OTT Release This Week: ഈ വാരം ഒടിടിയിലെത്തുന്നതെല്ലാം പുത്തൻ സിനിമകൾ. അമൽ നീരദിന്റെ Bougainvillea, വിക്രം ചിത്രം തങ്കലാൻ, സൂര്യയുടെ Kanguva തുടങ്ങി നിരവധി സിനിമകളാണ് ഒടിടിയിലുള്ളത്. ജോജു ജോർജ്ജ് ആദ്യമായി സംവിധായകനായ Pani എന്ന സിനിമയുടെ ഒടിടിയിലേക്കുണ്ട്.
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഏതൊക്കെ സിനിമകളാണ് ഒടിടിയിലേക്ക് വരുന്നതെന്ന് അറിയണ്ടേ? ഈ വാരം ഇതിനകം റിലീസിനെത്തിയ സിനിമകളും, വരാനിരിക്കുന്ന New OTT Release ചിത്രങ്ങളും നോക്കാം.
ഒടിടിയിലേക്ക് വരാൻ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ബോഗയ്ൻവില്ല. അമൽ നീരദാണ് സൈക്കോ ക്രൈം ത്രില്ലർ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ജ്യോതിർമയിയും മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നു. സിനിമ ഡിസംബർ 12 അർധരാത്രി തന്നെ ഒടിടിയിൽ എത്തി. സോണിലിവിലൂടെയാണ് മലയാളചിത്രം സ്ട്രീമിങ് ചെയ്യുന്നത്.
ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് കനകരാജ്യം. ആലപ്പുഴയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. സാഗർ സംവിധാനം ചെയ്ത ചിത്രം ഒടുവിൽ ഒടിടിയിലെത്തി.
ശ്രീജിത്ത് രവി, ജോളി ചിറയത്ത്, കോട്ടയം രമേഷ്, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.
വിനയ് ഫോർട്ട് മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ഫാമിലി. മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവരാണ് മറ്റ് താരങ്ങൾ. ഡോണ്‍ പാലത്തറ എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ചിത്രം ഒടിടിയിലെത്തി. മനോരമ മാക്സിൽ സിനിമ സ്ട്രീം ചെയ്യുന്നു.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് Pani. അഭയ, സാഗർ സൂര്യ, ജുനൈസ് വി പി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സിനിമയിലെ മുഖ്യതാരം ജോജു തന്നെയാണ്. ചിത്രമിപ്പോൾ ഒടിടിയിലേക്ക് വരുന്നു. ഈ വാരം തന്നെ പണി ഒടിടിയിൽ പ്രതീക്ഷിക്കാം. സൂചനകൾ പ്രകാരം സിനിമ ഡിസംബർ 20 മുതൽ സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണി ലിവിൽ ആയിരിക്കും സിനിമ റിലീസ് ചെയ്യുന്നത്.
ബിജു മേനോൻ, മേതിൽ ദേവിക എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണിത്. വിഷ്ണു മോഹൻ ആണ് കഥ ഇന്നുവരെ സംവിധാനം ചെയ്തിരിക്കുന്നത്. മേതില്‍ ദേവിക ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണിത്. നിഖില വിമൽ, അനുശ്രീ എന്നിവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈമിൽ സിനിമ ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്.
സൂര്യ ഡബിൾ റോളിലെത്തിയ സിനിമയാണ് കങ്കുവ. പ്രശസ്‌ത സംവിധായകൻ ശിവ സംവിധാനം ചെയ്ത ചിത്രം 350 കോടി രൂപയിലാണ് നിർമിച്ചത്. ഇപ്പോൾ സിനിമ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്നു.
പാ. രഞ്ജിത്ത് ചിയാന്‍ വിക്രമിനെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രമാണ് തങ്കലാന്‍. പാർവ്വതി തിരുവോത്ത്, മാളവിക മോഹന്‍, പശുപതി എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമ കുറച്ച് ദിവസം മുമ്പ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.