New Movie: തിയേറ്റർ പൂരപ്പറമ്പാക്കാൻ ദളപതി വിജയ് ചിത്രം GOAT, റെക്കോഡ് ബോക്സ് ഓഫീസ് ബുക്കിങ്

Updated on 03-Sep-2024
HIGHLIGHTS

പുതിയ വിജയ് ചിത്രമാണ് The Greatest Of All Time

GOAT സിനിമ സെപ്തംബർ 5 ന് തിയേറ്ററുകളിൽ

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ റിലീസ്

ദളപതി വിജയ് നായകനാകുന്ന New Tamil Movie ആണ് GOAT. The Greatest Of All Time എന്നാണ് സിനിമയുടെ മുഴുവൻ പേര്. കേരളത്തിൽ ഉൾപ്പെടെ വിജയ് ആരാധകർ കാത്തിരിക്കുന്ന ആക്ഷൻ-പാക്ക്ഡ് സിനിമയാണിത്.

സെപ്തംബർ 5 ന് ഗോട്ട് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തും. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ 5-ന് പുലർച്ചെ 4 മണിയ്ക്കായിരിക്കും. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും വിജയ് ചിത്രം റിലീസിനെത്തും.

GOAT ഇതിനകം തന്നെ പ്രീ-സെയിലിലൂടെ ബോക്‌സ് ഓഫീസ് നിറച്ച് റെക്കോഡ് നേടുന്നു. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വിജയ് ചിത്രം വെറുമൊരു ആക്ഷയ് ചിത്രമാണോ?

GOAT Movie റിലീസ്

400 കോടി ബജറ്റിലാണ് ഗോട്ട് സിനിമ നിർമിച്ചത്. റിലീസിന് മുന്നേ പ്രീ-ബുക്കിങ്ങിൽ സിനിമ റെക്കോഡ് നേടി. ഇന്ത്യൻ 2-നെയും മറികടന്നാണ് ദളപതി ചിത്രത്തിന്റെ ബുക്കിങ് മുന്നേറ്റം. ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സിനിമയാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാനത്തെ ചിത്രം.

എന്താണ് GOAT സിനിമയ്ക്ക് ഇത്രയും ഹൈപ്പ്?

ദളപതി വിജയിയുടെ സിനിമ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിജയ് സിനിമയിൽ ഡബിൾ റോളിലാണ് എത്തുന്നത്. സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിലുണ്ട്. ഗോട്ടിന്റെ സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്രയൻ പറഞ്ഞത് വിജയ് സ്വന്തമായാണ് എല്ലാ ആക്ഷൻ സീക്വൻസുകളും അഭിനയിച്ചത്. ഡ്യൂപ് ഉപയോഗിക്കാതെയുള്ള താരത്തിന്റെ ഫൈറ്റ് പ്രകടനത്തിനായി ആരാധകരും ആവേശത്തിലാണ്.

അഭിനേതാക്കളിൽ പ്രമുഖർ

വലിയ സ്റ്റാർ കാസ്റ്റുള്ള ചിത്രം കൂടിയാണ് ഗോട്ട്. പ്രഗത്ഭരായ അണിയറപ്രവർത്തകരും പ്രൊഡക്ഷൻ ടീമും സിനിമയ്ക്കുണ്ട്. പ്രശാന്ത്, മോഹൻ, എന്നീ പ്രശസ്ത തമിഴ് താരങ്ങൾ വീണ്ടും സിനിമയിലേക്ക് സജീവമാകുന്നു. പ്രഭു ദേവ, രാഘവ ലോറൻസ് എന്നിവരും സിനിമയിലുണ്ട്. യോഗി ബാബു, അജ്മൽ, ജയറാം, സ്നേഹ തുടങ്ങിയ വമ്പൻ താരങ്ങളാണ് ഗോട്ടിലുള്ളത്. മീനാക്ഷി ചൌധരി, മാളവിക ശർമ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ടവർ.

Read More: New OTT Release ചിത്രങ്ങൾ: 125 കോടി നേടിയ മറാത്തി ചിത്രം മുഞ്ജ്യ മുതൽ നീന ഗുപ്തയുടെ 1000 ബേബീസ് മലയാളം സീരീസ് വരെ

അണിയറയിലെ പ്രശസ്തർ

സിനിമയ്ക്കായി സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. അതിനാൽ തന്നെ ഇനി ഇന്റർനെറ്റും റീലുകളും ഭരിക്കുന്ന ഗാനങ്ങൾ ഗോട്ടിലുണ്ടാകും. ക്യാപ്റ്റൻ മില്ലർ ചിത്രത്തിന്റെ DOP സിദ്ധാർത്ഥ് നുനിയാണ് ക്യാമറാമാൻ. സിനിമയുടെ തിരക്കഥയും വേറിട്ടതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :