Bahubali: Crown of Blood സീരീസ് ഒടിടിയിലെത്തി. SS Rajamouli സംവിധാനം ചെയ്ത ആനിമേഷൻ സീരീസാണിത്. ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ് മെയ് 17 മുതൽ സ്ട്രീമിങ് ആരംഭിച്ചു.
നേരത്തെ നെറ്റ്ഫ്ലിക്സുമായി ആലോചിച്ച പ്രോജക്റ്റായിരുന്നു ഇത്. ഏതാനും എപ്പിസോഡുകൾ ഷൂട്ട് ചെയ്ത് സീരീസ് നിർമാണം നിർത്തിവച്ചു. എന്നാൽ രാജമൗലി ഏറെ പ്രതീക്ഷയോടെ വീണ്ടും പണി തുടങ്ങി. ഈ മാസം ആദ്യം തന്നെ ബാഹുബലി സീരീസ് ട്രെയിലർ പുറത്തിറക്കി. ഇപ്പോഴിതാ Bahubali: Crown of Blood പ്രീമിയറും ആരംഭിച്ചിരിക്കുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയറിനായി തയ്യാറെടുക്കുന്നു. രാജമൗലിയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെബ് സീരീസാണിത്. ആനിമേറ്റഡ് വേർഷനിൽ ഒറിജിനൽ സിനിമയിൽ നിന്ന് വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്.
7 ഭാഷകളിലാണ് ബാഹുബലി സീരീസ് സ്ട്രീമിങ് ആരംഭിച്ചിട്ടുള്ളത്. തെലുഗു, മലയാളം, കന്നഡ, ബംഗാളി, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ളവർക്ക് ബാഹുബലി സീരീസ് ലഭിക്കുന്നു.
പ്രഭാസ്, അനുഷ്ക ഷെട്ടി എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമാണ് ബാഹുബലി. സത്യരാജ്, രമ്യ കൃഷ്ണൻ, തമന്ന തുടങ്ങിയവരും നിർണായക വേഷങ്ങൾ ചെയ്തു. റാണ ദഗ്ഗുബാട്ടി, നാസർ എന്നിവരായിരുന്നു ബാഹുബലിയിലെ പ്രതിനായക വേഷങ്ങൾ ചെയ്തത്.
രണ്ട് ഭാഗങ്ങളായാണ് 2015-ൽ രാജമൗലി സീരീസ് പുറത്തിറക്കിയത്. ബാഹുബലി ദി ബിഗിനിങ് ആയിരുന്നു ഒന്നാം ഭാഗം. രണ്ടാമത്തേത് ബാഹുബലി ദി കൻക്ലൂഷൻ ആണ്. ഈ രണ്ട് സീരീസുകളും ബോക്സ് ഓഫീസ് ചരിത്രമെഴുതി. കാരണം ആഗോളതലത്തിൽ വമ്പിച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
പാൻ-ഇന്ത്യൻ ചിത്രമായി ബാഹുബലി വളർന്നു. ഒപ്പം തെലുഗു സിനിമാലോകത്തിനും ഇത് വിശ്വപ്രസിദ്ധി നേടിക്കൊടുത്തിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായിരുന്നു.
READ MORE: സന്ദേശം, ഗോഡ്ഫാദർ മുതൽ തണ്ണീർമത്തൻ ദിനങ്ങൾ വരെ… JioCinema Free സർവ്വീസ്, High ക്വാളിറ്റിയിൽ
മഹിഷ്മതി സാമ്രാജ്യത്തിലെ ബാഹുബലിയുടെ വീരകഥയാണ് സിനിമയിലുള്ളത്. ബാഹുബലി സിനിമയെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസും നിർമിച്ചിട്ടുള്ളത്. എങ്കിലും ആനിമേറ്റഡ് സീരീസിനേക്കാൾ ബാഹുബലിയുടെ ലൈവ്-ആക്ഷൻ സീരീസിനോടാണ് പലർക്കും താൽപ്പര്യം. ഒടിടിയിൽ ബാഹുബലിയിലൂടെ രാജമൌലി ചരിത്രമെഴുതുമോ എന്ന് കാത്തിരിക്കാം.