OTT Release This Week: ഈ വാരം മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങൾ ഒടിടിയിലെത്തുന്നു. ഭരതനാട്യം, വിശേഷം ചിത്രങ്ങൾ തിയേറ്റർ അറിഞ്ഞില്ലെങ്കിലും ഒടിടിയിൽ വമ്പൻ ഹിറ്റായി. വ്യത്യസ്ത വിഭാഗത്തിലും വേറിട്ട കഥയുമായി ഇനിയും മലയാള ചലച്ചിത്രങ്ങൾ വരുന്നുണ്ട്.
ഈ വാരം ശരിക്കും മലയാള സിനിമാപ്രേക്ഷകർക്ക് ചാകരയാണ്. മലയാളി താരങ്ങളുടെ തമിഴിലെ മികച്ച ചിത്രങ്ങളും ഒടിടിയിലുണ്ട്. ഈ ആഴ്ച നിങ്ങൾക്ക് ഒടിടിയിൽ ആസ്വദിക്കാനുള്ള ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ…
സോണിലിവ്, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലെല്ലാം പുത്തൻ റിലീസുകളുണ്ട്. സൈജു കുറുപ്പിന്റെ സിനിമകളെല്ലാം ഒടിടിയിൽ ഹിറ്റാകുന്നു. ഭരതനാട്യത്തിന് പിന്നാലെ ജയ് മഹേന്ദ്രൻ സീരീസ് എത്തിയിരുന്നു. ഇതിനും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകുന്നത്. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസാണിത്.
അന്ന ബെൻ, സാസ്വിക, നിഖില വിമൽ തുടങ്ങിയ മലയാള യുവതാരങ്ങളുടെ തമിഴ് ചിത്രങ്ങളും ഒടിടിയിലെത്തി. തമിഴിൽ മലയാളത്തിളക്കമെന്ന് പറയാം. ഇതിന് പുറമെ സുഹാസിനി കേന്ദ്ര വേഷമെത്തുന്ന വെബ് സീരീസും റിലീസിനുണ്ട്.
സർപ്രൈസ് ഒടിടി റിലീസ് ചെയ്ത മലയാളചിത്രമാണ് കൊണ്ടൽ. അജിത് മാമ്പള്ളി സംവിധാനം ചെയ്ത കടൽ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ചിത്രമാണിത്. ആന്റണി വർഗീസ് പെപ്പേ, ഷബീർ കല്ലറക്കൽ എന്നിവർക്കൊപ്പം രാജ് ബി ഷെട്ടിയുമുണ്ട്.
ടർബോയ്ക്ക് ശേഷം കന്നഡ സൂപ്പർ താരവും സംവിധായകനും മലയാളത്തിലെത്തിയ പുതിയ ചിത്രമാണിത്. ഓണം റിലീസിന് തിയേറ്ററുകളിലെത്തിയ Kondal ഒടിടിയിൽ ഈ ആഴ്ച ആദ്യമേ എത്തി. നെറ്റിഫ്ലിക്സിൽ നിങ്ങൾക്ക് സിനിമ ആസ്വദിക്കാം.
ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് നിർമിച്ച ചിത്രമാണിത്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അർഫാസ് അയൂബ് ആണ്. ചിത്രത്തിൽ ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പ് ശ്രദ്ധ നേടിയിരുന്നു. അമല പോൾ, ഷറഫുദ്ദിൻ എന്നിവരാണ് മറ്റ് മുഖ്യ താരങ്ങൾ. സിനിമ ആമസോൺ പ്രൈമിൽ ആസ്വദിക്കാം. റെക്കോര്‍ഡ് തുകയ്ക്കാണ് ലെവൽ ക്രോസ് ആമസോണ്‍ പ്രൈം വാങ്ങിയത്.
അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീരീസാണിത്. രഞ്ജി പണിക്കർ, വഫ ഖതീജ, ആശാ മടത്തിൽ എന്നിവരാണ് മറ്റ് താരങ്ങൾ. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഈ വെബ് സീരീസ് ഒരുക്കിയിട്ടുള്ളത്. Soul Stories മലയാളത്തിന്റെ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിൽ കാണാം. ഒക്ടോബർ 18-നാണ് സീരീസിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്.
തമിഴിൽ ഒടിടിയിലേക്ക് വരാനുള്ള ചിത്രങ്ങൾ ഏതൊക്കെയെന്നോ? മലയാളി താരങ്ങൾ മാറ്റുരച്ച തമിഴ് സിനിമകളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.
സാസ്വിക തമിഴില്‍ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ലബ്ബര്‍ പന്ത്. തിയേറ്ററുകളിൽ ഇതൊരു സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരുന്നു. ഒരു ഗ്രാമത്തിലെ രണ്ട് ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒക്ടോബര്‍ 18 ന് സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ Lubber Pandhu ഒടിടി റിലീസ് മാറ്റി വച്ചു. സിനിമ കുറച്ചുകൂടി വൈകും. എന്നാലും ഈ മാസം ഒടിടിയിൽ എത്താനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
അന്ന ബെൻ ശക്തമായ കഥാപാത്രവുമായി തമിഴിലെത്തിയ ചിത്രമാണിത്. പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത Kottukkaali ഒടിടിയിലെത്തി. അന്ന ബെൻ തമിഴിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ആമസോൺ പ്രൈമിൽ സിനിമ ആസ്വദിക്കാം.
മാരിസെൽവരാജ് സംവിധാനം ചെയ്ത വാഴൈ എന്ന ചിത്രവും ഒടിടിയിലെത്തിയിരുന്നു. നിഖില വിമൽ, കലൈയരസൻ എന്നിവരാണ് പ്രധാന താരങ്ങൾ. സിനിമ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.