Mohanlal Empuraan
Mohanlal നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം L2 Empuraan അതിരാവിലെ തിയേറ്ററുകളിലെത്തി. ചെണ്ടമേളവും വാദ്യാഘോഷങ്ങളുമായാണ് ആരാധകർ ലൂസിഫർ 2-നെ തിയേറ്ററുകളിൽ വരവേറ്റത്. മോഹൻലാൽ ആരാധകരും പൃഥ്വിരാജ് ഫാൻസും ടൊവിനോ ആരാധകരുമെല്ലാം ആവേശത്തോടെ തിയേറ്ററുകളിൽ കുതിക്കുകയാണ്.
എന്നാൽ ആരാധകർക്കും അണിയറപ്രവർത്തകർക്കും ഒട്ടും സന്തോഷകരമല്ലാത്ത വാർത്തയാണ് ഇപ്പോൾ വരുന്നത്. എമ്പുരാന്‍റെ വ്യാജപതിപ്പ് ഓൺലൈനിൽ ലീക്കായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ പൈറസി കോപ്പി ടെലഗ്രാമിലും മറ്റ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രചരിക്കുകയാണ്.
തമിഴ്‌റോക്കേഴ്‌സ്, ഫില്മിസില്ല, മൂവിറൂള്‍സ് എന്നീ വെബ്‌സൈറ്റുകളിലും ടെലഗ്രാം ആപ്പിലും വ്യാജകോപ്പി എത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതും 1080p, 720p, 480p, 360p, 240p, HD പതിപ്പുകൾ വരെ ഓൺലൈനിൽ നിയമവിരുദ്ധമായി റിലീസ് ചെയ്തിരിക്കുകയാണ്.
Empuraan ഫസ്റ്റ് ഷോ കഴിഞ്ഞപ്പോഴേക്കും വ്യാജ പതിപ്പ് സൈറ്റുകളിൽ നിറയുകയാണ്. കൂടാതെ L2 Empuraan Movie Download പോലുള്ള കീവേർഡുകളും ഇന്റർനെറ്റിൽ ട്രെൻഡാകുന്നു. എന്നാൽ ഇങ്ങനെ പൈറസി കോപ്പികൾ കാണുന്നവർക്കും വലിയ വിപത്താണ് സംഭവിക്കുക. കാരണം ഇങ്ങനെയുള്ള കോപ്പികൾ പ്രചരിപ്പിച്ചാൽ പൊലീസ് നടപടിയെടുക്കും. പോരാഞ്ഞിട്ട് ഇത്തരം പതിപ്പുകളിൽ മാൽവെയറുകൾ അടങ്ങിയിരിക്കും.
ഈ മാൽവെയറുകൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയേക്കും. സാമ്പത്തിക തട്ടിപ്പുകളിലേക്കും നിങ്ങളുടെ പണം നഷ്ടമാകുന്ന സാഹചര്യം വരെ ഇത് കൊണ്ടെത്തിക്കുന്നു. നിങ്ങൾ ശ്രദ്ധിക്കേണ്ടത്, തടവുശിക്ഷ വരെ ലഭിച്ചേക്കാവുന്ന നിയമപ്രശ്നങ്ങളിലേത്ത് പൈറസി കോപ്പി ഷെയർ ചെയ്യുന്നതും കാണുന്നതും നയിക്കും.
വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സിനിമയുടെ റിലീസിന് മുന്നേ തന്നെ സംവിധായകൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.
സമാന അനുഭവം എമ്പുരാൻ ട്രെയിലർ റിലീസ് സമയത്തും ഉണ്ടായി. ഓൺലൈനിൽ ലീക്കായതിനെ തുടർന്ന് എമ്പുരാൻ ട്രെയിലർ ഷെഡ്യൂൾ ചെയ്ത സമയത്തിന് മുമ്പ് പുറത്തിറക്കേണ്ടി വന്നു. ഉച്ചയ്ക്ക് 1:08-ന് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരുന്ന ട്രെയിലർ അതിന് മുന്നേ അർധരാത്രിയ്ക്ക് യൂട്യൂബിൽ റിലീസ് ചെയ്യേണ്ടി വന്നു. ചില ആരാധകർ അതിരുകടന്ന് ട്രെയിലറിന്റെ പൈറസി കോപ്പി സോഷ്യൽ മീഡിയയിലും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിച്ചു. ഇതിനെ തുടർന്നാണ് അണിയറപ്രവർത്തകർക്ക് ഷെഡ്യൂളിന് മുമ്പായി ട്രെയിലർ പുറത്തു വിടേണ്ടി വന്നത്.