Upcoming Films: 2025 നിരാശപ്പെടുത്തില്ല! മലയാളത്തിൽ L2 Empuraan, കത്തനാർ, പ്രേമലു 2, തുടരും… Big Movies

Upcoming Films: 2025 നിരാശപ്പെടുത്തില്ല! മലയാളത്തിൽ L2 Empuraan, കത്തനാർ, പ്രേമലു 2, തുടരും… Big Movies
HIGHLIGHTS

വമ്പൻ സിനിമകളാണ് 2025-നായി കാത്തിരിക്കുന്നത്

മലയാളത്തിൽ കോടി ക്ലബ്ബിലെത്തി ഹിറ്റടിച്ച സിനിമകളുടെ രണ്ടാം ഭാഗമെത്തുന്നതും 2025-ലാണ്

ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയുടെ ലിസ്റ്റിൽ ഉൾപ്പെട്ട ചിത്രവും ജനുവരിയിൽ...

Upcoming Films: 2024 മലയാള സിനിമ ഇന്ത്യയൊട്ടാകെ നിറഞ്ഞുവാണ കാലമായിരുന്നു. 2025 മലയാള ചലച്ചിത്രങ്ങൾക്ക് നല്ല രാശിയുള്ള സമയമാണോ? ഈ വർഷം പുറത്തിറങ്ങാൻ തടകത്തിൽ തയ്യാറെടുക്കുന്ന സിനിമകൾ നോക്കിയാൽ അത് മനസിലാകും.

Upcoming Films in 2025

വമ്പൻ സിനിമകളാണ് 2025-നായി കാത്തിരിക്കുന്നത്. അതിൽ സൂപ്പർ സ്റ്റാർ സിനിമകളും ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളുമുണ്ട്. മലയാളത്തിൽ കോടി ക്ലബ്ബിലെത്തി ഹിറ്റടിച്ച സിനിമകളുടെ രണ്ടാം ഭാഗമെത്തുന്നതും 2025-ലാണ്. ഇത്തവണയും മറ്റ് ഭാഷാക്കാർ മലയാളസിനിമയെ വാഴ്ത്താനുള്ള തുറുപ്പുചീട്ടുകൾ പോക്കറ്റിലുണ്ടെന്ന് അർഥം.

KGF 3, Kantara 2 കന്നഡയിൽ

Kantara 2 Teaser out 2025 Upcoming Films in 2025
Kantara 2 Teaser

ആക്ഷൻ, കോമഡി, റൊമാൻസ്, ത്രില്ലർ എന്നിങ്ങനെ പല വിഭാഗങ്ങളിലുള്ള വമ്പൻ സിനിമകളാണ് വരാൻ പോകുന്നത്. മലയാളത്തിനൊപ്പം ഈ വർഷം കത്തിക്കയറാൻ കന്നഡ സിനിമയും ഉണ്ടാകുമെന്നാണ് സൂചന. ഇതിനായി കന്നഡയിൽ ഈ വർഷം വരാനിരിക്കുന്നത് കെജിഎഫ് 3, കാന്താര 2 എന്നിവയാണ്. ഇന്ത്യയൊട്ടാകെ ഫാൻബേസുള്ള ഈ സിനിമകളെ കവച്ചുവയ്ക്കാൻ മലയാളത്തിൽ വരാനിരിക്കുന്ന സിനിമകൾ ഏതെക്കെയെന്ന് നോക്കാം.

മലയാളത്തിലെ Upcoming Films

200 കോടി ക്ലബിൽ എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് L2: Empuraan. ലിസ്റ്റിലെ പ്രധാനി എമ്പുരാൻ തന്നെയാണ്. 2024-ൽ തെലുഗിൽ വരെ ഹിറ്റായ മലയാളസിനിമയായിരുന്നു പ്രേമലു. Premalu 2 എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷമുണ്ടാകും. കൂറ്റൻ ബജറ്റിലൊരുങ്ങുന്ന ജയസൂര്യ ചിത്രം, ടൊവിനോയുടെ ത്രില്ലറും ഈ വർഷം കാണാം. മോഹൻലാൽ- ശോഭന കോമ്പോയും തിരശ്ശീലയിലേക്ക് ഈ വർഷം മടങ്ങിയെത്തുന്നു.

