empuraan
മലയാളി മാർച്ചിനായി കാത്തിരിക്കുന്നതേ Empuraan എന്ന വമ്പൻ ചിത്രത്തിനാണെന്ന് തോന്നും. കാരണം, അത്രയും വലിയ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ട്രെയിലർ റിലീസിലും ഇപ്പോൾ പ്രീ-ബുക്കിങ്ങിലും ലഭിക്കുന്നത്. ഇന്ന് മുതലാണ് Lucifer 2 ചിത്രത്തിനായുള്ള പ്രീ-ബുക്കിങ് അഥവാ അഡ്വാൻസ്ഡ് ബുക്കിങ് തുടങ്ങിയത്. മാർച്ച് 27-നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത Mohanlal ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്.
ഇന്ന് ടിക്ക്റ്റ് അഡ്വാൻസ് ബുക്കിങ്ങിന്റെ ആദ്യ ദിവസമാണെങ്കിലും, പല തിയറ്ററുകളിലും ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. സിനിമ ഫസ്റ്റ് ഡേ കാണാൻ ഇനി ടിക്കറ്റ് കാലിയല്ലാത്ത സാഹചര്യമാണുള്ളത്. ടിക്കറ്റ് ബുക്കിങ്ങിനായി ജനം ഓൺലൈൻ സൈറ്റുകളിലേക്ക് ഇരച്ചുകയറുകയാണ്. പ്രീ-ബുക്കിങ്ങിനിടെ ബുക്ക് മൈ ഷോ സെർവർ സ്തംഭിച്ചുപോയ അവസ്ഥയുണ്ടായി.
മലയാളത്തിൽ എമ്പുരാൻ കളക്ഷനിൽ വിസ്മയിപ്പിക്കുമെന്നാണ് പ്രീ-ബുക്കിങ്ങിന്റെ ആദ്യദിനം സൂചിപ്പിക്കുന്നത്. ബുക്കിങ് തുടങ്ങി മണിക്കൂറുകളിൽ റെക്കോഡ് ടിക്കറ്റ് വിൽപ്പനയായിരുന്നു. ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ബുക്കിങ് നേടുന്ന ഇന്ത്യൻ ചിത്രത്തിന്റെ റെക്കോഡെടുത്തു.
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ റിലീസിനെത്തുന്നു. കെജിഎഫിന്റെ ഹോംബാലെ പോലുള്ള വമ്പൻ കമ്പനികളാണ് പല സംസ്ഥാനങ്ങളിലെയും വിതരണക്കാർ.
എമ്പുരാൻ ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ച മുന്നേ വിറ്റുപോയി. ടിക്കറ്റുകൾക്കായി ആളുകൾ ബുക്ക് മൈ ഷോയിൽ ഒഴുകുകയായിരുന്നു. ഇങ്ങനെയാണ് ആപ്പിന്റെ സെർവറും ക്രാഷായത്. സൽമാൻ ഖാന്റെ സികന്ദറും, ചിയാൻ വിക്രമിന്റെ വീര ധീര ശൂരനുമാണ് എമ്പുരാന്റെ എതിരാളികൾ.
എന്നാൽ സൽമാൻ ഖാൻ ചിത്രത്തെ വരെ തോൽപ്പിക്കുന്ന റെക്കോഡ് ബുക്കിങ്ങാണ് ഇന്ന് നടന്നത്. ഇതുവരെ നടന്നതിൽ ലിയോയും പുഷ്പയും തൂക്കിയാണ് എമ്പുരാൻ ബുക്കിങ്ങിൽ കത്തിക്കയറിയത്. ഒരു മണിക്കൂറിൽ 96000 ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റഴിച്ചു.
മാർച്ച് 27-ന് ചിത്രം തിയേറ്ററുകളിലേക്ക് വരികയാണ്. മുരളി ഗോപിയാണ് ലൂസിഫർ 2-ന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ബൈജു, സായ്കുമാര്‍, മണിക്കുട്ടൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്. മിഹയേല് നോവിക്കോവ്, ജെറോം ഫ്‌ലിന്‍, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി എന്നീ താരങ്ങളും എമ്പുരാനിലൂടെ മോളിവുഡിലേക്ക് വരികയാണ്.
Also Read: Million Views: വമ്പൻ കാൻവാസിൽ Empuraan എത്തി, ട്രെയിലറിലൂടെ Lucifer സാമ്പിൾ വെടിക്കെട്ട്