July ആദ്യ വാരമെത്തിയ പുത്തൻ OTT release ചിത്രങ്ങൾ അറിയണോ? മലയാളികൾ കാത്തിരിക്കുന്ന കോമഡി എന്റർടെയിനർ Malayalee From India ഒടിടിയിലെത്തിയിട്ടുണ്ട്. കൂടാതെ സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റയും ഇതിനകം സ്ട്രീമിങ് ആരംഭിച്ചു.
മെഗാസ്റ്റാറിന്റെ ടർബോ ഈ ആഴ്ച ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, തമിഴിലും ഏതാനും പ്രധാന റിലീസുകൾ ഒടിടി പ്രേക്ഷകരിലേക്ക് വന്നിട്ടുണ്ട്.
ഇവയിൽ പ്രധാനപ്പെട്ടതാണ് ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഗരുഡൻ. സൂരി, ശശി കുമാർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് കേന്ദ്ര വേഷങ്ങൾ. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വെട്രിമാരനാണ് ഗരുഡന്റെ കഥാതന്തു നൽകിയിട്ടുള്ളത്.
ഇതുകൂടാതെ ഹരാ എന്ന തമിഴ് ചിത്രവും ലിസ്റ്റിലുണ്ട്. എൺപതുകളിലെ പ്രിയനടൻ മോഹനും യോഗി ബാബുവുമാണ് പ്രധാന താരങ്ങൾ. സിനിമയിലെ ആർത്തവം സംബന്ധിച്ചുള്ള രംഗം വിവാദമായിരുന്നു. ജൂൺ 7-ന് തിയേറ്ററിലെത്തിയ ഹാരയും ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
ആദ്യം മലയാളത്തിൽ നിന്നുള്ള പുതിയ റിലീസുകൾ പരിശോധിക്കാം.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് Malayalee From India. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരാണ് താരങ്ങൾ. അജു വർഗീസ്, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയ നിരയിലുണ്ട്. മഞ്ജു പിള്ള, ദീപക് ജേത്തി താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
മെയ് 1-ന് പുറത്തിറങ്ങിയ ‘മലയാളി ഫ്രം ഇന്ത്യ’ ഒടിടിയിലെത്തി. ജൂലൈ 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവ് വഴി സിനിമ ഒടിടിയിൽ ആസ്വദിക്കാം. സോണി ലിവ് സബ്സ്ക്രിപ്ഷനും സിനിമയുടെ റിലീസും വിശദമായി, ഇവിടെ.
വൈശാഖ് സംവിധാനം ചെയ്ത മെഗാസ്റ്റാർ ചിത്രമാണ് Turbo. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആക്ഷൻ-കോമഡി ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയുമുണ്ട്.
അഞ്ജന ജയപ്രകാശ് ആണ് മറ്റൊരു പ്രധാന താരം. സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും സിനിമയിൽ അണിനിരന്നു. മെയ് 23-ന് ചിത്രം തിയേറ്ററുകളിൽ പുറത്തിറങ്ങി. ഇനി ഒടിടി പ്രേക്ഷകരിലേക്കും മമ്മൂട്ടിയുടെ ടർബോ ജോസ് വരുന്നു. സോണി ലിവ് വഴി ഈ വാരം തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.
സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ ചിത്രമാണ് Higuita. നവാഗതനായ ഹേമന്ദ് ജി നായരാണ് സംവിധായകൻ. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ജൂൺ 28-ന് സ്ട്രീമിങ് ആരംഭിച്ചു. ഹിഗ്വിറ്റ സൈന പ്ലേ ഒടിടിയിൽ ലഭ്യമാണ്.
വെട്രിമാരന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ തമിഴ് ചിത്രമാണ് Garudan. ആർ.എസ് ദുരൈ സെന്തിൽകുമാർ രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലറാണിത്. സൂരി, ഉണ്ണി മുകുന്ദൻ, ശശികുമാർ എന്നിവരാണ് പ്രധാന താരങ്ങൾ. ശിവദ, സമുദ്രക്കനി, വടിവുക്കരശി എന്നിവരും ചിത്രത്തിലുണ്ട്.
ആമസോൺ പ്രൈമിൽ ഇതിനകം ഗരുഡൻ പ്രദർശനം തുടങ്ങി. മികച്ച പ്രതികരണമാണ് ഈ തമിഴ് ചിത്രത്തിന് ലഭിക്കുന്നത്.
സാമൂഹിക അനീതികളും അഴിമതിയും ചുറ്റിപ്പറ്റി ഒരുക്കിയ ചിത്രമാണ് Haraa. വിജയ് ശ്രീ സംവിധാനം ചെയ്ത തമിഴ് ചിത്രം ജൂണിലാണ് തിയേറ്ററിലെത്തിയത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മോഹൻ 14 വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലെത്തിയ ചിത്രമാണിത്. 90-കളിലെ പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം മൈക്ക് മോഹൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
Read More: High-rated Films: ലിസ്റ്റിൽ 5 Latest മലയാളം ചിത്രങ്ങൾ, മുന്നിൽ സ്കോർ ചെയ്ത് Laapata Ladies
മലയാളികളുടെയും പ്രിയപ്പെട്ട, ഹാസ്യതാരം യോഗി ബാബുവും സിനിമയിലുണ്ട്. അനുമോൾ, ചാരുഹാസൻ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആർത്തവം വന്നതിന് മകളുടെ പരീക്ഷ മുടക്കുന്ന രംഗം ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയമായിരുന്നു. ഇപ്പോഴിതാ ഹരാ ഒടിടിയിൽ സംപ്രേഷണം തുടങ്ങി. ആഹാ തമിഴ് OTT പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്തിട്ടുള്ളത്.