New Films This Weekend: ഈ വാരവും മികച്ച ഒടിടി റിലീസ് ചിത്രങ്ങളുണ്ട്. ഇതിനകം തന്നെ ഓണത്തോട് അനുബന്ധിച്ച് ചില സിനിമകൾ സ്ട്രീമിങ് ആരംഭിച്ചു. വിവിധ OTT പ്ലാറ്റ്‌ഫോമുകളിൽ പുതുപുത്തൻ സിനിമകൾ സ്ട്രീം ചെയ്യുന്നു. മലയാളത്തിലും തമിഴിലും ഏതാനും പ്രധാന റിലീസുകൾ വരുന്നു.
മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന വാഴ എന്ന ഹിറ്റ് ചിത്രം ഒടിടിയിലേക്ക് വരുന്നു. വിക്രമിന്റെയും പാർവ്വതിയുടെയും വേറിട്ട ഗെറ്റപ്പിലുള്ള തങ്കലാൻ ചിത്രവും സ്ട്രീമിങ് ആരംഭിക്കു. ഉർവ്വശി- ഇന്ദ്രൻസ് ചിത്രം ജലധാര ഇതിനകം സ്ട്രീമിങ് ആരംഭിച്ചു.
ഒടിടിയിൽ ഈ വാരം കാണാവുന്ന പുതുപുത്തൻ സിനിമകളുടെ ലിസ്റ്റ് ഇതാ…
ഏറ്റവും പുതിയ തമിഴ് ചിത്രം തങ്കലാൻ (Thangalaan) ഒടിടിയിലേക്ക് വരുന്നു. ചിയാൻ വിക്രം നായകനായ പാ രഞ്ജിത്ത് സിനിമയാണിത്. കോലാറിലെ സ്വർണ്ണ ഖനികളുടെ പശ്ചാത്തലത്തിലമാണ് തങ്കലാനിലുള്ളത്. പാർവ്വതി തിരുവോത്ത് ആണ് സിനിമയിലെ നായിക. തങ്കലാൻ സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്നു. സെപ്റ്റംബർ 20 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
തിയേറ്റർ റിലീസിന് ഒരു വർഷം കഴിഞ്ഞ് സിനിമ ഒടിടിയിലെത്തി. ഓണം റിലീസായാണ് മലയാള ചിത്രം ഒടിടിയിലെത്തിയത്. ഇന്ദ്രൻസ്, ഉർവ്വശി, സനുഷ എന്നിവർ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. Jaladhara സിനിമ ഇതിനകം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോസിനിമയാണ് ജലധാരയുടെ എക്സ്ക്ലൂസിവ് ഒടിടി പാർട്നർ.
ഗുഡ്‌ബൈ മൈ ഫ്രണ്ട് എന്നാണ് ടൈറ്റിലിന്റെ അർഥം. പേര് സൂചിപ്പിക്കുന്ന പോലെ രണ്ട് പേർ കണ്ടുമുട്ടി പിരിയുന്നതാണ് പ്രമേയം. എന്നാൽ ഇവരുടെ സാമൂഹിക പശ്ചാത്തലങ്ങൾ വ്യത്യസ്തമാണ്. ഇതുതന്നെയാണ് കഥയെ മുന്നോട്ട് നയിക്കുന്നതും. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Adios amigo ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സിനിമ നെറ്റ്ഫ്ലിക്സിലാണ് ഒടിടി റിലീസിന് എത്തിയത്.
മുടക്കുമുതലിന് ഇരട്ടിലാഭം തിയേറ്ററിൽ നേടിയ ചിത്രമാണ് Vaazha. ആനന്ദ് മേനോൻ സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രമാണിത്. വിപിൻ ദാസാണ് തിരക്കഥ. ഈ മലയാള ചിത്രത്തിൽ യൂട്യൂബിലൂടെ ജനപ്രിയരായ സിജു സണ്ണി, ജോമോൻ ജ്യോതിർ എന്നിവരെല്ലാം അണിനിരക്കുന്നു. ബേസിൽ ജോസഫ്, ജഗദീഷ്, കോട്ടയം നസീർ തുടങ്ങിയവരും സിനിമയിലുണ്ട്. സെപ്തംബർ 23 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു.
നീന ഗുപ്തയുടെ തിരിച്ചുവരവ് വീണ്ടും മലയാളത്തിൽ ഒരു സീരീസിലൂടെ കാണാം. അഹം ഉൾപ്പെടെയുള്ള സിനിമകളിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് പഞ്ചായത്ത് സീരീസ് ഫെയിം സുപരിചിതയായിരുന്നു. വീണ്ടും മലയാളത്തിലൊരുങ്ങുന്ന 1000 ബേബീസ് സീരീസിലേക്ക് താരം വരുന്നു.
നജീം കോയ സംവിധാനം ചെയ്ത സീരീസാണിത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഓഗസ്റ്റ് 24 മുതൽ സീരീസ് സ്ട്രീം ചെയ്യുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം റഹ്മാനാണ് മറ്റൊരു പ്രധാന താരം.
പ്രശസ്തമായ Panchayat എന്ന ഹിന്ദി സീരീസിന്റെ തമിഴ് റീമേക്കാണിത്. Thalaivettiyaan Paalayam ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. സെപ്തംബർ 20 മുതലാണ് സീരീസ് പ്രദർശനം തുടങ്ങിയത്. അഭിഷേക് കുമാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ നുണക്കുഴി, തലവൻ എന്നീ ചിത്രങ്ങളും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. കീർത്തി സുരേഷിന്റെ രഘു താത്തയും ഒടിടിയിൽ എത്തി.