Rekhachithram OTT Release: കാത്തിരിക്കുന്ന രേഖാചിത്രം ഒടിടി അപ്ഡേറ്റ് എത്തിയോ?
![Rekhachithram OTT Release: കാത്തിരിക്കുന്ന രേഖാചിത്രം ഒടിടി അപ്ഡേറ്റ് എത്തിയോ? Rekhachithram OTT Release: കാത്തിരിക്കുന്ന രേഖാചിത്രം ഒടിടി അപ്ഡേറ്റ് എത്തിയോ?](https://static.digit.in/Rekhachithram-OTT-Release-malayalam-news.jpg)
2025ലെ മലയാളത്തിലെ ആദ്യ 50 കോടി ക്ലബിൽ കയറിയ സിനിമയാണിത്
രേഖാചിത്രം കഥയിലും കഥാപാത്രങ്ങളിലും അവതരണത്തിലും തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി
ഇപ്പോഴിതാ രേഖാചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്തുവരുന്നു
Rekhachithram OTT Release: മലയാള സിനിമാപ്രേക്ഷകർ ഇരുകൈയോടെ സ്വീകരിച്ച സിനിമയാണ് രേഖാചിത്രം. സിനിമ തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ആസിഫ് അലിയും അനശ്വര രാജനും മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രമാണിത്. ഇപ്പോഴിതാ രേഖാചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്തുവരുന്നു.
Rekhachithram OTT Release
2025ലെ മലയാളത്തിലെ ആദ്യ 50 കോടി ക്ലബിൽ കയറിയ സിനിമയാണിത്. മൌത്ത് പബ്ലിസിറ്റിയിലൂടെയാണ് രേഖാചിത്രം തിയേറ്ററുകളിൽ തരംഗമായത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ശൈലി മാറ്റിപ്പിടിച്ചാണ് കഥ സഞ്ചരിക്കുന്നത്. കണ്ടവരെല്ലാം വാരിക്കോരി പ്രശംസ അറിയിച്ച സിനിമയുടെ ഒടിടി റിലീസ് അപ്ഡേറ്റാണ് ഇപ്പോൾ വരുന്നത്.
നാലാം വാരത്തിലും നൂറ്റി അറുപതിലധികം തിയറ്ററുകളിൽ സിനിമ പ്രദർശനം തുടരുന്നു. ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി വിഭാഗത്തിൽ ഒരുക്കുന്ന അപൂർവ്വ ചിത്രങ്ങളിലൊന്നാണ് രേഖാചിത്രം.
Rekhachithram OTT Release: എവിടെ?
ആസിഫ് അലി ചിത്രം ഏത് ഒടിടിയിൽ വരുമെന്ന വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നു. സോണിലിവിലൂടെ ( Sony Liv)രേഖാചിത്രം ഒടിടി റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വാർത്ത. സോണി ലിവിലൂടെ എപ്പോഴായിരിക്കും രേഖാചിത്രം വരുന്നതെന്നതിൽ ഇതുവരെയും സ്ഥിരീകരണമില്ല.
സിനിമയുടെ ഒടിടി റിലീസ് സോണിലിവിലൂടെയാണെന്ന് ഒടിടി പ്ലേ റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല. ജനുവരി 9 നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
തിയേറ്റർ റിലീസിന് 45 ദിവസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ മലയാളചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്. മാത്രമല്ല കേരളത്തിന് പുറത്തെ തിയേറ്ററുകളിലും രേഖാചിത്രം ഇപ്പോൾ പ്രദർശനത്തിനുണ്ട്. അതിനാൽ മിക്കവാറും സിനിമ ഫെബ്രുവരി മാസം പ്രതീക്ഷിച്ചാൽ മതിയാകും.
AI ഉപയോഗിച്ച ആദ്യ മലയാള സിനിമ
രേഖാചിത്രം കഥയിലും കഥാപാത്രങ്ങളിലും അവതരണത്തിലും തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി. ദി പ്രീസ്റ്റിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയിൽ കാതോട് കാതോരം സിനിമയിലെ മമ്മൂട്ടിയെ എഐ ടെക്നോളജിയിലൂടെ ചിത്രത്തിൽ എത്തിച്ചിട്ടുണ്ട്. ഇത് തിയേറ്റർ വിജയത്തിനും ഒരു കാരണമായി. ഇപ്പോഴും തിയേറ്ററുകളിൽ സിനിമ പ്രദർശനം തുടരുന്നു. അതും കേരളത്തിന് പുറമെ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും രേഖാചിത്രം പ്രശംസ നേടുന്നുണ്ട്.
ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി ചിത്രമാണിത്. മനോജ് കെ ജയൻ, സിദ്ധിഖ്, നിഷാന്ത് സാഗർ, ജഗദീഷ്, സായ് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജോഫിൻ ടി. ചാക്കോയും രാമു സുനിലും ആണ് രേഖാചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗമീഡിയ എന്നീ ബാനറിലാണ് ചിത്രം നിർമിച്ചത്. വേണു കുന്നപ്പിള്ളിയാണ് സിനിമയുടെ നിർമാതാവ്.
Also Read: OTT Effect: ഗൂഗിളിൽ Pani കൊളുത്തി! സെയ്ഫ് അലി ഖാന് ശേഷം റിവെഞ്ചെടുത്ത പണി Trending-ൽ
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile