മലയാളത്തിന്റെ പ്രിയതാരം സ്വാസികയുടെ തമിഴ് ചിത്രം OTT Release പ്രഖ്യാപിച്ചു. ഒക്ടോബർ 18-ന് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഇത് മാറ്റി വച്ചിരുന്നു. തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായ Lubber pandhu വീണ്ടും റിലീസ് പ്രഖ്യാപിച്ചു.
കളക്ഷനിൽ വലിയ കുതിപ്പ് നേടിയ പുതിയ തമിഴ് ചിത്രമാണ് ലബ്ബര്‍ പന്ത്. തമിഴരശനും പച്ചമുത്തുവുമാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഹരീഷ് കല്യാൺ, ദിനേഷ്, സഞ്‍ജന കൃഷ്‍ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങൾ. കാളി വെങ്കടും ബാല ശരണവണനും ഗീത കൈലാസവും സിനിമയുടെ ഭാഗമായി.
സ്‍പോര്‍ട്‍സ് പ്രമേയത്തിലുള്ള ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ കഥയാണ് ഇതിവൃത്തം. സിനിമയുടെ കഥയും അവതരണവും തിയേറ്ററുകളിൽ ആളെ കൂട്ടി. ലബ്ബർ പന്ത് തിയേറ്ററുകളിൽ ഓട്ടം തുടരുന്നതിനാലാണ് 18-ലെ ഒടിടി റിലീസും നീട്ടിയിരുന്നത്.
ലബ്ബര്‍ പന്ത് റിലീസ് നീട്ടിവച്ചപ്പോൾ ഈ മാസം ഒടിടിയിലെത്തില്ലെന്ന് വിചാരിച്ചു. എന്നാൽ ഈ മാസം തന്നെ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ഒടിടിയിൽ വരുന്നു. ഒക്ടോബർ 31-നാണ് ലബ്ബർ പന്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ലബ്ബർ പന്ത് റിലീസ് ചെയ്യുന്നത്. റിലീസ് തീയതി ഹോട്ട്സ്റ്റാർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് സിനിമ സിംപ്ലി സൌത്ത് വഴി കാണാമെന്നാണ് റിപ്പോർട്ട്.
പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് സിനിമ നിർമിച്ചത്. എസ് ലക്ഷ്‍മണ്‍ കുമാറും എ വെങ്കടേഷും ചേർന്നാണ് നിർമാണം. ദിനേഷ് പുരുഷോത്തമനാണ് ലബ്ബർ പന്തിന്റെ ഛായാഗ്രഹകൻ. സീൻ റോള്‍ദാൻ സിനിമയ്ക്കായി സംഗീതം നിർവഹിച്ചു.
വളരെ ചെറിയ ബജറ്റിലൊണ് ലബ്ബർ പന്ത് നിർമിച്ചത്. എന്നാൽ 3 ആഴ്ചയ്ക്കുള്ളിൽ 41 കോടി കളക്ഷൻ നേടിയെടുത്തു. ആദ്യം തിയേറ്ററുകൾ കാര്യമായി എടുത്തില്ലെങ്കിലും, മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ പ്രശസ്തി നേടി. സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് നീട്ടിവച്ചത്. എന്നാൽ ഈ മാസം അവസാനം സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.