Most Trolls 2024: ട്രോൾ വാങ്ങിക്കൂട്ടിയതിൽ മുന്നിൽ രണ്ട് Superstar തമിഴ് ചിത്രങ്ങൾ, കേരളത്തിലും…

Most Trolls 2024: ട്രോൾ വാങ്ങിക്കൂട്ടിയതിൽ മുന്നിൽ രണ്ട് Superstar തമിഴ് ചിത്രങ്ങൾ, കേരളത്തിലും…
HIGHLIGHTS

ഈ വർഷം ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിക്കൂട്ടിയ സിനിമകൾ ഏതൊക്കെയെന്നോ?

ട്രോളുകൾ നിറഞ്ഞത് രണ്ട് തമിഴ് സിനിമകൾക്കാണ്

തിയേറ്റർ റിലീസിന്റെ ആദ്യ ദിനം തന്നെ ചിത്രം വിമർശനങ്ങൾക്ക് കാരണമായി

Most Trolls 2024: ഈ വർഷം ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിക്കൂട്ടിയ സിനിമകൾ ഏതൊക്കെയെന്നോ? കേരളത്തിലുൾപ്പെടെ റിലീസിന് തൊട്ടുപിന്നാലെ ട്രോളുകൾ നിറഞ്ഞത് രണ്ട് തമിഴ് സിനിമകൾക്കാണ്. കേരളത്തിൽ തമിഴ് ചലച്ചിത്രങ്ങൾക്ക് വലിയ പ്രേക്ഷകരാണുള്ളത്.

Most Trolls സിനിമകൾ

പ്രത്യേകിച്ച് രജനികാന്ത്, സൂര്യ, വിജയ് സിനിമകൾ കേരളത്തിലെ പ്രേക്ഷകരും ആഘോഷത്തോടെ ഏറ്റെടുക്കും. ഈ വർഷം വൻ ഹൈപ്പിലും പ്രതീക്ഷയിലുമെത്തിയ സിനിമകളാണ് Kanguva, Indian 2 എന്നീ ചിത്രങ്ങൾ. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 കൊവിഡ് കാലത്ത് മുതലേ പണി തുടങ്ങിയ സിനിമയാണ്. ആക്ഷൻ ഫാന്റസിയായി ഒരുക്കിയ കങ്കുവയിൽ സൂര്യയാണ് നായകൻ.

most trolls 2024
ഇന്ത്യൻ 2

ഈ രണ്ട് സിനിമകളും ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ തിയേറ്റർ റിലീസിന്റെ ആദ്യ ദിനം തന്നെ ചിത്രം വിമർശനങ്ങൾക്ക് കാരണമായി. ഈ രണ്ട് ചിത്രങ്ങളും തന്നെയാണ് 2024-ൽ വലിയ ട്രോളുകൾ ഏറ്റുവാങ്ങിയ സിനിമകളെന്ന് സ്വരാജ്യമാഗ് പോലുള്ള മാധ്യമറിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ ഈ പരാജയങ്ങൾ താരങ്ങൾ അടുത്ത സിനിമയിൽ അതിജീവിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ഇന്ത്യൻ 3, സൂര്യയുടെ റോളക്സിനുമായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Also Read: 9 കഥകൾ ചേർത്ത എംടി ആന്തോളജി ചിത്രം OTT Release എവിടെ?

Kanguva vs Indian 2

കങ്കുവയ്ക്ക് മുന്നേ തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്തത് കമൽ ഹാസൻ ചിത്രമായിരുന്നു. ഉലകനായകൻ വീണ്ടും സേനാപതിയായി എത്തിയ ചിത്രമാണ് ഇന്ത്യൻ 2. നിർഭാഗ്യവശാൽ സിനിമ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ഇങ്ങനെ നിരാശരായ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ട്രോളുകളും വിമർശനങ്ങളും ഉയർത്തി.

ഇന്ത്യൻ 2 കണ്ട് തലവേദനയെടുത്തവർക്ക്, തമിഴ് നാട്ടിലെ ഒരു സലൂൺ ഫ്രീ മസാജിങ് വരെ ഓഫർ ചെയ്തെന്ന് ട്രോളുകൾ വന്നു. ശങ്കറിൽ നിന്ന് ഇങ്ങനെ നിസ്സാരമായൊരു തിരക്കഥ പ്രതീക്ഷിച്ചില്ലെന്നും, ഇത്രയും വലിയ സംവിധായകൻ ഇനി തിരിച്ചുവരട്ടെ എന്നുമാണ് ട്രോളുകാർ പറഞ്ഞിരുന്നത്.എന്നാൽ ഇന്ത്യൻ 2-നേക്കാൾ ട്രോൾ ഏറ്റുവാങ്ങേണ്ടി വന്നത് കങ്കുവയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ചിത്രങ്ങളും ഹൈപ്പോടെ വന്നതിനാൽ, റിലീസിനപ്പുറം ദുരന്തമായെന്ന തരത്തിലായിരുന്നു ട്രോളുകൾ നിറഞ്ഞത്.

വമ്പൻ താരനിരയെ ഉൾപ്പെടുത്തിയാണ് സിരുത്തൈ ശിവ കങ്കുവ സംവിധാനം ചെയ്തത്. ബോളിവുഡിൽ നിന്നും ദിഷ പഠാനി, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിലെത്തി. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ, സാധാരണ ആരാധകരും ചില വിമർശകരും സിനിമയെ നിഷ്കരുണം ട്രോളുകയായിരുന്നു.

എന്നാൽ ജ്യോതിക ഉൾപ്പെടെയുള്ളവർ കരുതിക്കൂട്ടിയുള്ള ട്രോളുകൾക്ക് എതിരെ പ്രതികരിച്ചിരുന്നു. സിനിമ പ്രതീക്ഷിച്ച അത്രയും മികച്ചതായില്ലെങ്കിലും, പ്രചരിക്കുന്ന ട്രോളുകൾ പോലെ അത്ര മോശമല്ലെന്നും ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.

Most Trolls സിനിമ ഒടിടിയിൽ എവിടെ കാണാം?

ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം. സൂര്യ ആരാധകർക്കും, ഫാന്റസി സിനിമാപ്രേമികൾക്കും കങ്കുവ ഇപ്പോൾ ആമസോൺ പ്രൈമിൽ കാണാം.

ഓരോ സിനിമയും ഓരോ പ്രേക്ഷകരിലും വ്യത്യസ്ത രീതിയിലാണ് എത്തുന്നത്. അതിനാൽ തന്നെ റിലീസ് സമയത്ത് ട്രോൾ ചെയ്യപ്പെട്ട സിനിമകൾ ഒടിടിയിൽ ഹിറ്റടിക്കാറുണ്ട്. എന്നാൽ കങ്കുവ, ഇന്ത്യൻ 2 ചിത്രങ്ങൾക്ക് ഒടിടി പ്രേക്ഷകരും പ്രതീക്ഷിച്ച സ്വീകാര്യത നൽകിയിട്ടില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo