National Cinema Day Offer: ARM 3D, കിഷ്കിന്ധാകാണ്ഡം മിസ്സാക്കണ്ട… 99 രൂപയ്ക്ക് സിനിമ കാണാം!
MAI ആണ് national cinema ticket price 99 രൂപയാക്കിയത്
നിസ്സാരം 99 രൂപയ്ക്ക് സിനിമ കാണാനായി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് വിളിക്കുന്നു
ലായിരത്തിലധികം സിനിമാകൊട്ടകകളിൽ ഓഫർ ബാധകമാണ്
National Cinema Day 2024: വെള്ളിയാഴ്ച സിനിമ കാണാൻ വെറും 99 രൂപ മതി.
സെപ്തംബർ 20 ദേശീയ സിനിമ ദിനത്തോട് അനുബന്ധിച്ചാണ് ഓഫർ. നാലായിരത്തിലധികം സിനിമാകൊട്ടകകളിൽ ഓഫർ ബാധകമാണ്.
MAI ആണ് National cinema ticket price 99 രൂപയാക്കിയത്. ഇത് ഒരു പരിമിത സമയ ഓഫറാണെന്നത് കൂടി ഓർക്കുക. നിസ്സാരം 99 രൂപയ്ക്ക് സിനിമ കാണാനായി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് വിളിക്കുന്നു. രാജ്യമെമ്പാടും നാഷണൽ സിനിമ ഡേ ഓഫർ ലഭ്യമാണ്.
National Cinema Day മൂന്നാം വർഷവും
മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടരെ മൂന്നാം വർഷമാണ് ടിക്കറ്റ് വില കുറയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സിനിമാ ദിനത്തിൽ ഇങ്ങനെ ഓഫർ നൽകിയിരുന്നു. മുമ്പത്തെ വർഷങ്ങളിൽ 6 ദശലക്ഷത്തിലധികം പേരാണ് ഓഫർ സ്വീകരിച്ച് എത്തിയത്.
99 രൂപയ്ക്ക് National Cinema Day-യിൽ സിനിമ കാണാം
പിവിആർ ഐഎൻഒഎക്‌സ്, സിനിപോളിസ്, ഡിലൈറ്റ് തുടങ്ങിയ തിയേറ്ററുകളിൽ ഓഫറുണ്ട്. മിറാജ്, മൂവി ടൈം തിയേറ്ററുകളും 99 രൂപ നിരക്കിൽ സിനിമ പ്രദർശിപ്പിക്കുന്നു. ഇത്തരത്തിൽ രാജ്യവ്യാപകമായി 4,000-ലധികം സിനിമാ ഹാളുകളിലാണ് ഓഫറുള്ളത്.
ഓൺലൈൻ ബുക്കിങ്ങുണ്ടോ?
ടിക്കറ്റുകൾ നിങ്ങൾക്ക് ഓൺലൈനയും ഓഫ്‌ലൈനായും ബുക്ക് ചെയ്യാം. രണ്ട് രീതിയിലുള്ള ടിക്കറ്റുകൾക്കും ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. 99 രൂപ നിരക്കിന് പുറമെ ഫുഡ് ഡീലുകളും സ്പെഷ്യൽ ഓഫറുകളുമുണ്ട്.
ഇതിനായി ബുക്ക് മൈ ഷോ സൈറ്റ് ഉപയോഗിക്കാം. കൂടാതെ തിയേറ്ററുകളുടെ വെബ്സൈറ്റിലും സമൂഹമാധ്യമ പേജുകളിലും ബുക്കിങ് വിവരങ്ങളുണ്ടാകും. ഓഫ്‌ലൈനായി ബുക്ക് ചെയ്യേണ്ടവർക്ക് മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ അന്വേഷിച്ച് ടിക്കറ്റ് എടുക്കാം.
മിതമായ നിരക്കിൽ ബിഗ് സ്‌ക്രീനിൽ പുതുപുത്തൻ ചിത്രങ്ങൾ കാണാം. സിനിമാപ്രേമികളെ തിരികെ തിയേറ്ററുകളിലേക്ക് കൊണ്ടുവരാനായാണ് MAI നാഷണൽ സിനിമ ഡേ ആചരിക്കുന്നത്.
National Cinema Day returns for its 3rd edition on September 20th! Enjoy movies at over 4,000 screens across India for just Rs. 99. Don’t miss this perfect opportunity to catch your favorite films with your friends and family. #NationalCinemaDay2024 #20September pic.twitter.com/hEduoRbGtZ
— Multiplex Association Of India (@MAofIndia) September 17, 2024
പുത്തൻ സിനിമകൾ
പുതുപുത്തൻ ചിത്രങ്ങൾ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ യശസ്സുയർത്തുന്ന സിനിമയാണ് ഓണത്തിന് റിലീസ് ചെയ്തത്. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം മൌത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റാകുന്നു. 3D ആയി ഒരുക്കിയ ടൊവിനോ ചിത്രം ARM കളക്ഷനുകളിൽ മുന്നേറുകയാണ്.
ആന്റണി പെപ്പേയുടെ കൊണ്ടൽ എന്ന ചിത്രത്തിനും ഗംഭീര പ്രതികരണമാണുള്ളത്. സെപ്തംബർ 20-ന് കഥ ഇന്നുവരെ എന്ന സിനിമ റിലീസ് ചെയ്യുന്നു. മേതിൽ ദേവിക, ബിജു മേനോൻ, നിഖില വിമൽ എന്നിവരാണ് പ്രധാന താരങ്ങൾ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile