Unni Mukundan നായകനായ Jai Ganesh OTT റിലീസിനൊരുങ്ങുന്നു. തിയേറ്ററിൽ ഭേദപ്പെട്ട പ്രതികരണമാണ് ജയ് ഗണേഷ് നേടിയത്. ഇനി ഒടിടിയിലേക്കും ജയ് ഗണേഷ് റിലീസിനെത്തുമെന്നാണ് സൂചന.
ആവേശം, വർഷങ്ങൾക്ക് ശേഷം സിനിമകൾക്കൊപ്പമാണ് ജയ് ഗണേഷ് തിയേറ്ററിലെത്തിയത്. ഏപ്രിൽ 11നാണ് മലയാള ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആർഡിഎക്സിലൂടെ പ്രശസ്തയായ മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. മലയാളികളുടെ പ്രിയങ്കരിയായ ജോമോളും ഒരു നിർണായക വേഷത്തിൽ എത്തുന്നു.
പുണ്യാളൻ അഗർബത്തീസ് ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രേതം, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളും രഞ്ജിത്ത് ശങ്കറിന്റേതാണ്.
ഇപ്പോഴിതാ ജയ് ഗണേഷ് സിനിമയുടെ ഒടിടി അപ്ഡേറ്റുകളും പുറത്തുവരുന്നു. സിനിമ ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസിനെത്തുന്നത് എന്നതിനെ കുറിച്ചാണ് വിവരങ്ങൾ ലഭിക്കുന്നത്.
ജയ് ഗണേഷ് മനോരമ മാക്സിൽ പ്രദർശനത്തിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നടനും നിർമാതാവുമായ ഉണ്ണി മുകുന്ദനും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ഉണ്ണി മുകുന്ദൻ. താരം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഒടിടി അപ്ഡേറ്റ് പുറത്തുവിട്ടത്.
എന്നാൽ എന്നായിരിക്കും സിനിമ ഒടിടി റിലീസാവുന്നത് എന്നതിൽ വ്യക്തതയില്ല. ജയ് ഗണേഷ് ഉടൻ മനോരമ മാക്സിലെത്തുമെന്നാണ് ഉണ്ണി മുകുന്ദൻ അറിയിച്ചത്. ഒടിടി റിലീസ് തീയതി അറിയിച്ചിട്ടില്ലെങ്കിലും വരും ആഴ്ചകളിൽ തന്നെ റിലീസായേക്കും.
5 കോടി ബജറ്റിൽ നിർമിച്ച ചിത്രമാണ് ജയ് ഗണേഷ്. വമ്പൻ തുകയ്ക്കാണ് ജയ് ഗണേഷ് ഒടിടിയിൽ വിറ്റുപോയതെന്നാണ് അറിയാനാകുന്നത്. ഏകദേശം ആറ് കോടി രൂപക്ക് ഒടിടിയിൽ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ തിയേറ്ററുകളിൽ നിന്ന് 8.2 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇത് ജയ് ഗണേഷിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തുകയാണ്.
READ MORE: Watch now in OTT: എടാ മോനേ, Aavesham ഒടിടിയിലെത്തി, ഇപ്പോൾ കാണാം
ശ്രീകാന്ദ് കെ വിജയൻ, ദേവകി രാജേന്ദ്രൻ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് ബാനറുകളിലാണ് ചിത്രം നിർമിച്ചത്.
രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവരും സിനിമയുടെ നിർമാണത്തിൽ പങ്കാളികളായി. പ്രേമലുവിന്റെ എഡിറ്റർ സംഗീത് പ്രതാപ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ചന്ദ്രു സെൽവരാജാണ് ജയ് ഗണേഷിന്റെ ക്യാമറാമാൻ.