സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ ചിത്രം Merry Christmas ഒടിടിയിൽ കാണാം
ക്രിസ്മസ് രാത്രിയുടെ പശ്ചാത്തലത്തിൽ നിങ്ങൾക്കൊരു ത്രില്ലർ ചിത്രം തന്നെ ആസ്വദിക്കാം
തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ സിനിമ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്
Merry Christmas: സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ ചിത്രം ഒടിടിയിൽ കാണാം. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ബോളിവുഡ് താരറാണി കത്രീന കൈഫും ജോഡിയായി അഭിനയിച്ച ചിത്രമാണിത്.
തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ സിനിമ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ശ്രീറാം രാഘവൻ ആണ് മെറി ക്രിസ്മസ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രിസ്മസ് രാത്രിയിൽ മറിയയും ആൽബർട്ടും കണ്ടുമുട്ടുന്നതും പിന്നീടുള്ള സംഭവബഹുലമായ കഥയുമാണ് മേരി ക്രിസ്മസ്.
Christmas രാത്രിയും ത്രില്ലിങ് കഥയും
ക്രിസ്മസ് രാത്രിയുടെ പശ്ചാത്തലത്തിൽ നിങ്ങൾക്കൊരു ത്രില്ലർ ചിത്രം തന്നെ ആസ്വദിക്കാം. ഗംഭീര താരനിരയാണ് മേറി ക്രിസ്മസ്സിൽ അണിനിരന്നിട്ടുള്ളത്. സിനിമയുടെ ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് തുടങ്ങിയവർ അണിനിരക്കുന്നു.
Merry Christmas OTT
തമിഴ് പതിപ്പിൽ ഈ താരങ്ങൾക്ക് പകരം രാധിക ശരത്കുമാർ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസ്, ഷണ്മുഖരാജ എന്നിവരാണ്. കൂടാതെ അശ്വിനി കല്സേക്കർ, രാധിക ആപ്തെ എന്നിവർ മേറി ക്രിസ്മസ്സിൽ അതിഥി വേഷത്തിലും എത്തുന്നു.
Merry Christmas OTT-യിൽ എവിടെ?
Merry Christmas OTT റിലീസ് ചെയ്തിരിക്കുന്നത് നെറ്റ്ഫ്ലിക്സിലാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്തത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.