Latest Movie: AMARAN OTT-യിൽ, സായ് പല്ലവി ചിത്രം എവിടെ കാണാം?
സിനിമയുടെ ഒടിടി റിലീസ് നിർമാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചിരുന്നു
ഡിസംബർ അഞ്ച് മുതൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പറഞ്ഞത്
പ്പോഴിതാ Amaran ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു
Latest Movie: തിയേറ്ററുകളിൽ വമ്പൻ മുന്നേറ്റം നടത്തുന്ന AMARAN OTT-യിലെത്തി. ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണിത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരൻ തിയേറ്ററുകളിൽ റെക്കോഡ് ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു.
AMARAN OTT സ്ട്രീമിങ് തുടങ്ങി
സിനിമയുടെ ഒടിടി റിലീസ് നിർമാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചിരുന്നു. ഡിസംബർ അഞ്ച് മുതൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പറഞ്ഞത്. അമരൻ ഇപ്പോൾ ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുന്നു. നെറ്റ്ഫ്ലിക്സിലൂടെ സിനിമ ആസ്വദിക്കാം.
മേജർ മുകുന്ദിന്റെ ജീവിതം
149 രൂപ മുതൽ Netflix-ൽ പ്ലാനുകളുണ്ട്. ദുൽഖർ സൽമാൻ ചിത്രം Lucky Bashkar ഉൾപ്പെടെ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. അതിനാൽ അമരൻ കാണാൻ ഇപ്പോൾ നെറ്റ്ഫ്ലിക്സ് പ്ലാൻ എടുത്താൻ നഷ്ടമാകില്ല.
കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിർമിച്ച ചിത്രമാണ് അമരൻ. 335 കോടിയോളം രൂപ തിയേറ്ററുകളിൽ നിന്ന് സിനിമ നേടി. മേജർ മുകുന്ദ് വരദരാജിന്റെ ജീവിതമാണ് അമരൻ സിനിമ ആസ്പദമാക്കിയിരിക്കുന്നു. ശിവകാർത്തികേയനാണ് ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചത്. മേജറിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിനെ സായി പല്ലവിയും അവതരിപ്പിച്ചു. ശ്യാം മോഹൻ, ഭുവൻ അറോറ, രാഹുൽ ബോസ്, വികാസ് ബംഗർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ സൈനികനാണ് മേജർ മുകുന്ദ് വരദരാജ്. തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീരമൃത്യ വരിച്ചത്. മേജറായുള്ള ശിവകാർത്തികേയന്റെ പ്രകടനം തിയേറ്ററുകളിൽ ഗംഭീര പ്രശംസ നേടി. സായ് പല്ലവി ഇന്ദു റെബേക്കയെയും അവിസ്മരണീയമാക്കി. എന്നാലും താരത്തിന്റെ മലയാളം ഡയലോഗുകൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിൽ എത്തിയത്.
ഒരു മാസം കഴിഞ്ഞ് സിനിമ പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമിലും റിലീസിന് എത്തിയിരിക്കുകയാണ്. അമരൻ കാണേണ്ടവർക്ക് ഇപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം.
നെറ്റ്ഫ്ലിക്സിൽ 149, 199, 499 എന്നീ നിരക്കുകളിൽ പ്രതിമാസ പ്ലാനുകളുണ്ട്. 649 രൂപയ്ക്ക് നിങ്ങൾക്ക് പ്രീമിയം പ്ലാനും ആസ്വദിക്കാം. ഓരോ പ്ലാനുകളിലും വീഡിയോ സ്ട്രീമിങ് ക്വാളിറ്റിയും ആക്സസ് ചെയ്യാവുന്ന ഉപകരണങ്ങളും വ്യത്യാസം വരുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile