sookshmadarshini vs drishyam ott audience
OTT റിലീസിൽ വൻ പ്രതികരണമാണ് Sookshmadarshini എന്ന ചിത്രത്തിന് ലഭിക്കുന്നത്. അപാകതകളുടെ പഴുതുകളെല്ലാം അടച്ച് വളരെ സൂക്ഷ്മമായാണ് സൂക്ഷ്മദർശിനി ഒരുക്കിയിരിക്കുന്നത്. എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ബെസ്റ്റ് ത്രില്ലർ സിനിമകളിലും ഇടംപിടിച്ചു.
നസ്രിയ- ബേസിൽ കോമ്പോയിലെത്തിയ സിനിമ ഒടിടി റിലീസിന് ശേഷം മറുഭാഷകളിലും ശ്രദ്ധ നേടി. അപാര ട്വിസ്റ്റുകളും കഥയൊഴുക്കുമാണെന്ന് പുറംനാടുകളിലുള്ളവരും അഭിപ്രായപ്പെടുന്നു. ഒപ്പം Drishyam കാൻവാസിലേക്ക് കൂടി സൂക്ഷ്മദർശിനിയെ ഒടിടി പ്രേക്ഷകർ പ്രതിഷ്ഠിക്കുന്നു.
തമിഴിലും ഹിന്ദിയിലുമെല്ലാം ഒടിടി റിലീസിന് ശേഷം സിനിമയുടെ വിശകലനവും നടക്കുന്നുണ്ട്. മലയാളത്തിന്റെ എവർഗ്രീൻ ത്രില്ലറായ ദൃശ്യത്തിലേക്ക് ചേർത്താണ് സൂക്ഷ്മദർശിനിയെയും പരിശോധിക്കുന്നത്.
ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് കമൽ ഹാസൻ നായകനായ പാപനാസം. കേന്ദ്രകഥാപാത്രമായ ജോർജ്ജുകുട്ടി തമിഴിൽ സുയമ്പു ലിങ്കമാണ്. സൂക്ഷ്മദർശിനി കണ്ട തമിഴ് പ്രേക്ഷകർ ഇപ്പോൾ സുയമ്പുവിനെയും പ്രിയദർശിനിയെയും കൂട്ടിച്ചേർക്കുകയാണ്.
Also Read: OTT Effect: ഗൂഗിളിൽ Pani കൊളുത്തി! സെയ്ഫ് അലി ഖാന് ശേഷം റിവെഞ്ചെടുത്ത പണി Trending-ൽ
നസ്രിയ അവതരിപ്പിച്ച പ്രിയദർശിനിയായിരുന്നു സുയമ്പുവിന്റെ അയൽക്കാരിയെങ്കിലോ? ബേസിൽ അവതരിപ്പിച്ച മാനുവലിനെ സസൂക്ഷ്മം നിരീക്ഷിച്ച് നിഗൂഢത അഴിച്ച ബുദ്ധിമതിയായ അയൽക്കാരിയാണ് പ്രിയ. ഒരു കുക്കറിന്റെ വിസിലിന്റെ എണ്ണം പോലും തന്റെ സംശയങ്ങളുടെ തെളിവാക്കി അന്വേഷണം നടത്താൻ അവർക്ക് സാധിച്ചു.
ഒപ്പം സഹായിക്കാൻ ആരുമില്ലാതിരുന്നിട്ടും, പൊലീസ് ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ പോലും പ്രിയദർശിനി നിരീക്ഷിച്ചു. മാനുവലും സംഘവും മികവോടെ നടത്തിയ പ്ലാൻ ഒടുവിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പ്രിയദർശിനിയ്ക്ക് സാധിച്ചു.
ഈ പ്രിയദർശിനി സുയമ്പുവിന്റെ അയൽക്കാരനായാൽ കഥ എന്താകുമെന്നാണ് എക്സിലൂടെ പ്രേക്ഷകർ ചോദിക്കുന്നത്. ഒപ്പം മാനുവലിന് പകരം സുയമ്പുവിനെ ചേർത്തുള്ള സൂക്ഷ്മദർശിനി പോസ്റ്ററും ആരാധകർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. Wish Priya would be Suyambulingam’s Neighbour എന്ന ടൈറ്റിലോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അങ്ങനെയെങ്കിൽ വരുണിന്റെ കൊലപാതകവും തെളിവും തന്നിലൂടെ ഇല്ലാതാകുമെന്ന കഥാനായകന്റെ ആത്മവിശ്വാസം തകരുമോ? എന്തായാലും ത്രില്ലർ പ്രേമികളുടെ ഈ കണ്ടുപിടിത്തം ഒന്ന് ചിന്തിക്കേണ്ടത് തന്നെ. എന്നാലും ദൃശ്യം 2-വിൽ പറയുന്ന പോലെ നായകൻ പരാജയപ്പെടുന്നത് പ്രേക്ഷകർക്ക് ഇഷ്ടമാകില്ലല്ലോ!
നസ്രിയ- ബേസിൽ കോമ്പോയിൽ പിറന്ന ത്രില്ലർ ചിത്രം നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ കാണാം. ജനുവരി 11 മുതൽ ചിത്രം പ്രീമിയർ ചെയ്യുന്നു. ദീപക് പറമ്പോൽ, അഖില ഭാർഗവൻ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
മലയാളത്തിൽ ദൃശ്യം സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുണ്ട്. ഇതിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലാണുള്ളത്. തമിഴിലും ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫ് തന്നെയാണ്. ഫാമിലി ത്രില്ലർ പാപനാസം നിങ്ങൾക്ക് പ്രൈമിൽ കാണാം.