Rekhachithram Update: AI മമ്മൂട്ടി മാത്രമല്ല, കൺമറഞ്ഞ പ്രതിഭകളും AI വഴി തിരിച്ചെത്തി, കൗതുകവിശേഷങ്ങൾ…

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രമാക്കി ജോഫിൻ ടി ചാക്കോയാണ് സിനിമ ഒരുക്കിയത്
Asif Ali ചിത്രത്തിൽ കാതോട് കാതോരം റെഫറൻസും വരുന്നുണ്ട്
കാതോട് കാതോരത്തിലെ മമ്മൂട്ടിയെ 2025-ൽ വീണ്ടുമെത്തിച്ചത് എഐ ആണ്
Rekhachithram Update: 2025-ന്റെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ഹിറ്റാണ് രേഖാചിത്രം. ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രമാക്കി ജോഫിൻ ടി ചാക്കോയാണ് സിനിമ ഒരുക്കിയത്. നിഗൂഢതയും ത്രില്ലറും നിറച്ച Asif Ali ചിത്രത്തിൽ കാതോട് കാതോരം റെഫറൻസും വരുന്നുണ്ട്.
ഇപ്പോൾ ഇന്ത്യൻ സിനിമാപ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയിലേക്ക് രേഖാചിത്രം കടന്നുവരുന്നു. Rekhachithram OTT റിലീസിനായും ആരാധകർ കാത്തിരിക്കുകയാണ്.
Rekhachithram: എഐ മമ്മൂട്ടി
1985-ൽ ഭരതന്റെ സംവിധാനത്തിലാണ് കാതോട് കാതോരം എന്ന Mammooty ചിത്രമിറങ്ങുന്നത്. ഈ സിനിമയുടെ ലൊക്കേഷനും പള്ളിയുമെല്ലാം രേഖാചിത്രത്തിൽ പുനഃരാവിഷ്കരിച്ചിട്ടുണ്ട്.
കാതോട് കാതോരം എന്ന സിനിമയിലെ ഗെറ്റപ്പിൽ നമ്മുടെ പഴയ മമ്മൂട്ടിയും സിനിമയുടെ ഭാഗമായിരിക്കുന്നു. മമ്മൂട്ടിയുമായി സാദൃശ്യപ്പെടുത്തി ഡ്യൂപ്പ് ഉപയോഗിച്ചല്ല രേഖാചിത്രത്തിൽ മമ്മൂട്ടി എത്തിയത്. എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പഴയ മമ്മൂട്ടിയെ കൊണ്ടുവന്നിരിക്കുന്നത്.
മലയാളത്തിന് പുറത്തുള്ള ചില ബിഗ് ബജറ്റ് സിനിമകളിൽ എഐ ഉപയോഗിച്ച് താരങ്ങളെ അവതരിപ്പിച്ചെങ്കിലും അത് പാളിപ്പോയി. എന്നാൽ ജോഫിൻ ചാക്കോയുടെയും സംഘത്തിന്റെയും മികവ് രേഖാചിത്രത്തിൽ വൻപ്രശംസ നേടിക്കൊടുക്കുന്നു. കാതോട് കാതോരത്തിലെ മമ്മൂട്ടിയെ 2025-ൽ വീണ്ടുമെത്തിച്ചതിൽ എഐയും രേഖാചിത്രവും വിജയിച്ചു.
AI Mammootty മാത്രമല്ല…
എന്നാൽ രേഖാചിത്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിശേഷങ്ങൾ ഇവിടെ തീരുന്നില്ല. സിനിമയിൽ വേറെയും എഐ ഉപയോഗം നടന്നിട്ടുണ്ട്. സിനിമയിൽ ജോൺപോളിന്റെ ശബ്ദത്തിനായും എഐ ഉപയോഗിച്ചുവെന്ന് രേഖാചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് പറഞ്ഞു. മനോരമ ഓൺലൈൻ സംഘടിപ്പിച്ച എഐ പരിപാടിയിലാണ് എഡിറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.
മലയാള സിനിമാനിർമാതാവും തിരക്കഥാകൃത്തുമായ ജോൺ പോൾ 2022-ൽ വിടവാങ്ങി. എന്നാലും 3 വർഷത്തിനിപ്പുറം ഇറങ്ങുന്ന സിനിമയിൽ അദ്ദേഹത്തിന്റെ ശബ്ദം പുനരാവിഷ്കരിച്ചു. ശബ്ദം ക്രിയേറ്റ് ചെയ്യാനും ലിപ് സിങ്ക് ചെയ്യാനും എഐ ഉപയോഗിച്ചതായി എഡിറ്റർ മനോരമയോട് വിശദീകരിച്ചു. ഇതുപോലെ Game Changer ചിത്രത്തിൽ രാംചരണിന് എഐ ശബ്ദം കൊടുത്തതും അദ്ദേഹം ഉദാഹരണമായി എടുത്തു പറഞ്ഞു.
ശങ്കറിന്റെ ഇന്ത്യൻ 2-ൽ എഐ ഉപയോഗിക്കാൻ വലിയ തുക ചെലവാക്കി. രേഖാചിത്രത്തിൽ എഐ ഉപയോഗിച്ച് മമ്മൂട്ടിയെ സൃഷ്ടിച്ചത് അഞ്ച് ലക്ഷം രൂപയ്ക്കാണെന്നും ഷമീർ മുഹമ്മദ് വ്യക്തമാക്കി. ചെറിയ ബജറ്റിൽ മികവുറ്റ സിനിമകളൊരുക്കുന്ന മലയാളത്തിന് രേഖാചിത്രത്തിലെ AI Technology ഒരു പൊൻതൂവൽ കൂടിയാണെന്ന് പറയാം.
Also Read: Marco OTT Release: മാർകോ ഒടിടിയിൽ വരുന്നത് ഈ വാരം| Latest Update
Rekhachithram OTT റിലീസ് എപ്പോൾ?
75 കോടിയും കടന്ന് രേഖാചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയുടെ ഒടിടി റിലീസ് അപ്ഡേറ്റ് ഇതുവരെയും അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല. എന്നാലും മലയാളചിത്രം സോണിലിവ് വഴി റിലീസ് ചെയ്യുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. ഈ മാസം തന്നെ സിനിമ ഒടിടി റിലീസിനെത്തുമെന്നും ചില സൂചനകൾ വരുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile