Nayanthara: നയൻതാര- ധനുഷ് പോര് മുറുകുന്നു, ആ ഫെയറി ടെയിൽ Wedding നെറ്റ്ഫ്ലിക്സിൽ എത്തിയോ?

Nayanthara: നയൻതാര- ധനുഷ് പോര് മുറുകുന്നു, ആ ഫെയറി ടെയിൽ Wedding നെറ്റ്ഫ്ലിക്സിൽ എത്തിയോ?
HIGHLIGHTS

നയൻതാരയും ധനുഷുമായുള്ള തർക്കവും വിവാദവും ചൂടുപിടിക്കുകയാണ്

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ റിലീസിനെത്തിയോ?

പകർപ്പവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളതിനാൽ Nayanthara ഡോക്യുമെന്ററി നീട്ടിവച്ചോ?

Nayanthara: Beyond the Fairy Tale OTT-യിൽ എത്തിയോ? രണ്ട് വർഷമായി തെന്നിന്ത്യൻ ആരാധകർ കാത്തിരിക്കുന്ന wedding Video ആണിത്. Nayanthara Documentary താരത്തിന്റെ ബർത്ത്ഡേയിൽ പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Nayanthara ഡോക്യുമെന്ററിയും വിവാദങ്ങളും

എന്നാൽ നടനും പ്രൊഡ്യൂസറുമായ ധനുഷുമായുള്ള തർക്കവും വിവാദവും ചൂടുപിടിക്കുകയാണ്. നാനും റൗഡി താൻ സിനിമയുടെ ബിടിഎസ് രംഗങ്ങൾക്ക് ധനുഷ് 10 കോടിയിട്ടതോടെയാണ് വിവാദം തുടങ്ങിയത്. ധനുഷിന് പകയാണെന്നും, തന്റെ ഡോക്യുമെന്ററി പുറത്തിറങ്ങാൻ വൈകുന്നതിൽ അയാളാണ് കാരണമെന്നും നയൻതാര പറഞ്ഞു.

nayanthara beyond the fairy tale
ഫെയറി ടെയിൽ Wedding നെറ്റ്ഫ്ലിക്സിൽ എത്തിയോ?

താൻ തനിയെ പ്രയത്നിച്ച് സിനിമാമേഖലയിലേക്ക് വന്നയാളാണ്. ധനുഷിന്റെ പോലെ സിനിമാ പശ്ചാത്തലമില്ലെന്നും വിമർശിച്ചാണ് ധനുഷിനെതിരെ കത്തെഴുതിയത്. എന്നാൽ ധനുഷ് താരത്തിനെതിരെ വക്കീൽ നോട്ടീസിലൂടെ പ്രതികരിച്ചു. ബിടിഎസ് രംഗങ്ങൾ നീക്കിയില്ലെങ്കിൽ നഷ്ടപരിഹാരമായ 10 കോടിയ്ക്കായി നിയമനടപടി എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ സിനിമാലോകത്തെ ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ് Nayanthara- Dhanush തർക്കം. ലേഡി സൂപ്പർസ്റ്റാറിന് പിന്തുണയുമായി നസ്രിയ, പാർവ്വതി തിരുവോത്ത്, ശ്രുതി ഹാസൻ തുടങ്ങിയവരുമെത്തി. പകർപ്പവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളതിനാൽ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ റിലീസിനെത്തിയോ?

ഫെയറി ടെയിൽ Wedding നെറ്റ്ഫ്ലിക്സിൽ എത്തിയോ?

നയൻതാര ഡോക്യുമെന്ററ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നു. സൂപ്പർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. നയൻസ്- വിഗ്നേഷ് ശിവൻ വിവാഹവും, താരത്തിന്റെ കരിയറും പ്രണയവുമെല്ലാം ഡോക്യുമെന്റററിയിൽ അവതരിപ്പിച്ചിരിക്കുന്നു. ശരണ്യ ചന്ദര്‍ ആണ് ഡോക്യുമെന്ററി ക്യാമറയിൽ പകർത്തിയിരിക്കുന്നത്. അമൃത് കൃഷ്ണൻ സംവിധാനവും വിഗ്നേഷ് ശിവൻ നിർമാണവും നിർവഹിച്ചിരിക്കുന്നു.

Also Read: സ്ട്രീമിങ്ങിന് മുന്നേ വിവാദങ്ങൾ, Nayanthara Wedding ഡോക്യുമെന്ററി Netflix Release എപ്പോൾ?

ബിയോണ്ട് ദി ഫെയറി ടെയിലിൽ, എന്തെല്ലാം?

സംവിധായകൻ വിഗ്നേഷും നയൻതാരയും കണ്ടുമുട്ടിയതും, അവരുടെ സിനിമാ പ്രവർത്തനങ്ങളും ഡോക്യുമെന്ററിയിലുണ്ട്. എങ്ങനെയാണ് ഇരുവർക്കുമിടയിൽ പ്രണയം മുളച്ചതെന്നും വിവാഹ വീഡിയോയിൽ കാണിക്കുന്നു.

ഒരു വിവാഹ വീഡിയോ എന്നതിന് അപ്പുറം, താരത്തിന്റെ പേഴ്സണൽ ജീവിതവും കരിയറും ഇതിലുണ്ട്. നയൻതാരയുടെ അമ്മയും തന്റെ മകളെ കുറിച്ച് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ തുറന്നുപറയുന്നു. ഉപേന്ദ്ര, തപ്‌സി പന്നു, രാധിക ശരത്കുമാർ, നാഗ ചൈതന്യ, ആറ്റ്‌ലി തുടങ്ങിയവർ ഡോക്യുവിൽ സംസാരിക്കുന്നു.

വിവാഹ സമയത്ത് തന്നെ വെഡ്ഡിങ് വീഡിയോ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് ഇത് സംവിധാനം ചെയ്യുക എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, അമൃത് കൃഷ്ണനാണ് നെറ്റ്ഫ്ലിക്സ് സീരീസിന്റെ സംവിധായകൻ.

2022-ൽ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. എ ആർ റഹ്മാൻ, ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖർ കല്യാണത്തിന് പങ്കെടുത്തു. ഏറെ നാളായി ആരാധകർ കാത്തിരുന്ന ആഡംബര വിവാഹം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo