OTT Release This Week: കാണാൻ കാത്തിരുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ വാരമെത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബോക്സ് ഓഫീസ് ഹിറ്റ് Kishkindha Kaandam തന്നെയാണ്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഓണത്തിന് റിലീസ് ചെയ്ത മലയാളചിത്രം. ചുട്ടമല്ലി ഗാനത്തിലൂടെ പ്രശസ്തി നേടിയ ജൂനിയർ എൻടിആർ ചിത്രം ദേവരയും ഒടിടിയിലെത്തി.
ബോളിവുഡിൽ ക്ലീഷേ വിട്ട് നിർമിച്ച Freedom at Midnight ഒടിടിയിലെത്തുന്നു. കൂടാതെ നയൻതാരയുടെ കല്യാണ ഡോക്യുമെന്ററിയും ഒടിടിയിലേക്കുണ്ട്. പല പല ഒടിടികളിലായി വിവിധ തരത്തിലുള്ള സിനിമകളാണ് റിലീസ് ചെയ്യുന്നത്.
നവംബർ മാസം ശരിക്കും ഒടിടിയുടെ കാലമാണെന്ന് പറയാം. കഴിഞ്ഞ വാരമാണ് രജനികാന്തിന്റെ വേട്ടയ്യനും, ടൊവിനോയുടെ ARM ചിത്രവും ഒടിടിയിലെത്തിയത്. തിയേറ്ററിൽ സൈലന്റ് ഹിറ്റായ ലബ്ബർ പന്ത് എന്ന തമിഴ് സിനിമയും സ്ട്രീമിങ്ങിലുണ്ട്. ഈ വാരം എത്തിയ പുത്തൻ സിനിമകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
അജയന്റെ രണ്ടാം മോഷണം ഹോട്ട്സ്റ്റാറിലാണുള്ളത്. വേട്ടയ്യൻ ആമസോൺ പ്രൈമിലും സ്ട്രീം ചെയ്യുന്നു.
ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസ് പ്രഖ്യാപിച്ചു. ബുദ്ധിമാന്മാരായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്ന ടാഗിലാണ് സിനിമ അവതരിപ്പിച്ചത്. ഓണം റിലീസിലെത്തിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രശംസ നേടിയ സിനിമയാണിത്.
അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹകനായ ബാഹുല്‍ രമേശിന്റെ അസാധ്യ തിരക്കഥയാണ് സിനിമയുടെ വിജയത്തിന് പിന്നിൽ. കിഷ്കിന്ധാ കാണ്ഡം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താനാണ്.
കിഷ്കിന്ധാ കാണ്ഡം ഒടിടി സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. നവംബര്‍ 19-ന് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ കാണാം.
ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം വിവേകാനന്ദൻ വൈറലാണ് ഇന്ത്യയിലും സ്ട്രീമിങ് തുടങ്ങി. സിനിമ കഴിഞ്ഞ മാസം മുതൽ ഒടിടിയിൽ എത്തിയെങ്കിലും, ഇന്ത്യയിൽ നിന്നുള്ളവർക്ക് ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇന്ത്യയിലുള്ളവർക്കും ആമസോൺ പ്രൈമിൽ മലയാളചിത്രം ആസ്വദിക്കാം. സൈന പ്ലേയിലും സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാർ. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഫ്രീഡം അറ്റ് മിഡ്നൈറ്റ് സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ഹിന്ദി സീരീസാണ്. സ്വാതന്ത്ര്യ സമരത്തിന്റെ സങ്കീർണതകളും സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയും വരച്ചുകാട്ടുന്ന സീരീസാണിത്. ഇന്ത്യ- പാകിസ്ഥാൻ വിഭജനവും സ്വാതന്ത്ര്യവുമെല്ലാം സിനിമ പ്രമേയമാക്കുന്നുണ്ട്.
സിദ്ധാന്ത് ഗുപ്ത, ചിരാഗ് വോഹ്‌റ, രാജേന്ദ്ര ചൗള എന്നിവരാണ് പ്രധാന അഭിനേതാക്കൾ. നവംബർ 15 മുതൽ SonyLIV-ൽ ചിത്രം സ്ട്രീം ചെയ്യുന്നു.
Also Read: Tamannaah Thriller Movie: തമന്നയുടെ ആദ്യ മലയാള ചിത്രം, Action Thriller ഒരു വർഷത്തിന് ശേഷം ഒടിടിയിൽ
ജൂനിയർ എൻടിആറും ജാൻവി കപൂറും ജോഡിയായെത്തിയ തെലുഗു ചിത്രമാണ് ദേവര. കൊരട്ടാല ശിവയാണ് സിനിമ സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, നരൈന്‍ എന്നിവരും ചിത്രത്തിലുണ്ട്. ദേവര ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം. തെലുഗുവിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സ്ട്രീമിങ്ങുണ്ട്.
തിരക്കഥാകൃത്തായി പ്രശസ്തനായ ബിബിൻ ജോർജ് നായകനായ ചിത്രമാണ് ഗുമസ്തന്‍. ഒരു ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലമെങ്കിലും ഇതൊരു ഫാമിലി ത്രില്ലറാണ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അമല്‍ കെ. ജോബിയാണ്. സ്റ്റീഫൻ ദേവസിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലും, മനോരമ മാക്സിലും സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.
കലാഭവൻ ഷാജോണിന്റെ മകൻ യോഹാൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണിത്. രവീഷ് നാഥ് സംവിധാനം ചെയ്ത സമാധാന പുസ്തകം ജൂലൈയിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സിനിമ സൈന പ്ലേയിൽ ഇതിനകം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
തെന്നിന്ത്യയുടെ പ്രിയതാരം സമാന്തയും വരുൺ ധവാനും പ്രധാന വേഷങ്ങളിലെത്തിയ സീരീസാണിത്. ഇത് ഒടിടിയ്ക്കായി ഒരുക്കിയ ആക്ഷൻ ത്രില്ലർ സീരീസാണ്. ഹോളിവുഡ് സീരീസ് സിറ്റാഡലിന്റെ സ്പിൻ ഓഫ് സീരീസാണിത്. സിറ്റാഡൽ ഹണി ബണ്ണി ആദ്യ സീസൺ സ്ട്രീമിങ് നവംബർ 7-ന് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് സീരീസ് ലഭ്യമാകുക.