December മാസം OTT Release എത്തുന്നത് വമ്പൻ ചിത്രങ്ങൾ. തിയേറ്ററുകളിൽ നിറഞ്ഞാടിയ മലയാളം, തമിഴ് സിനിമകൾ ഒടിടിയിലേക്ക് വരുന്നു. Christmas Release ആയും നിരവധി വലിയ സിനിമകളാണ് ഒടിടിയിലേക്ക് തയ്യാറാടെക്കുന്നത്.
ഈ മാസം വരുന്ന New OTT Release ചിത്രങ്ങളെ കുറിച്ച് അറിയാം. ഇനി ദിവസങ്ങൾക്കുള്ളിൽ ചാക്കോച്ചൻ-ജ്യോതിർമയി ചിത്രം Bougainvillea ഒടിടിയിലേക്ക് എത്തുന്നു. Sai Pallavi- ശിവകാർത്തികേയൻ ചിത്രം Amaran OTT റിലീസ് ചെയ്യുന്നതും ഈ മാസം തന്നെ.
Pushpa 2 ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നു. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമാണിത്. ഒടിടിയിലും വമ്പൻ റിലീസുകളാണ് വർഷാന്ത്യം വരുന്നത്.
സിനിമ മാത്രമല്ല Kerala Crime Files-ന്റെ രണ്ടാം സീസണും ഈ മാസമെത്തുന്നു. വിവിധ ഭാഷകളിലായി ഒടിടി റിലീസിന് തയ്യാറെടുക്കുന്ന സിനിമകളെ കുറിച്ച് അറിയാം.
ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ബോഗയ്ൻവില്ല. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും നിർണായക കഥാപാത്രങ്ങളിൽ എത്തി.
സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ത്രില്ലർ ചിത്രമാണിത്. ഡിസംബർ 13 മുതലാണ് ബോഗയ്ൻവില്ല സ്ട്രീം ചെയ്യുന്നത്. സോണി ലിവിൽ കാണാം.
ജോജു ജോർജ് ആദ്യമായി സംവിധായകനായ മലയാള ചിത്രമാണ് പണി. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ജുനൈസ്, സാഗർ സൂര്യ, എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിച്ചിരിക്കുന്നത് ജോജു ജോർജ്ജാണ്. അഭിനയ ആണ് നായിക.
വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് ത്രില്ലർ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഡിസംബർ 20 മുതൽ സിനിമ ഒടിടിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാലും റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പണി സോണി ലിവിൽ കാണാം.
തമിഴകവും കടന്ന് സൂപ്പർ ഹിറ്റാകുകയാണ് അമരൻ. ശിവകാർത്തികേയനും സായ് പല്ലവിയുമാണ് പ്രധാന വേഷത്തിൽ എത്തിയത്. മേജർ മുകുന്ദ് വരദരാജന്റെ ബയോപിക് ചിത്രം തിയേറ്ററുകളിൽ ഗംഭീര മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്.
സിനിമ ഡിസംബർ 5-ന് സ്ട്രീമിങ് ആരംഭിക്കുകയാണ്. ഇന്ന് അർധാരാത്രി മുതൽ അമരൻ സ്ട്രീമിങ് ആരംഭിക്കും. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് അമരൻ സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. തിയേറ്ററുകളിലും സിനിമ കുതിപ്പ് തുടരുന്നു.
നസ്ലെൻ പതിവ് ശൈലി മാറ്റിപ്പിടിച്ച് എത്തിയ മലയാളചിത്രമാണ് I Am Kathalan. പ്രേമലു സിനിമയുടെ സംവിധായകൻ ഗിരീഷ് ഏ.ഡി തന്നെയാണ് ചിത്രം ഒരുക്കിയത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല.
സൈബർ ക്രൈം പശ്ചാത്തലമാക്കി ഒരുക്കിയ ത്രില്ലർ ചിത്രമാണ് ഐ ആം കാതലന്‍. മലയാള ചിത്രം മനോരമ മാക്‌സിലൂടെ സ്‌ട്രീമിംഗ് ആരംഭിക്കും. എന്നാൽ ഇതുവരെയും ഒടിടി റിലീസ് തീയതി അറിയിച്ചിട്ടില്ല.
സിനിമ മാത്രമല്ല കേരള ക്രൈം ഫയൽസ് സീരീസും വീണ്ടും വരുന്നു. Kerala Crime Files രണ്ടാം സീസൺ ഡിസംബർ 23-ന് സ്ട്രീമിങ് ആരംഭിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് Disney+ Hotstar-ൽ സീരീസ് ആസ്വദിക്കാം.
അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരീസിലെ അഭിനേതാക്കൾ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Also Read: Also Read: കാനിൽ പ്രശംസ നേടിയ കനി കുസൃതി ചിത്രം ഒടിടി എന്തായി?
രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ അജയ് ദേവ്ഗൺ നായകനായ ചിത്രമാണിത്. ഹിന്ദി സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. കരീന കപൂർ, അർജുൻ കപൂർ, ദീപിക പദുകോൺ തുടങ്ങി ഗംഭീര താരനിര ചിത്രത്തിലുണ്ട്. ഡിസംബർ 13ന് സിനിമ ഒടിടി സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈമിലായിരിക്കും സിങ്കം എഗെയ്ൻ സ്ട്രീമിങ്.