കാനിൽ പ്രശംസ നേടിയ കനി കുസൃതി, ദിവ്യ പ്രഭ ചിത്രം All We Imagine As Light OTT എന്തായി?
All We Imagine As Light വാങ്ങാൻ ഒടിടിയില്‍ ആളില്ലാത്ത അവസ്ഥയാണെന്നാണ് പുതിയ വാർത്ത
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രത്തിനെ ഒടിടി പരിഗണിക്കുന്നില്ല
ഓസ്കറിന് വരെ നിർദേശിക്കാവുന്ന ചലച്ചിത്രമാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു
കാനില്‍ ഇന്ത്യയുടെ പ്രശസ്തി ഉയർത്തിയ All We Imagine As Light OTT റിലീസ് എന്തായി? കനി കുസൃതി, ദിവ്യ പ്രഭ എന്നീ മലയാളിതാരങ്ങൾ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണിത്. മുംബൈ ചലച്ചിത്രമേഖലയിലെ പായൽ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്കായി അഭിമാനനേട്ടം കൈവരിച്ചു. ഓസ്കറിന് വരെ നിർദേശിക്കാവുന്ന ചലച്ചിത്രമാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓൾ വി ഇമാജിൻ അസ് ലൈറ്റിന്റെ ഒടിടി പ്രതിസന്ധിയെ കുറിച്ചാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.
All We Imagine As Light OTT റിലീസ്
All We Imagine As Light വാങ്ങാൻ ഒടിടിയില്‍ ആളില്ലാത്ത അവസ്ഥയാണെന്നാണ് പുതിയ വാർത്ത. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രത്തിനെ ഒടിടി പരിഗണിക്കുന്നില്ല. ഒരു ഒടിടി പ്ലാറ്റ്‌ഫോമും സിനിമ വാങ്ങുന്നില്ലെന്ന് ബക്കിംഗ്ഹാം മർഡേഴ്‌സ് സംവിധായകൻ ഹൻസൽ മേത്ത പറഞ്ഞു.
ഇന്ത്യയിൽ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് സിനിമ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയെ സ്വീകരിക്കാത്ത ഇരുണ്ട യാഥാർഥ്യത്തെ കുറിച്ചാണ് ഹൻസാൽ മേത്ത പറയുന്നത്.
ദി ന്യൂയോർക്ക് ദിനപത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിന് മറുപടിയായാണ് മേത്തയുടെ പ്രതികരണം. ഇന്ത്യയില്‍ സ്വതന്ത്ര സിനിമകള്‍ക്ക് നേരിടുന്ന ചില യാഥാർഥ്യങ്ങളെ കുറിച്ച് തുറന്നുകാട്ടുകയാണ് സംവിധായകൻ.
നമ്മൾ സങ്കൽപ്പിക്കുന്ന പോലെ എല്ലാം വെളിച്ചമുള്ള, അതിമനോഹരമായ രാജ്യമല്ല ഇത്. എന്റെ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെടട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. സ്വതന്ത്ര സിനിമകൾ ഇപ്പോഴും പരിഗണന കിട്ടാതെ തിരസ്കരിക്കപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ മനസിലാക്കാവുന്നത്.
കനി, ദിവ്യ പ്രഭയുടെ മാസ്മരിക പ്രകടനം
കേരളത്തിൽ ചിത്രം ഇതിനകം തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്. നവംബർ 22 ന് രാജ്യത്തിൻന്റെ മറ്റ് ഭാഗങ്ങളിലും റിലീസിനെത്തി. എന്നാലും ഒരു ഒടിടി പ്ലാറ്റ്ഫോമും ഇത്രയും മികച്ച സിനിമയെ സ്വീകരിച്ചിട്ടില്ല എന്നത് നിരാശജനകമാണ്.
മലയാളത്തിലും മറാത്തിയിലും ഹിന്ദിയിലുമായി ഒരുക്കിയ ബഹുഭാഷാ ചിത്രമാണിത്. മലയാളി താരം അസീസ് നെടുമങ്ങാടും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലാപാതാ ലേഡീസ് ഫെയിം ഛായ കദമാണ് മറ്റൊരു പ്രധാന താരം. മുംബൈയിൽ ജോലി ചെയ്യുന്ന മലയാളി സ്ത്രീകളുടെ സംഘർഷത്തിലൂടെ ചിത്രം അവതരിപ്പിച്ചിരിക്കുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile