OTT Release This Week: ഈ വാരം വമ്പൻ ചിത്രങ്ങളാണ് ഒടിടി റിലീസിന്. പുതുവർഷത്തിൽ ഇത്രയും പുത്തൻ സിനിമകൾ റിലീസിന് എത്തിയ മറ്റൊരു വാരമില്ലെന്ന് പറയാം. കാരണം തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ സിനിമകളും, പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമകളും ഒടിടിയിൽ എത്തുന്നു. പണി, Sookshmadarshini പോലുള്ള ബോക്സ് ഓഫീസ് ഹിറ്റുകൾ അതിനുദാഹരണം.
The Sabarmati Report പോലുള്ള വിവാദചിത്രങ്ങളും ഒടിടി റിലീസിനുണ്ട്. കൂടാതെ നസ്ലെൻ ചിത്രം ഐ ആം കാതലൻ എല്ലാവരും കാത്തിരുന്ന ഒടിടി റിലീസാണ്. ഹൊറർ ത്രില്ലർ പ്രേമികൾക്കായി ഈ വാരം ഗൂസ്ബംപ്‌സ് രണ്ടാം സീസണും എത്തുന്നു.
ഈ വാരത്തിലെ പ്രധാന റിലീസുകൾ സൂക്ഷ്മദർശിനി, I Am Kathalan എന്നിവയാണ്. അതുപോലെ ജോജുവിന്റെ പ്രതികാര ത്രില്ലർ ചിത്രവും വരുന്നു. ഓരോ റിലീസും വിശദമായി അറിയാം.
ബേസിൽ ജോസഫ്, നസ്രിയ നസീം ചിത്രം ഒടുവിൽ ഒടിടിയിൽ എത്തി. അടുത്തിടെ തിയേറ്ററിലെത്തി 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമയാണിത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീമിങ് ആരംഭിച്ചത്. എംസി ജിതിൻ ആണ് സിനിമ സംവിധാനം ചെയ്തത്.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. സിനിമയിൽ ഗിരിയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു തന്നെയാണ്. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിവരും മുഖ്യവേഷം ചെയ്യുന്നു. സിനിമ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ജനുവരി 16ന് സിനിമ സ്ട്രീമിങ് ആരംഭിക്കും.
പ്രേമലു സംവിധായകനൊപ്പം നസ്‌ലെൻ വീണ്ടും ഒന്നിച്ച ചിത്രമാണ് I Am Kathalan. ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സൈബർ ത്രില്ലർ ചിത്രം ഹാക്കിങ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയാണ്. ജനുവരി 17 മുതൽ ഐം ആം കാതലൻ ഒടിടിയിൽ എത്തും. മനോരമ മാക്സിലൂടെ ആയിരിക്കും റിലീസ്.
വിക്രാന്ത് മാസെ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ദി സബർമതി റിപ്പോർട്ട്. ഗോധ്ര ട്രെയിൻ തീപിടുത്തം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണിത്. ധീരജ് സർണ സംവിധാനം ചെയ്ത ചിത്രത്തിൽ റാഷി ഖന്ന, റിദ്ദി ദോഗ്ര എന്നിവരുമുണ്ട്. സിനിമ സി5-ൽ ഇപ്പോൾ കാണാം.
വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്ത ടിവി സീരീസാണിത്. കണ്‍ഫെഷന്‍സ് ഓഫ് എ തീഹാര്‍ ജയിലര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. സഹാന്‍ കപൂര്‍, പരംവീര്‍ സിങ് ചീമ, അനുരാഗ് താക്കൂര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. നെറ്റ്ഫ്ലിക്‌സിൽ സീരീസ് സ്ട്രീമിങ് ചെയ്യുന്നു.
ഗൂസ്ബംപ്‌സിന്റെ രണ്ടാം സീസണും ഒടിടി സ്ട്രീമിങ്ങുനുണ്ട്. ഫ്രണ്ട്സ് താരം ഡേവിഡ് ഷിമ്മറാണ് മുഖ്യവേഷത്തിൽ എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആന്തോളജി സീരീസ് സ്ട്രീമിങ് ആരംഭിച്ചു.
Also Read: ജോജുവിന്റെ പ്രതികാരത്തിന്റെ Pani OTT റിലീസിലേക്ക്, എന്ന്? എവിടെ കാണാം?