Pushpa 2 OTT Latest: ഓൺലൈനിൽ കാണാം! Reloaded വേർഷൻ സ്ട്രീമിങ് തുടങ്ങി, ഹിന്ദിയിൽ മാത്രം കിട്ടില്ല

Updated on 30-Jan-2025
HIGHLIGHTS

പുഷ്പ 2-ന്റെ റീലോഡഡ് വേർഷനാണ് ഒടിടിയിലുള്ളത്

മലയാളം, തെലുഗു, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ സിനിമ ഓൺലൈനായി കാണാം

ഹിന്ദിയിൽ മാത്രം പുഷ്പ 2 ദി റൂൾ ലഭിക്കില്ല

Pushpa 2 OTT: അല്ലു അർജുന്റെ മാസ് ആക്ഷൻ ചിത്രം ഒടിടിയിലെത്തി. Pushpa 2: The Rule ജനുവരി 30 മുതൽ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ സിനിമ ഓൺലൈനായി കാണാം. എന്നാൽ ഹിന്ദിയിൽ മാത്രം പുഷ്പ 2 ദി റൂൾ ലഭിക്കില്ല.

Pushpa 2 OTT: ഒടിടിയിൽ

ഇന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസ് റെക്കോഡുകളിൽ ചരിത്രമെഴുതിയ സിനിമയാണിത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററിൽ റിലീസ് ചെയ്തിരുന്നത്. സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രതിനായകൻ. സിനിമ ഇനി നിങ്ങളുടെ സ്വീകരണ മുറിയിലും മൊബൈൽ ഫോണിലും എത്തിയിരിക്കുന്നു.

തിയേറ്ററുകളിൽ 56 ദിവസം പൂർത്തിയാക്കിയാണ് സിനിമ ഒടിടിയിലേക്ക് വന്നിട്ടുള്ളത്.

പുഷ്പ 2 Pushpa 2 ott The Ruleപുഷ്പ 2 Pushpa 2 ott The Rule
പുഷ്പ 2 ഒടിടിയിൽ

Pushpa 2 OTT release

ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും പുഷ്പ 2 ആണ്. 1800 കോടിയ്ക്ക് മുകളിലാണ് അല്ലു അർജുൻ ചിത്രം കളക്ഷൻ നേടിയത്. ആമിർ ഖാന്റെ ദംഗൽ ആണ് പുഷ്പയ്ക്ക് മുന്നിലുള്ള ഇന്ത്യൻ ചിത്രം.

തിയേറ്റർ റിലീസിന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പുഷ്പ 2 ദി റൂൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിയിരിക്കുന്നത്. പുഷ്പ 2-ന്റെ റീലോഡഡ് വേർഷനാണ് ഒടിടിയിലുള്ളത്.

പറഞ്ഞ പോലെ നെറ്റ്ഫ്ലിക്സിലാണ് മാസ് ആക്ഷൻ സിനിമ റിലീസ് ചെയ്തത്. ഹിന്ദിയിലൊഴികെ നാല് ഭാഷകളിൽ ത്രില്ലർ ആസ്വദിക്കാം.

റീലോഡഡ് വേർഷൻ പുഷ്പ 2

തിയേറ്ററിൽ കണ്ട സിനിമയിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഒടിടി പതിപ്പ്. ബിഗ് സ്ക്രീനിലെ പുഷ്പ 2-ൽ കട്ട് ചെയ്ത ഭാഗങ്ങൾ ഒടിടി റിലീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതായത് റീലോഡഡ് വേർഷനിൽ 23 മിനിറ്റ് എക്‌സ്ട്രാ ഫൂട്ടേജാണ് കൊടുത്തിരിക്കുന്നത്.

പുഷ്പ 2: ദി റൂൾ

2021-ലിറങ്ങിയ പുഷ്പ: ദി റൈസിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 500 കോടി വരെ ബജറ്റിലാണ് സിനിമ നിർമിച്ചത്. എസ്പി ഭൻവർ സിംഗ് ഷെഖാവത്തായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ്. രശ്മിക മന്ദാന ശ്രീവല്ലിയായും വേഷമിടുന്നു.

കേരളത്തിൽ പുഷ്പ 2 ദി റൂളിന് തിളങ്ങാനായില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിനിമ വലിയ വിജയമായിരുന്നു.

Also Read: Pushpa 2 OTT പ്രഖ്യാപിച്ചു! ദിവസങ്ങൾക്കുള്ളിൽ Netflix റിലീസിന്…

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :