ആസ്വദിക്കാം. പുഷ്പയുടെ ഒന്നാം ഭാഗം ഇതുവരെ കണ്ടിട്ടില്ലാത്തവർക്കും OTT-യിൽ ചിത്രം ലഭ്യമാണ്. അല്ലു അർജുന്റെ മാസ്മരിക പ്രകടനവും, എസ്പി ബൻവാർ സിങ് ഷെഖാവത്തായുള്ള ഫഫയുടെ അഴിഞ്ഞാട്ടവും പുഷ്പ 1-ലുണ്ട്. അല്ലു അർജുന് സിനിമയിലെ പ്രകടനത്തിലൂടെയാണ് കഴിഞ്ഞ ദേശീയ അവാർഡ് ലഭിച്ചത്. സിനിമ ഓൺലൈനിൽ എവിടെ കാണാമെന്ന് നോക്കാം.

പുഷ്പ 1 ഓൺലൈനിൽ എവിടെ കാണാം?

പുഷ്പ 2: ദി റൂൾ റിലീസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സിലാണെന്നാണ് ലഭിക്കുന്ന വാർത്ത. ചിത്രത്തിന്റെ ഒന്നാം ഭാഗവും നെറ്റ്ഫ്ലിക്സിലാണോ?

pushpa 1 online allu arjun fahadh faasil

ആമസോൺ പ്രൈം വീഡിയോയിലാണ് പുഷ്പ 1: ദി റൈസ് സ്ട്രീം ചെയ്യുന്നത്. പ്രൈമിൽ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം സിനിമ ആസ്വദിക്കാം. അല്ലു അർജുൻ ചിത്രങ്ങൾ ജിസ് ജോയിയുടെ ശബ്ദത്തിലൂടെ മല്ലു അർജുനായി കാണാനാണ് മലയാളികൾക്ക് പ്രിയം. പ്രൈമിൽ നിങ്ങൾക്ക് ഇതേ വേർഷനിൽ തന്നെ സിനിമ കാണാവുന്നതാണ്. കൂടാതെ സിനിമയ്ക്ക് സബ്ടൈറ്റിലുമുണ്ട്.

Also Read: PUSHPA 2: അല്ലു അർജുന്റെ പുഷ്പ എന്ന് OTT Release?

പുഷ്പ 2 നെറ്റ്ഫ്ലിക്സിലായിരിക്കും റിലീസ് എന്നത് ഒടിടി കമ്പനി തന്നെ മുമ്പേ അറിയിച്ചതാണ്. ഈ വർഷം ജനുവരിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയ്ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും ഒന്നാം ഭാഗത്തിന്റെ വിജയവും ഒടിടിയിലും പുഷ്പ 2-ന് മികച്ച നേട്ടമുണ്ടാക്കി. അതും തിയേറ്റർ റിലീസിന് മുന്നേ സിനിമയുടെ ഒടിടിയും സ്വന്തമാക്കി എന്നതാണ് പ്രത്യേകത.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo