നസ്‌ലൻ കെ ഗഫൂർ മുഖ്യവേഷത്തിൽ എത്തിയ I AM Kathalan OTT റിലീസിലേക്ക്. ഇതുവരെ പറഞ്ഞ തീയതിയിൽ സിനിമ റിലീസായില്ലെങ്കിലും ഔദ്യോഗിക അറിയിപ്പ് എത്തിയിരിക്കുകയാണ്. ഹാക്കിങ് പ്രമേയമാക്കി നിർമിച്ച സൈബർ ത്രില്ലറാണ് ഐ ആം കാതലൻ.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 3-ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ചിത്രം ഈ തീയതിയിൽ ഒടിടിയിൽ എത്താത്തത് പ്രേക്ഷകരെ നിരാശരാക്കി. ഒടുവിലിതാ ഐ ആം കാതലൻ ഒടിടി റിലീസ് ഒഫിഷ്യൽ തീയതി പുറത്തുവിട്ടിരിക്കുകയാണ്.
പ്രേമലുവിന്റെ സംവിധായകൻ ഗിരീഷ് എഡിയാണ് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ കൂടിയായ സജിൻ ചെറുകയിലാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അനിഷ്മയാണ് ചിത്രത്തിലെ നായിക. ലിജോമോള്‍, ദിലീഷ് പോത്തൻ, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍ എന്നിവരാണ് മുഖ്യതാരങ്ങൾ. ടി ജി രവി, വിനീത് വിശ്വം, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും ചിത്രത്തിലുണ്ട്.
ശരണ്‍ വേലായുധനാണ് സൈബർ കുറ്റകൃത്യങ്ങൾ പശ്ചാത്തലമാക്കിയുള്ള സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസ് ഐ ആം കാതലന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് സിനിമ നിർമിച്ചിരിക്കുന്നു. ഗോകുലം ഗോപാലനും നിർമാണത്തിൽ പങ്കാളിയാകുന്നു.
ജനുവരി 3-ന് ഒടിടി റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിനിമ ഇതുവരെയും ഒടിടിയിൽ എത്തിയിട്ടില്ല. ഇപ്പോഴിതാ അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജനുവരി 17നാണ് I Am കാതലൻ ഒടിടിയിൽ റിലീസിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് സിനിമയുടെ റിലീസ്. 899 രൂപയ്ക്ക് മനോരമ മാക്സ് സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ആസ്വദിക്കാം. ഇത് പരസ്യങ്ങളില്ലാതെ ഒടിടി റിലീസുകൾ ആസ്വദിക്കാനുള്ള പാക്കേജാണ്. മനോരമ മാക്സ് ആപ്പ് ഡൌൺലോഡ് ചെയ്ത് സബ്സ്ക്രൈബ് ചെയ്ത് പുത്തൻ റിലീസുകൾ കാണാനാകും.
Also Read: ജോജുവിന്റെ പ്രതികാരത്തിന്റെ Pani OTT റിലീസിലേക്ക്, എന്ന്? എവിടെ കാണാം?