New OTT Release ചിത്രങ്ങൾ: 125 കോടി നേടിയ മറാത്തി ചിത്രം മുഞ്ജ്യ മുതൽ നീന ഗുപ്തയുടെ 1000 ബേബീസ് മലയാളം സീരീസ് വരെ
ഈ വാരം New OTT Release ചിത്രങ്ങൾ ഏതൊക്കെയാണെന്നോ?
മറാത്തി ചിത്രം Munjya ഒടിടിയിലെത്തിയിട്ടുണ്ട്
നീന ഗുപ്തയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിൽ ഒരുക്കുന്ന സീരീസും റിലീസിനുണ്ട്
ഈ വാരം New OTT Release ചിത്രങ്ങൾ ഏതൊക്കെയാണെന്നോ? വ്യത്യസ്ത വിഭാഗത്തിലുള്ള സിനിമകൾ ഈ വാരം ഒടിടിയിൽ എത്തുന്നു. Weekend റിലീസുകളായും ഇതിനകം റിലീസ് ചെയ്തവയും ഇന്നത്തെ ലിസ്റ്റിലുണ്ട്.
New OTT Release ചിത്രങ്ങൾ
മലയാള സിനിമ മാത്രമല്ല ഹിന്ദിയിലും തമിഴിലുമായി മികച്ച ചിത്രങ്ങളുണ്ട്. പ്രേക്ഷകപ്രീതി നേടുന്ന മറാത്തി ചിത്രം Munjya ഒടിടിയിലെത്തിയിട്ടുണ്ട്. IC-814 ഹൈജാക്കിനെ പശ്ചാത്തലമാക്കിയ ബോളിവുഡ് ചിത്രവും സംപ്രേഷണം ആരംഭിച്ചു.
ഈ വാരം OTT Release ഏതെല്ലാം?
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, SonyLIV, ഹോട്ട്സ്റ്റാറുകളിലെല്ലാം റിലീസുകളുണ്ട്. മലയാളത്തിൽ ഇടിയൻ ചന്തു, പട്ടാപ്പകൽ പോലുള്ള സിനിമകളും വന്നിട്ടുണ്ട്. പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച തല്ലുപടമാണ് ഇടിയൻ ചന്തു. സെപ്തംബർ മാസത്തിലേക്ക് കടക്കുമ്പോൾ ആദ്യവാരം എത്തുന്ന സിനിമകൾ നോക്കാം.
മുഞ്ജ്യ (Munjya)
വേറിട്ട കഥാവിഷ്കാരത്തിലൂടെ മലയാളത്തിനെ പോലെ പ്രശസ്തമായ ചലച്ചിത്രമേഖലയാണ് മറാത്തി. ഇവിടെ നിന്നും ഒടിടിയിലെത്തിയ പുതിയ സിനിമ മുഞ്ജ്യയും പ്രേക്ഷകപ്രീതി നേടുന്നു.
മറാത്തി നാടോടിക്കഥയെ ആസ്പദമാക്കിയാണ് മുഞ്ജ്യ നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടും 125 കോടി കളക്ഷനും തിയേറ്ററിൽ നിന്ന് നേടി. ശര്‍വരി, അഭയ് വര്‍മ്മ, സത്യരാജ് എന്നിവരാണ് പ്രധാന താരങ്ങൾ. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സിനിമ സ്ട്രീം ചെയ്യുന്നു.
IC 814: കാണ്ഡഹാർ ഹൈജാക്ക്
IC 814: കാണ്ഡഹാർ ഹൈജാക്ക് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചു. 1999-ൽ പാകിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് പ്രമേയം. നെറ്റ്ഫ്ലിക്സ് സീരീസായാണ് IC 814: കാണ്ഡഹാർ ഹൈജാക്ക് റിലീസ് ചെയ്തത്.
വിജയ് വർമയാണ് പ്രധാന താരം. നസറുദ്ദീൻ ഷാ, അരവിന്ദ് സ്വാമി, ദിയാ മിർസ, പങ്കജ് കപൂർ തുടങ്ങിയവരും സീരീസിലുണ്ട്. തപ്പഡ്, ആർട്ടിക്കിൾ 17 സിനിമകളുടെ സംവിധായകൻ അനുഭവ് സിൻഹയാണ് സീരീസ് ഒരുക്കിയത്.
ഇടിയൻ ചന്തു (Idiyan Chandhu)
കുടുംബപ്രേക്ഷകർ ഏറ്റെടുത്ത മലയാളചിത്രമാണ് ഇടിയൻ ചന്തു. വിഷ്ണു ഉണ്ണികൃഷ്ണനാണ് സിനിമയിലെ നായകൻ. പീറ്റർ ഹെയ്ൻ ആണ് സിനിമയിൽ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിനിമ ടിബിഎ എന്ന ഒടിടിയിൽ റിലീസിന് എത്തിയെന്നാണ് റിപ്പോർട്ട്.
1000 ബേബീസ് (1000 Babies)
പഞ്ചായത്ത് എന്ന ഹിന്ദി സീരീസിലൂടെ മലയാളികൾക്കും നീന ഗുപ്തയെ പരിചിതമായിരിക്കും. നീന ഗുപ്തയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിൽ ഒരുക്കുന്ന സീരീസാണ് 1000 ബേബീസ്. സൈക്കോളജിക്കൽ ത്രില്ലർ സീരീസിൽ റഹ്മാനാണ് മറ്റൊരു പ്രധാന താരം.
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസാണിത്. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ത്രില്ലർ ഉടൻ സ്ട്രീമിങ് ആരംഭിക്കും.
പട്ടാപ്പകൽ (Pattapakal)
സാജിർ സദഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് പട്ടാപ്പകൽ. കൃഷ്ണ ശങ്കര്‍, സുധി കോപ്പ എന്നിവരാണ് പ്രധാന താരങ്ങൾ. കോമഡി എന്റർടെയ്നർ ചിത്രം സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിച്ചു.
കള്ളനും ഭഗവതിയും, മാരിവില്ലൻ ഗോപുരങ്ങൾ എന്നിവയാണ് പ്രതീക്ഷിക്കാവുന്ന മറ്റ് റിലീസുകൾ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile