Pushpa 2 OTT
Allu Arjun ബോക്സ് ഓഫീസ് ഹിറ്റ് Pushpa 2 OTT റിലീസ് പ്രഖ്യാപിച്ചു. ഉടൻ ഒടിടിയിലേക്ക് വരുന്നതായാണ് Netflix അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനകം ഒടിടി പ്ലാറ്റ്ഫോമിൽ സിനിമയുടെ സ്ട്രീമിങ് തീയതിയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പുഷ്പ 2: ദി റൂൾ ഇനി വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ്. എന്നാൽ ഹിന്ദി പ്രേക്ഷകർക്ക് ഈ ഒടിടി റിലീസ് ഹിന്ദിയിൽ ആസ്വദിക്കാനാകില്ല. ഹിന്ദി ഒഴികെയുള്ള മറ്റ് ഭാഷകളിലെ OTT Release Update ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉടൻ വരുമെന്ന അറിയിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിസംബറിൽ തിയേറ്ററുകളിലെത്തിയ സിനിമ രണ്ട് മാസത്തിന് ശേഷവും ബോക്സ് ഓഫീസിൽ ഓടുന്നുണ്ട്. കേരളത്തിൽ പുഷ്പ 2-ന് തിളങ്ങാനായില്ലെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും സിനിമ ഹിറ്റാണ്. 2 മാസങ്ങൾക്ക് ശേഷം സിനിമയിതാ ഒടിടി റിലീസിനുമെത്തുന്നു.
ഒന്നാം ഭാഗം പ്രൈം വീഡിയോ ആയിരുന്നെങ്കിലും, പുഷ്പ 2 നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. കാരണം തെലുഗിന് പുറമെ മറ്റ് ഭാഷകളിലും പുഷ്പയ്ക്ക് ആരാധകർ ഏറെയാണെന്നത് തന്നെ. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം ഇനി സ്ട്രീമിങ്ങിനുമെത്തുന്നു.
നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ പുഷ്പ 2 ചേർത്തിട്ടുണ്ട്. അതും ജനുവരി 30-ന് സ്ട്രീമിങ് നടത്തുമെന്നാണ് ഇവിടെ കാണിച്ചിട്ടുള്ളത്. Pushpa 2: The Rule റീലോഡഡ് വേർഷൻ ഇനി രണ്ട് ദിവസത്തിനുള്ളിൽ ഒടിടിയിൽ കാണാം. തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
റീലോഡഡ് വേർഷനിൽ തിയേറ്ററിൽ ഇല്ലാത്ത ഭാഗങ്ങളുമുണ്ട്. ബിഗ് സ്ക്രീനിലെ പുഷ്പ 2-ൽ ഇല്ലാത്ത 23 മിനിറ്റ് വീഡിയോ നിങ്ങൾക്ക് ഒടിടി പതിപ്പിൽ കിട്ടും.
2021-ലിറങ്ങിയ പുഷ്പ: ദി റൈസിന്റെ തുടർക്കഥയാണ് പുഷ്പ 2. സുകുമാർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ 500 കോടി വരെ ബജറ്റിലാണ് ഒരുക്കിയത്. രണ്ടാം ഭാഗത്തിലും രശ്മിക ശ്രീവല്ലിയായി എത്തുന്നു. പ്രതിനായകനായ എസ്പി ഭൻവർ സിംഗ് ഷെഖാവത്തിനെ ഫഹദ് ഫാസിലും അവതരിപ്പിച്ചിരിക്കുന്നു.