എമ്പുരാൻ

Upcoming Films in 2025
മാർച്ചിൽ റിലീസ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. മോഹൻലാൽ ചിത്രം ഇത്തവണ എത്തുന്നത് പാൻ ഇന്ത്യൻ റിലീസിനല്ല. പാൻ വേൾഡ് ചിത്രമായാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവ്. ടൊവിനോ തോമസ്, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരായിരിക്കും മറ്റ് താരങ്ങൾ. സിനിമ മാർച്ച് 27-ന് തിയേറ്ററുകളിലെത്തും.

കത്തനാർ: ദി വൈൽഡ് സോർസറർ

Upcoming Films in 2025
കത്തനാർ അനുഷ്ക ഷെട്ടി

ഫാന്റസി ത്രില്ലർ ചിത്രങ്ങളിലേക്ക് Kathanar – The Wild Sorcerer എത്തുന്നു. ജയസൂര്യ, അനുഷ്ക ഷെട്ടി, വിനീത് തുടങ്ങിയ ഗംഭീരതാരനിരയാണ് ചിത്രത്തിലുള്ളത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയായിരിക്കും. ഏപ്രിലിൽ ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.

പ്രേമലു 2: Upcoming Films

Upcoming Films in 2025
പ്രേമലു

നസ്ലെൻ, മമിത ബൈജു കോമ്പോയിലെ പ്രേമലു 2 എത്ര കണ്ടാലും മതി വരില്ലല്ലേ? ആ ഹിറ്റ് ചിത്രം 2025-ൽ രണ്ടാം പതിപ്പായി എത്തുന്നു. 2025 ഓണം റിലീസായി Premalu 2 പ്രതീക്ഷിക്കാമെന്നാണ് സൂചന.

ഗിരിഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. യുകെയിൽ സച്ചിനെ ചുറ്റിപ്പറ്റിയായിരിക്കും പ്രേമലു 2 അരങ്ങേറുന്നത്.

ബസൂക്ക

Upcoming Films in 2025
ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ഹിറ്റില്ലാതെ 2025 കടന്നുപോകില്ലല്ലോ? നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന Bazooka ഈ വർഷമെത്തും. സംവിധായകൻ ഗൗതം മേനോനും സിനിമയിൽ നിർണായക വേഷം അവതരിപ്പിക്കും. ചിത്രം ആദ്യ മാസങ്ങളിൽ തന്നെ റിലീസിന് പ്രതീക്ഷിക്കാം.

ഐഡന്റിറ്റി

Upcoming Films in 2025
തിയേറ്ററിലെത്തി

ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയുടെ ലിസ്റ്റിൽ ഉൾപ്പെട്ട ചിത്രമാണ് Identity. ടൊവിനോ- തൃഷ കോമ്പോയിൽ ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ- ആക്ഷൻ ചിത്രമാണിത്. അഖിൽ പോളും അനസ് ഖാനും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. Identity തിയേറ്ററുകളിൽ പുതുവർഷത്തിൽ ഇതിനകം റിലീസ് ചെയ്തു.

തുടരും

Upcoming Films in 2025
തുടരും: തരുൺ മൂർത്തി

ഈ മാസം അവസാനം മോഹൻലാൽ- ശോഭന ചിത്രം തിയേറ്ററുകളിൽ വരുന്നു. ഓപ്പറേഷൻ ജാവ, സൌദി വെള്ളയ്ക്ക് സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധായകൻ. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന Thudarum മലയാളിപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ജനുവരി 30-നാണ് റിലീസ്.

Also Read: ദിവ്യ പ്രഭ, കനി കുസൃതി ചിത്രം All We Imagine As Light ഒടിടിയിൽ ഉടൻ, റിലീസ് പ്രഖ്യാപിച്ചു

റേച്ചൽ

Upcoming Films in 2025
ഹണി റോസ്

ഹണി റോസിനെ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രത്തിൽ കാണാനായി കാത്തിരിക്കുകയാണ് മലയാളികൾ. എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്ന് തിരക്കഥയെഴുതിയ Rachel ഈ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതയായ ആനന്ദിനി ബാലയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇറച്ചിവെട്ടുകാരിയായുള്ള മൂർച്ചയുള്ള വേഷമാണ് ചിത്രത്തിൽ താരം കൈകാര്യം ചെയ്യുന്നത്. Honey Rose-നൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, റോഷൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇതിന് പുറമെ മമ്മൂട്ടിയുടെ ദി ലേഡീസ് പേഴ്‌സ് ഈ വർഷം തിയേറ്ററുകളിൽ എത്തും. 2023-ൽ റിലീസ് ചെയ്ത രോമാഞ്ചം സിനിമയുടെ രണ്ടാം ഭാഗം ഈ വർഷമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo