Tamannaah Thriller Movie: തമന്നയുടെ ആദ്യ മലയാള ചിത്രം, ദിലീപിനൊപ്പം! Action Thriller ഒരു വർഷത്തിന് ശേഷം ഒടിടിയിൽ

Updated on 25-Nov-2024
HIGHLIGHTS

തെന്നിന്ത്യയുടെ താരറാണി തമന്ന (Tamannaah)യുടെ ആദ്യ മലയാള ചിത്രം ഒടിടിയിലേക്ക്

മലയാളത്തിൽ നിന്ന് മാത്രമല്ല, തമിഴ് ഹിന്ദി ഭാഷകളിൽ നിന്നുള്ള പ്രമുഖ താരനിരയും ചിത്രത്തിലുണ്ടായിരുന്നു

രാമലീല എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അരുൺ ഗോപിയാണ് ദിലീപ് ചിത്രം Bandra സംവിധാനം ചെയ്തത്

തെന്നിന്ത്യയുടെ താരറാണി തമന്ന (Tamannaah)യുടെ ആദ്യ മലയാള ചിത്രം ഒടിടിയിലേക്ക്. ദിലീപ് കേന്ദ്ര വേഷത്തിലെത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബാന്ദ്ര (Bandra). രാമലീല എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അരുൺ ഗോപിയാണ് ബാന്ദ്ര സംവിധാനം ചെയ്തത്. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചു.

Tamannaah-യുടെ ആദ്യ മലയാള ചിത്രം

മലയാളത്തിൽ നിന്ന് മാത്രമല്ല, തമിഴ് ഹിന്ദി ഭാഷകളിൽ നിന്നുള്ള പ്രമുഖ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. തമിഴ് നടൻ ശരത് കുമാർ സിനിമയിൽ സാന്നിധ്യമറിയിക്കുന്നു. ബോളിവുഡ് നടൻ ദിനോ മോറിയയും അഭിനയനിരയിൽ പങ്കാളിയാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ എന്നിവരാണ്.

ദിലീപിന്‍റെ 147-ാമത്തെ ചിത്രമാണ് ബാന്ദ്ര. അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായാണ് ദിലീപ് ബാന്ദ്രയിൽ എത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ ഇത് വലിയ വിജയം കണ്ടില്ല. എന്നാൽ ഒടിടിയിൽ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അരുൺ ഗോപി സംവിധാനവും, ഉദയകൃഷ്ണ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ആക്ഷൻ ചിത്രം നിർമിച്ചത്. വിനായക അജിത് ആണ് സിനിമ നിർമിച്ചത്. ബാന്ദ്രയ്ക്കായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാജി കുമാറാണ്. സാം സി എസ് സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിച്ചു.

ആക്ഷൻ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതിൽ പ്രമുഖരുണ്ട്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ സംവിധായകർ. കെജിഎഫ് സിനിമയ്ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയത് അൻബറിവ് സഹോദരന്മാരാണ്. സുബാഷ് കരുൺ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നു.

Bandra OTT Release Update

കഴിഞ്ഞ നവംബറിലാണ് ആക്ഷൻ-ത്രില്ലർ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ തിയേറ്ററിലെത്തി ഒരു വർഷത്തിന് ശേഷം ചിത്രം ഒടിടിയിലെത്തുന്നതായാണ് പുതിയ അപ്ഡേറ്റ്.

സിനിമ ഈ മാസം ഒടിടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒടിടി റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. എന്നാൽ ബാന്ദ്ര എവിടെ കാണാമെന്ന് അറിയാം. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ബാന്ദ്ര ചിത്രം ഒടിടിയില്‍ എത്തുക.

Also Read: Amaran OTT: ശിവകാർത്തികേയൻ- സായ് പല്ലവി Latest Film ‘അമരൻ’ ഒടിടിയിൽ എവിടെ? എപ്പോൾ?

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :