ലോകത്തിലെ പ്രധാനപ്പെട്ട OTT പ്ലാറ്റ്ഫോം ആണ് Netflix. നമ്മുടെ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലെയും New Film Releases നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം. Korean Movies പ്രേമികൾക്കും, ഫ്രണ്ട്സ് ആരാധകർക്കും നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യാം. അതും 150 രൂപയ്ക്ക് താഴെ വരെ Netfix Plans ലഭ്യമാണ്.
വിശ്വസിക്കാനാകുന്നില്ലേ? മുമ്പത്തെ പോലെയല്ല മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾ പോലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും വില കുറവാണ്.
മാസ സബ്സ്ക്രിപ്ഷനും, പ്രീമിയം സബ്സ്ക്രിപ്ഷനും തുടങ്ങി നിരവധി പ്ലാനുകളുണ്ട്. പ്രതിമാസം 149 രൂപയിൽ നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ആരംഭിക്കുന്നു. ഏറ്റവും ചെലവേറിയ പ്രതിമാസ പ്ലാൻ 649 രൂപയുടേതാണ്. നെറ്റ്ഫ്ലിക്സ് ആക്സസ് നേടാനാഗ്രഹിക്കുന്നവർക്ക് അതാ പ്ലാനുകൾ പരിചയപ്പെടുത്താം.
ആദ്യമേ നെറ്റ്ഫ്ലിക്സിന്റെ 149 രൂപ പ്ലാനിൽ നിന്ന് തുടങ്ങാം. ഇത് മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനാണ്. ഒരു സമയം ഒരു മൊബൈലിൽ മാത്രം ഉപയോഗിക്കാം. 480p സ്ട്രീമിംഗ് ക്വാളിറ്റിയാണ് ഈ നെറ്റ്ഫ്ലിക്സ് പ്ലാനിനുള്ളത്. സ്മാർട്ഫോണിലോ ടാബ്‌ലെറ്റിലോ നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. എന്നാൽ ലാപ്ടോപ്പിലോ പിസിയിലോ സ്മാർട് ടിവിയിലോ പ്ലാൻ സപ്പോർട്ടാകില്ല. ഇതിന്റെ വാർഷിക പ്ലാൻ എടുക്കുകയാണെങ്കിൽ 1,788 രൂപയാകും.
ഇതും ഒരു സമയം ഒരു സ്ക്രീനിൽ മാത്രം ആക്സസ് തരുന്നു. അതുപോലെ പ്രതിമാസ പ്ലാൻ നോക്കുന്നവർക്ക് 200 രൂപയിൽ താഴെ തെരഞ്ഞെടുക്കാം. 149 രൂപയുടേതിൽ നിന്നും വീഡിയോ നിലവാരവും സപ്പോർട്ടിങ് ഡിവൈസും ഇതിൽ വ്യത്യാസപ്പെടുന്നു. കുറച്ചുകൂടി മികച്ച വീഡിയോ സ്ട്രീമിങ് 199 രൂപ പ്ലാനിൽ ലഭിക്കുന്നു. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി ഡിവൈസുകളിൽ ഏതെങ്കിലുമൊന്നിൽ ആക്സസ് എടുക്കാം.
HD അല്ലെങ്കിൽ 720p സ്ട്രീമിംഗ് ക്വാളിറ്റിയിൽ പരിപാടികൾ ആസ്വദിക്കാം.
ഓഫ്‌ലൈനിൽ കാണാൻ സീരീസും സിനിമയും ഡൗൺലോഡ് ചെയ്യാനും അനുവദിക്കുന്നു. ഇതേ ആനുകൂല്യങ്ങളോടെ വരുന്ന വാർഷിക പ്ലാനിന് ചെലവ് 2,388 രൂപയാണ്.
ഒരു സമയം 2 സ്‌ക്രീനിൽ നെറ്റ്ഫ്ലിക്സ് ലഭിക്കും. ഇതും മാസ പ്ലാൻ തന്നെയാണ്. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി എന്നിവയെല്ലാം സപ്പോർട്ട് ചെയ്യുന്നു. വീഡിയോ ക്വാളിറ്റി 1080p ആണ്. ഫുൾ HD റെസല്യൂഷനിൽ ഒരേസമയം രണ്ട് ഉപകരണങ്ങളിൽ സ്ട്രീമിങ് അനുവദിച്ചിരിക്കുന്നു. പ്ലാനിന്റെ വാർഷിക ചെലവ് 5,988 രൂപയാണ്.
ഒരു സമയം 4 സ്‌ക്രീൻ സപ്പോർട്ട് ചെയ്യുന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാൻ. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി എന്നിവ പിന്തുണയ്ക്കുന്നു. 4K വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി ഈ നെറ്റ്ഫ്ലിക്സ് പ്ലാനിനുണ്ട്. കൂടാതെ അൾട്രാ HD വീഡിയോ സപ്പോർട്ട് ചെയ്യുന്നു.
ഒരേ സമയം ആറ് ഉപകരണങ്ങളിൽ സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യാം. പ്രീമിയം പ്ലാൻ വാർഷിക അടിസ്ഥാനത്തിൽ എടുക്കുന്നെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ തുക 7,788 രൂപയാണ്.
നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം. എല്ലെങ്കിൽ https://www.netflix.com/in/ എന്ന സൈറ്റ് ഓപ്പൺ ചെയ്യാം. ശേഷം തുറന്നുവരുന്ന പേജിൽ തന്നെ പ്ലാനുകൾ തെരഞ്ഞെടുക്കുക.
അതിൽ പറയുന്ന ലിങ്ക് കോപ്പി ചെയ്ത് ബ്രൌസറിൽ നൽകിയ ശേഷം പേയ്മെന്റ് പൂർത്തിയാക്കുക. ഇങ്ങനെ അക്കൌണ്ട് ക്രിയേറ്റ് ചെയ്ത് സബ്സ്ക്രിപ്ഷൻ ഈസിയാക്കാം. യുപിഐ പേയ്മെന്റ് സംവിധാനവും നെറ്റ്ഫ്ലിക്സ് പേയ്മെന്റിന് ഉപയോഗിക്കാവുന്നതാണ്.
ALSO READ: Smart TV Offer: 32 ഇഞ്ച് ടിവി ഓഫറിൽ വാങ്ങാം, Black Friday സെയിലിൽ ഗംഭീര കിഴിവുകൾ