Unni Mukundan നായകനായ പുതിയ ചിത്രം Jai Ganesh ഒടിടിയിലെത്തി. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ മലയാള ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു.
പതിവ് സൂപ്പർ ഹീറോ സങ്കൽപ്പങ്ങളെ മാറ്റി വിവരിച്ച സൂപ്പർ-ഹീറോ ചിത്രമാണിത്. മലയാളത്തിന്റെ ജനപ്രിയ താരം മഹിമ നമ്പ്യാരാണ് സിനിമയിലെ നായിക.
Jai Ganesh മൂന്ന് ഒടിടി പ്ലാറ്റ്ഫോണുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 11നാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന്റെ ഒടിടി വിശേഷങ്ങൾക്ക് മുമ്പ് അണിയറ വിശേഷങ്ങൾ നോക്കാം.
വർഷങ്ങൾക്ക് ശേഷം, ആവേശം സിനിമകൾക്കൊപ്പമാണ് ജയ് ഗണേഷും റിലീസായത്. എന്നാലും തിയേറ്ററുകളിൽ ഉണ്ണി മുകുന്ദൻ ചിത്രം തളർന്നില്ല. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി രഞ്ജിത് ശങ്കറാണ് സംവിധാനം ചെയ്തത്. പുണ്യാളൻ അഗർബത്തീസ്, പ്രേതം സിനിമകളുടെ സംവിധായകനാണ് രഞ്ജിത് ശങ്കർ.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിലാണ് നിർമാണം. ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. 5 കോടി ബജറ്റിലാണ് മലയാള ചിത്രം നിർമിച്ചത്. തിയേറ്റർ റിലീസിൽ നിന്ന് ജയ് ഗണേഷ് 8.2 കോടി രൂപ സ്വന്തമാക്കി. പ്രേമലുവിന്റെ എഡിറ്റർ സംഗീത് പ്രതാപ് ആണ് ജയ് ഗണേഷിന്റെ എഡിറ്റർ. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
സൂപ്പർ ഹീറോയുടെ കഥ പറയുന്ന ത്രില്ലർ ചിത്രത്തിൽ ജോമോളും മുഖ്യകഥാപാത്രമാകുന്നു. അശോകൻ, നന്ദു, ഹരീഷ് പേരടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ശ്രീകാന്ദ് കെ വിജയൻ, ദേവകി രാജേന്ദ്രൻ എന്നിവരും നിർണായക വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ ജയ് ഗണേഷ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നേരത്തെ മനോരമ മാക്സിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആമസോൺ പ്രൈം വീഡിയോയിലും സിനിമ കാണാം. എന്നാൽ പ്രൈം അംഗങ്ങൾക്കും സബ്സ്ക്രൈബ് ചെയ്ത് മാത്രമേ കാണാനാകൂ.
സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലും ജയ് ഗണേഷ് സ്ട്രീം ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ളവർക്ക് സിംപ്ലി സൌത്ത് വഴി സിനിമ കാണാനാകും. മെയ് 24 മുതലാണ് ജയ് ഗണേഷിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.