OTT Release This Week: സൗബിന്റെ മച്ചാന്റെ മാലാഖ മുതൽ നയൻതാരയുടെ ടെസ്റ്റും കോമഡി ചിത്രങ്ങളും! മലയാളത്തിൽ ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Updated on 04-Apr-2025
HIGHLIGHTS

വെള്ളിയാഴ്ച സിനിമാ റിലീസുകൾ പോലെ ഒടിടി റിലീസിനെത്തുന്ന സിനിമകൾക്കായും ആരാധകർ കാത്തിരിക്കുന്നു

സൗബിൻ ഷാഹിറിന്റെ മച്ചാന്റെ മാലാഖ മുതൽ നയൻതാരയുടെ ടെസ്റ്റ് വരെ ഈ വാരം റിലീസിനെത്തി

വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകവും അടുത്തിടെ ഡിജിറ്റൽ പ്രീമിയർ ആരംഭിച്ചു

OTT Release This Week: ഏപ്രിൽ മാസത്തെ ആദ്യ ആഴ്ച നിരവധി സിനിമകൾ ഒടിടിയിലെത്തിയിട്ടുണ്ട്. സൗബിൻ ഷാഹിറിന്റെ മച്ചാന്റെ മാലാഖ മുതൽ നയൻതാരയുടെ ടെസ്റ്റ് വരെ ഈ വാരം റിലീസിനെത്തി. വെള്ളിയാഴ്ച സിനിമാ റിലീസുകൾ പോലെ ഒടിടി റിലീസിനെത്തുന്ന സിനിമകൾക്കായും ആരാധകർ കാത്തിരിക്കുന്നു. ഇതിനകം ഒടിടിയിൽ റിലീസായ ചിത്രങ്ങളും ഇനി വരുന്ന സിനിമകളും അറിയാം.

OTT Release This Week മലയാളം

ഡ്രാഗൺ, ഓഫിസർ ഓൺ ഡ്യൂട്ടി, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങൾ ഇതിനകം ഒടിടിയിലെത്തി. ഡ്രാഗണിനും കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടിയ്ക്കും ഗംഭീര പ്രതികരണമാണ് ഒടിടിയിൽ ലഭിച്ചിട്ടുള്ളത്. വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകവും അടുത്തിടെ ഡിജിറ്റൽ പ്രീമിയർ ആരംഭിച്ചു. സജിൻ ഗോപു- അനശ്വര ചിത്രം പൈങ്കിളി ഏപ്രിൽ 11 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും.

വെള്ളിയാഴ്ച അർധരാത്രിയോടെ ഏതൊക്കെ സിനിമകളാണ് ഒടിടിയിൽ വരുന്നതെന്ന് നോക്കാം.

ott release this weekott release this week

മച്ചാന്റെ മാലാഖ OTT

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബോബൻ സാമുവൽ സംവിധാനം ചെയ്ത സിനിമയാണ് മച്ചാന്റെ മാലാഖ. വെള്ളിയാഴ്ച കഴിഞ്ഞ് അർധരാത്രിയോടെ സിനിമ ഒടിടി റിലീസ് ചെയ്യും. സൈന പ്ലേയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. മനോരമാ മാക്സിലും സൈന പ്ലേയിലും സിനിമയുടെ സ്ട്രീമിങ് ഉണ്ടായിരിക്കും.

ടെസ്റ്റ് ഒടിടി

നയൻതാരയ്ക്കൊപ്പം മാധവനും സിദ്ധാർഥനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ടെസ്റ്റ്. ക്രിക്കറ്റ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശശികാന്താണ്. വിക്രം വേദ, ജഗമേ തന്ധിരം പോലുള്ള സിനിമകളുടെ നിർമാതാവായി പ്രവർത്തിച്ച സംവിധായകനാണ് ശശികാന്ത്. വെള്ളിയാഴ്ച അർധരാത്രി സിനിമയുടെ ഒടിടി റിലീസ് ആരംഭിക്കും. നെറ്റ്ഫ്ളിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

OTT Release This Week: ജയിലർ ഒടിടി

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ജയിലറും ഒടിടി റീലീസിലൂടെ ഈ വാരമെത്തും. ധ്യാനിന്റെ 2023-ൽ തിയേറ്ററിലെത്തിയ ചിത്രമാണിത്. ഒന്നര വർഷത്തിന് ശേഷമാണ് മലയാളചിത്രം ഒടിടിയിലേക്ക് വരുന്നത്. ദിവ്യ പിള്ള ആണ് നായിക. സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത സിനിമ മനോരമ മാക്സിൽ സ്ട്രീമിങ് ചെയ്യും.

Also Read: Painkili OTT Release: അംബാന്റെ ‘പൈങ്കിളി’പ്രണയം ഓൺലൈനിൽ കാണാം, തീയതി പുറത്ത്

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :