ഈ ആഴ്ചയിലെ New OTT release ചിത്രങ്ങൾ ഏതെല്ലാമാണെന്നോ? കേരളവും വിട്ട് റെക്കോഡൊരുക്കിയ Manjummel Boys മെയ് 5-ന് ഒടിടിയിൽ എത്തുന്നു. ചിദംബരത്തിന്റെ സർവൈവർ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തമിഴിൽ നിന്നും നിരവധി Thriller ചിത്രങ്ങളും ഈ വാരം ഒടിടിയിൽ എത്തുന്നു.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഞ്ഞുമ്മൽ ബോയ്സിന് വേണ്ടിയാണ്. തിയേറ്ററിൽ ചിത്രം ആഘോഷിച്ചവരും ഈ New OTT release-നായി കാത്തിരിക്കുന്നു. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. മൊത്തം 200 കോടിയ്ക്ക് മുകളിൽ ചിത്രം കളക്ഷൻ നേടി.
തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും പ്രേമലുവിനെ മറികടന്ന് റെക്കോഡ് നേടിയിരിക്കുകയാണ്. കൊടൈക്കനാലിലെ ‘ഗുണ’ ഗുഹയിലേക്ക് യാത്ര ചെയ്യുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. മെയ് 5ന് മഞ്ഞുമ്മൽ ബോയ്‌സ് സ്ട്രീമിങ് ആരംഭിക്കും.
അജയ് ദേവ്ഗണ്‍- മാധവന്‍-ജ്യോതിക എന്നിവർ ഒരുമിച്ച ചിത്രമാണ് ശെയ്ത്താൻ. ജാങ്കി ബോഡിവാലയും മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നെറ്റ്ഫ്ലിക്സിൽ Shaitaan കാണാം. ഗുജറാത്തി ചിത്രം വശിയുടെ ഹിന്ദി റീമേക്കാണിത്. വികാസ് ബഹലാണ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ സംവിധായകൻ. മെയ് 3 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങി.
ഹൻസിക മോട്‌വാനി കേന്ദ്ര വേഷത്തിൽ എത്തിയ ത്രില്ലർ ചിത്രമാണ് Guardian. ഗ്ലാമർ വേഷങ്ങളിലൂടെൃ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഹൻസിക. എന്നാൽ ഹൊറർ ത്രില്ലർ ചിത്രം ഗാർഡിയനിലൂടെ താരം വേഷപ്പകർച്ച നടത്തിയിരിക്കുന്നു. സിംപ്ലി സൗത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് തമിഴ് ത്രില്ലർ പുറത്തിറങ്ങിയത്. മെയ് 3 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
200 മില്യൺ കടന്ന മറ്റൊരു ചിത്രവും ഈ വാരം ഒടിടി സ്ട്രീമിങ്ങിന് എത്തിയിട്ടുണ്ട്. തിമോത്തി ചാലമേറ്റ് പ്രധാന വേഷം ചെയ്ത ഇംഗ്ലീഷ് ചിത്രം Wonka-യാണിത്. പോൾ കിംഗ് സംവിധാനം ചെയ്ത ചിത്രം 2023-ലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആഭ്യന്തര ബോക്‌സ് ഓഫീസിൽ നിന്ന് 2000 ലക്ഷം നേടി. ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 571.7 ദശലക്ഷമായിരുന്നു.
ചാർലി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറിയിലെ ‘വില്ലി വോങ്ക’ എന്ന കഥാപാത്രത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ജിയോ സിനിമയിൽ ചിത്രം ഒടിടി പ്രദർശനം ആരംഭിച്ചു. മെയ് 3 മുതലാണ് വോങ്കയുടെ സ്ട്രീമിങ് ആരംഭിച്ചത്.
അധികം ജനശ്രദ്ധ നേടിയില്ലെങ്കിലും മലയാളത്തിൽ നിന്ന് മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒടിടിയിലെത്തിയിട്ടുണ്ട്. പൊക എന്ന മലയാള ചിത്രം സൈന പ്ലേയിൽ കാണാം. അരുൺ അയ്യപ്പൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. Poka മെയ് 3 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരീസും ഒടിടിയിൽ പ്രവേശിച്ചു. ഒടിടി വെബ് സീരീസിലേക്ക് ബോളിവുഡ് സംവിധായകൻ നടത്തിയ അരങ്ങേറ്റമാണിത്. Heeramandi; The Diamond Bazar മികച്ച പ്രതികരണം നേടി മുന്നേറുന്നു. പതിവ് പോലെ ദൃശ്യഭംഗിയ്ക്കായി ഗംഭീര സെറ്റുകളാണ് ഹീരമാണ്ഡിയിൽ ബൻസാലി ഉപയോഗിച്ചിട്ടുള്ളത്. നെറ്റ്ഫ്ലിക്സിലാണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.
മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ എന്നിവർ പ്രധാന കഥാപാത്രങ്ങളാണ്. അതിഥി റാവു ഹൈദരി, റിച്ച ഛദ്ദ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ഷർമിൻ സെഗാൾ, സഞ്ജീദ ഷെയ്ഖുമാണ് മറ്റ് പ്രധാന താരങ്ങൾ. മെയ് 1 മുതൽ സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചു.