OTT This Week: ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, താനാരാ, കടകൻ, I Am Kathalan, ആദ്യവാരം നിറയെ New Release ചിത്രങ്ങൾ
All We Imagine as Light മുതൽ ഐ ആം കാതലൻ വരെ ഒട്ടനവധി സിനിമകൾ റിലീസിനുണ്ട്
ഈ വാരാന്ത്യത്തിൽ വളരെ മികച്ച സിനിമകൾ നിങ്ങൾക്ക് ആസ്വദിക്കാം
ഹൃദയസ്പർശിയായ ഡ്രാമകളും ത്രില്ലറുകളും ഉൾപ്പെടെയാണ് പുതിയ റിലീസ് ലിസ്റ്റിലുള്ളത്
OTT This Week: 2025-ലെ ആദ്യവാരം പുത്തൻ റിലീസുകളിൽ നിരവധി സിനിമകളാണുള്ളത്. All We Imagine as Light മുതൽ ഐ ആം കാതലൻ വരെ ഒട്ടനവധി സിനിമകൾ റിലീസിനുണ്ട്. ഹൃദയസ്പർശിയായ ഡ്രാമകളും ത്രില്ലറുകളും ഉൾപ്പെടെയാണ് പുതിയ റിലീസ് ലിസ്റ്റിലുള്ളത്.
OTT This Week: മലയാളത്തിലെ പുതിയ ചിത്രങ്ങൾ
പുതുവർഷത്തിൽ പുതിയ സിനിമ ആസ്വദിക്കേണ്ടവർക്ക് ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5 തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം സിനിമകൾ കാത്തിരിക്കുന്നു. ഈ വാരാന്ത്യത്തിൽ വളരെ മികച്ച സിനിമകൾ നിങ്ങൾക്ക് ആസ്വദിക്കാം.
കാൻസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരനേട്ടം കൈവരിച്ച ചിത്രവും റിലീസിനെത്തിയിട്ടുണ്ട്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
ഈ വാരത്തിലെ ഏറ്റവും വലിയ റിലീസ് All We Imagine as Light ആണ്. ദിവ്യ പ്രഭ, കനി കുസൃതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണിത്. മുംബൈ പശ്ചാത്തലമാക്കി 2 മലയാളി യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. പായൽ കപാഡിയയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രഭയായ് നിനച്ചതെല്ലാം എന്നാണ് മലയാളത്തിലെ പേര്.
ബറാക് ഒബാമയുടെ 2024 ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഒന്നാമതാണ് ചിത്രം. കാനിൽ ഗ്രാന്റ് പിക്സ് അവാർഡ് സിനിമ കരസ്ഥമാക്കി. ഇപ്പോഴിതാ ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമയുടെ സ്ട്രീമിങ് നടക്കുന്നത്.
താനാരാ
ഷൈൻ ടോം ചാക്കോ മുഖ്യവേഷത്തിൽ എത്തിയ സിനിമയാണ് താനാരാ. വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഹരിദാസ് സംവിധാനം ചെയ്ത Thaanara ഒടിടിയിലെത്തി. മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
ഐ ആം കാതലൻ
പ്രേമലു സംവിധായകൻ ഗിരീഷ് എഡിയുടെ ചിത്രമാണ് I Am Kathalan. നസ്ലെൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈബർ ത്രില്ലറാണ് ചിത്രം. അനിഷ്മ അനിൽ കുമാർ, വിനീത് ചാക്യാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമ മനോരമ മാക്സ് വഴി ജനുവരി 3-ന് റിലീസിന് എത്തുന്നുവെന്നാണ് റിപ്പോർട്ട്.
OTT This Week: കടകൻ
ഹക്കിം ഷാജഹാന്റെ ആക്ഷൻ ചിത്രം കടകന്‍ ഒടിടിയിൽ സ്ട്രീം ചെയ്യുന്നു. ദുൽഖർ സൽമാന്റെ (Dulquer Salmaan) ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിന് എത്തിച്ച സിനിമയാണിത്. നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറും മണ്ണ് മാഫിയയുമാണ് കഥാപശ്ചാത്തലം. സിനിമ സൺനെക്സ്റ്റിലാണ് ഒടിടി റിലീസിന് എത്തിയിരിക്കുന്നത്.
Also Read: 2025 നിരാശപ്പെടുത്തില്ല! മലയാളത്തിൽ L2 Empuraan, കത്തനാർ, പ്രേമലു 2, തുടരും…
പഞ്ചവത്സര പദ്ധതി
സിജു വിൽസൺ, നിഷ സാരംഗ് എന്നിവർ അഭിനയിച്ച കോമഡി ഡ്രാമ ചിത്രമാണിത്. കൃഷ്ണേന്ദു എ മേനോൻ എന്ന പുതുമുഖ താരമാണ് നായിക. പി ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രവും ഈ വാരത്തിലെ ഒടിടി റിലീസിലുണ്ട്. Saina Play വഴിയാണ് Panchavalsara Padhathi-യുടെ ഒടിടി സ്ട്രീമിങ്.
ഓശാന: OTT This Week
നവാഗതനായ ബാലാജി ജയരാജൻ നായകനായ ചിത്രമാണ് ഓശാന. ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നുണ്ട്. എം വി മനോജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് എത്തുന്നത്. Oshana ജനുവരി 3 മുതൽ സ്ട്രീമിങ് ആരംഭിച്ചു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile