Troll 2024: ഏറ്റവും ട്രോൾ വാങ്ങിയ വില്ലൻ Fahadh Faasil! കങ്കുവയും സഞ്ജു ഭായിയും വരെ പിന്നിൽ
ഇന്ത്യയൊട്ടാകെ ഇന്ന് ആരാധകരുള്ള താരമാണ് മലയാളത്തിന്റെ പ്രിയങ്കരനായ ഫഹദ് ഫാസിൽ
2024-ലെ Most Trolled Actor ആരെന്ന് ചോദിച്ചാൽ അത് ഫഹദാണ്. വിശ്വസിക്കാനാകുന്നില്ലേ?
ഫഹദ് ഫാസിലിലെ പ്രതിഭയെയോ കഴിവിനെയോ അല്ല ട്രോളുന്നത്. പിന്നെയോ?
Most Trolled 2024: എന്ത് ഏറ്റവും കൂടുതൽ Troll വാങ്ങിക്കൂട്ടിയത് Fahadh Faasil ആണോ? ഇന്ത്യയൊട്ടാകെ ഇന്ന് ആരാധകരുള്ള താരമാണ് മലയാളത്തിന്റെ പ്രിയങ്കരനായ ഫഹദ് ഫാസിൽ. അഭിനയത്തിൽ വിസ്മയിപ്പിക്കുന്ന, യുവതാരനിരയിലെ പ്രഗത്ഭനായ താരം.
ചെയ്ത കഥാപാത്രങ്ങളിലെ വ്യത്യസ്തതയും സ്വാഗും മറ്റ് ഭാഷകളിൽ വരെ FAFA-യ്ക്ക് കീർത്തി നേടിക്കൊടുക്കുന്നു. വില്ലനായാലും കോമഡിയായാലും നായകനായാലും സൈക്കോ ആയാലും ഫഫ മാറ്റുരയ്ക്കുന്നുവെന്നാണ് പ്രതികരണം. ഫഹദ് ഫാസിലിന് ഇന്ത്യയൊട്ടാകെയുള്ള കീർത്തിയുടെ തെളിവുകളാണ് വിക്രം, വേട്ടയ്യൻ, Pushpa, മാമന്നൻ സിനിമകളിലെ കഥാപാത്രങ്ങൾ.
Troll വാങ്ങിക്കൂട്ടി Fahadh Faasil
എന്നാൽ 2024-ലെ Most Trolled Actor ആരെന്ന് ചോദിച്ചാൽ അത് ഫഹദാണ്. വിശ്വസിക്കാനാകുന്നില്ലേ? ഫഹദ് ഫാസിലിലെ പ്രതിഭയെയോ കഴിവിനെയോ അല്ല ട്രോളുന്നത്. പിന്നെയോ?
Allu Arjun പാൻ ഇന്ത്യൻ ചിത്രം പുഷ്പ: ദി റൈസിൽ ഒരു ഗസ്റ്റ് റോളിലായിരുന്നു ഫഫ. ചിത്രത്തിന്റെ അവസാനം വന്ന് സിനിയെ കൊഴുപ്പിച്ച്, നായകനേക്കാൾ ഫഹദ് പ്രേക്ഷകരെ കീഴടക്കി. അടുത്ത ഭാഗത്തിൽ ഫഹദ് ഫാസിലിന് ഗംഭീര സീനുകളായിരിക്കും സുകുമാർ കരുതി വച്ചിട്ടുള്ളതെന്നും എല്ലാവരും പ്രതീക്ഷിച്ചു.
Pushpa 2: The Rule എന്ന രണ്ടാം ഭാഗത്തിൽ താരത്തെ ശരിയായി ഉപയോഗിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ പുഷ്പ 2-വിൽ ഫഹദിന്റെ കഥാപാത്രം തരംഗമായില്ല. സിനിമയിൽ താരത്തിന് നീണ്ട വേഷമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ റേഞ്ച് കാണിക്കാനുള്ള അവസരം ഭൻവർ സിങ് ഷെഖാവത്തിലൂടെ ലഭിച്ചില്ല.
Pushpa 2 വില്ലൻ: Troll വാങ്ങിയതിൽ ഒന്നാമൻ
ഭൻവർ സിങ് ഷെഖാവത്ത് വില്ലനെ കൊടൂരമാക്കാനുള്ളതിന് പകരം പുഷ്പ ടീം കോമഡിയാക്കിയെന്നാണ് ട്രോളുകൾ. അല്ലു അർജുന്റെ ഹീറോയിസം ഉയർത്താൻ ഫഹദിന്റെ കഥാപാത്രത്തെ നിസ്സാരമാക്കിയെന്നുള്ള ട്രോളുകളാണ് വരുന്നത്. M9 ഡോട്ട് ന്യൂസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വില്ലനെ ഒരു തമാശക്കാരനായി ചുരുക്കിയതിനാൽ, ഭൻവർ സിങ് ഷെഖാവത്തിന് ട്രോളുകൾ ഏറ്റ് വാങ്ങേണ്ടി വന്നു. ഇന്ത്യൻ സിനിമയിൽ ഈ വർഷം ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വില്ലനെന്ന റെക്കോഡാണ് ഷെഖാവത്തിന് ലഭിച്ചത്. ഫഹദ് ഇതുപോലുള്ള സിനിമകൾ ഇനി ചെയ്യരുതെന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ പുഷ്പ 2-ന് സാധിച്ചില്ല. അഭിനയത്തിൽ വിസ്മയിച്ച ഫഫയെ മോശമായി ഉപയോഗിച്ചു എന്നാണ് ട്രോളുകൾ.
ഇത്രയും ആഴം കുറഞ്ഞ കഥാപാത്രങ്ങളിൽ നല്ല നടന്മാരെ പാഴാക്കുകയല്ലേ എന്നാണ് ട്രോളുകളിലൂടെ വിമർശിക്കുന്നത്.
Fahadh Faasil മാത്രമല്ല, ഇവരുമുണ്ട്…
ഫഹദ് മാത്രമല്ല, പ്രതീക്ഷിച്ച റിസൾട്ട് കിട്ടാതെ കൈവിട്ട് പോയ വേറെയും വില്ലന്മാരുണ്ട്. അത് മറ്റാരുമല്ല, ബോബി ഡിയോളും സഞ്ജയ് ദത്തുമാണ്. സഞ്ജയ് ദത്ത് വില്ലനായി കെജിഎഫ് 2-ലുൾപ്പെടെ അതിശയിപ്പിച്ചു. എന്നാൽ ഡബിൾ ഐസ്മാർട്ടിൽ താരത്തെ മോശമായി ഉപയോഗിച്ചെന്ന് ട്രോളുണ്ട്.
ലിസ്റ്റിൽ അടുത്ത താരം അനിമലിലൂടെ വിറപ്പിച്ച ബോബി ഡിയോൾ ആണ്. സൂര്യയുടെ കങ്കുവയിൽ ബോബി ഡിയോളിന്റെ വില്ലൻ കഥാപാത്രം ആരാധകരെ നിരാശരാക്കി. ദുർബലമായ എഴുത്തും കഥാപാത്രം സൃഷ്ടിക്കുന്നതിൽ പൂർണതയില്ലാത്തതുമാണ് ഇതിന് കാരണമെന്ന് ആരാധകർ പറയുന്നു.
എന്തായാലും വൃത്തിയ്ക്ക് വില്ലന്മാരെ സൃഷ്ടിക്കാൻ കഴിയാതെ പോയതിൽ ആരാധകർ നിരാശരാണ്. അതോടൊപ്പം, ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട വില്ലന്മാരെന്ന റെക്കോഡും മൂവർക്കും കിട്ടി.
Also Read: Sookshmadarshini OTT: ബേസിൽ- നസ്രിയ ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് എത്തിയോ?
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile