Most Watched Movie: OTT റിലീസിൽ ഏറ്റവും കൂടുതൽ വ്യൂസുള്ള Latest Indian film കൽക്കിയോ ബോളിവുഡ് ചിത്രമോ അല്ല

Most Watched Movie: OTT റിലീസിൽ ഏറ്റവും കൂടുതൽ വ്യൂസുള്ള Latest Indian film കൽക്കിയോ ബോളിവുഡ് ചിത്രമോ അല്ല
HIGHLIGHTS

OTT പ്രേക്ഷകർ ഏറ്റെടുത്ത Indian film മഹാരാജയാണ്

മഹാരാജ എന്ന തമിഴ് ചിത്രം കഴിഞ്ഞ മാസമാണ് ഒടിടിയിൽ റിലീസായത്

ഈ വർഷം OTT പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്

OTT പ്രേക്ഷകർ ഏറ്റെടുത്ത Indian film ഏതാണെന്നോ? അത് നമ്മുടെ തെന്നിന്ത്യൻ ചലച്ചിത്രമാണ്. മലയാളത്തിന്റെ മരുമകൻ എന്ന് കൂടി വിളിക്കാവുന്ന വിജയ് സേതുപതി ചിത്രത്തിനാണ് നേട്ടം. മഹാരാജ എന്ന തമിഴ് ചിത്രം കഴിഞ്ഞ മാസമാണ് ഒടിടിയിൽ റിലീസായത്. ഏറ്റവും കൂടുതൽ ആളുകൾ ഒടിടിയിൽ കണ്ട ഇന്ത്യൻ സിനിമ മഹാരാജ ആയി.

ജനപ്രിയമായ ആ OTT ചിത്രം

ഈ വർഷം OTT പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. 2024 റിലീസുകളിൽ മഹാരാജ വലിയ പ്രചാരം നേടുകയും ചെയ്തു. വലിയ പ്രൊമോഷനുകളില്ലാതെ മൌത്ത് പബ്ലിസ്റ്റിയിലൂടെയാണ് മഹാരാജ പ്രചരിക്കപ്പെട്ടത്. തിയേറ്ററുകളിലും സിനിമ ഒടിടിയിലെ പോലെ മികച്ച സ്വീകാര്യത നേടി.

vijay sethupathi maharaja most watched indian movie in ott not kalki

OTT ഏറ്റെടുത്ത മഹാരാജ

കഥയിലും അവതരണത്തിലും വിജയ് സേതുപതിയുടെ മികച്ച പ്രകടനത്തിലും സിനിമ ശ്രദ്ധേയമായി. തിയേറ്ററുകളിലെ പോലെ ഒടിടിയിലും മഹാരാജ പ്രശംസ പിടിച്ചുപറ്റി. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയെയും ഇത് സൂചിപ്പിക്കുന്നു. ഒടിടിയിലൂടെയും സിനിമയ്ക്ക് വിജയം നേടാമെന്നതിന്റെ തെളിവ് കൂടിയാണിത്.

ഇതുമാത്രമല്ല, ഓരോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും സിനിമയ്ക്ക് നൽകുന്ന പ്രാധാന്യത്തെയും ഇത് വ്യക്തമാക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് മഹാരാജ ഒടിടി റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്ഫോം മഹാരാജയ്ക്ക് നൽകിയ സൌകര്യങ്ങളും ഇത് വെളിപ്പെടുത്തുന്നു.

മഹാരാജ റിലീസ് ചെയ്ത OTT പ്ലാറ്റ്‌ഫോമും റെക്കോഡിട്ടു. ഈ വർഷത്തെ മറ്റ് പ്രധാന റിലീസുകളെ മറികടന്ന് നെറ്റ്ഫ്ലിക്സിന് കൂടുതൽ വ്യൂസ് കിട്ടി. റെക്കോർഡ് ബ്രേക്കിംഗ് വ്യൂവർഷിപ്പ് നമ്പറുകളാണ് റിപ്പോർട്ട് ചെയ്തത്. വിജയ് സേതുപതിയുടെ കരിയറിനും ഇന്ത്യയിലെ ഒടിടി മേഖലയ്ക്കും നേട്ടം പ്രചോദനമാണ്.

Also Read: National Award Malayalam Cinema: തിയേറ്ററുകളിൽ Aattam റി-റിലീസ്, ഒടിടിയിൽ എവിടെ കാണാം?

കൗതുകകരമായ പ്ലോട്ടിലാണ് മഹാരാജ അവതരിപ്പിച്ചത്. സിനിമയിൽ ശക്തമായ കഥാപാത്ര ചിത്രീകരണവും നടത്തി. തിയേറ്ററുകളിൽ നിന്ന് തമിഴ് സിനിമ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. നിഥിലൻ സാമിനാഥനാണ് സിനിമ സംവിധാനം ചെയ്തത്. ആദ്യം വിജയ് സേതുപതിയെ അല്ല നായകനായി പരിഗണിച്ചിരുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. മഹാരാജ ടൈറ്റിൽ റോളിൽ ശന്തനു ഭാഗ്യരാജിനെയാണ് ആദ്യം പരിഗണിച്ചത്. പിന്നീട് സിനിമ വൈകിയപ്പോൾ മഹാരാജ വിജയ് സേതുപതിയുടെ പക്കലെത്തി.

vijay sethupathi maharaja most watched indian movie in ott not kalki

നെറ്റ്ഫ്ലിക്സ് ഒടിടി റിലീസ്

മലയാളത്തിന്റെ വമ്പൻ ചലച്ചിത്രങ്ങളും നെറ്റ്ഫ്ലിക്സിൽ റിലീസായിരുന്നു. ആടുജീവിതമാണ് അടുത്തിടെ വന്ന മലയാളത്തിലെ വമ്പൻ റിലീസ്. സിനിമയ്ക്ക് നെറ്റ്ഫ്ലിക്സ് റിലീസിൽ വലിയ സ്വീകാര്യതയും പ്രേക്ഷക പ്രശംസയും ലഭിച്ചു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo