Vijay Deverakonda നായകനായ The Family Star ott സ്ട്രീമിങ് ഉടൻ. സീതാ രാമം സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ജനപ്രിയയായ മൃണാൾ താക്കൂറാണ് നായിക. വിജയ് ദേവരകൊണ്ടയും മൃണാളും ജോഡിയായി എത്തുന്ന ആദ്യ ചിത്രമാണിത്.
ദി ഫാമിലി സ്റ്റാർ ഒടിടി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ 26-നാണ് സിനിമ ഒടിടിയിൽ എത്തുന്നത്. 25 അർധരാത്രി കഴിയുമ്പോഴെ The Family Star സ്ട്രീമിങ് ആരംഭിച്ചേക്കും. ഡെക്കാൻ ക്രോണിക്കിൾ, ഹിന്ദുസ്ഥാൻ ടൈംസ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നു.
2018-ലിറങ്ങിയ ഗീത ഗോവിന്ദം സംവിധായകന്റെ പുതിയ ചിത്രമാണിത്. പരശുറാം പെറ്റ്‌ലയുടെ രണ്ടാത്തെ സിനിമയിലാണ് വിജയ് നായകനാകുന്നത്. തെലുങ്കിൽ നിർമിച്ച ചിത്രത്തിൽ ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് നിർമാണം. 50 കോടി ബജറ്റിലാണ് റൊമാന്റിക് ആക്ഷൻ ഡ്രാമ ചിത്രം ഒരുക്കിയത്. അഭിനയ, വാസുകി, രോഹിണി ഹട്ടങ്ങാടി എന്നിവരെല്ലാം നിർണായക വേഷങ്ങളിലുണ്ട്. രവി ബാബു, വെണ്ണല കിഷോർ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
50 കോടി ചെലവാക്കിയാലും ബോക്സ് ഓഫീസിൽ 35 കോടിയാണ് നേടിയത്. ഏപ്രിൽ 5-നാണ് ദി ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
ദി ഫാമിലി സ്റ്റാർ ഏപ്രിൽ 26 മുതൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. റൊമാന്റിക് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം പ്രീമിയർ ചെയ്യുന്നത്.
അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ട പ്രശസ്തമാകുന്നത്. പിന്നീട് വന്ന, ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് സിനിമകൾ മലയാളികളും ഏറ്റെടുത്തവയാണ്.
ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് മൃണാൾ താക്കൂർ അഭിനയത്തിലേക്ക് വരുന്നത്. ഹൃത്വിക് റോഷന്റെ നായികയായി സൂപ്പർ 30-ൽ ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി, തെലുങ്ക് സിനിമകളിൽ പിന്നീട് താരം സജീവമായി.
ലസ്റ്റ് സ്റ്റോറീസ് 2 എന്ന ബോളിവുഡ് ചിത്രത്തിൽ മൃണാളും നിർണായക വേഷത്തിലെത്തി. ഹൈ നന്നയിലും ഹിന്ദിയിലെ ജേഴ്സിയിലും പ്രധാന വേഷം ചെയ്തു. സീതാ രാമം എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പമാണ് മൃണാൾ ജോഡിയായത്. തെലുങ്കിൽ ഒരുക്കിയ ചിത്രം എല്ലാ ഭാഷകളിലും ഹിറ്റായി. ഒപ്പം മൃണാൾ താക്കൂർ പാൻ-ഇന്ത്യൻ താരത്തിലേക്കും വളർന്നു.