കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തിയ Latest Movie ഒടിടിയിലേക്ക്. സെപ്തംബറിൽ തിയേറ്ററുകളിലെത്തിയ Meiyazhagan OTT Release പ്രഖ്യാപിച്ചു.
ഒരുകാലത്ത് തെന്നിന്ത്യയുടെ റൊമാന്റിക് ഹീറോയായിരുന്ന അരവിന്ദ് സ്വാമിയാണ് പ്രധാന താരം. യുവ തമിഴ് സിനിമയുടെ പ്രിയ റൊമാന്റിക് താരം കാർത്തിയും ഒന്നിക്കുന്ന അപൂർവ്വ കോമ്പോയാണ് മെയ്യഴകൻ.
നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് Tamil Movie നിർമിച്ചത്. 96ന് ശേഷം സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ മെയ്യഴകൻ എന്ന തമിഴ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. സിനിമ തിയേറ്ററിലെത്തി ഒരു മാസത്തിന് ശേഷം ഒടിടിയിലേക്കും പ്രവേശിക്കുന്നു.
തമിഴ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 27 മുതലാണ് മെയ്യഴകന്റെ സ്ട്രീമിങ് ആരംഭിക്കുക. ഇമോഷണൽ ഫീൽഗുഡ് ഫാമിലി എന്റർടെയിനറാണ് ചിത്രം. അണിയറയിൽ 96 സംവിധായകനും സൂര്യയും ജ്യോതികയും ഒരുമിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
96 സംഗീത സംവിധായകൻ, മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിനും സംഗീതം ഒരുക്കിയത്. സംവിധായകൻ പ്രേം കുമാറും ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. 51 കോടിയാണ് സിനിമ തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്.
സിനിമ തിയേറ്ററിലെത്തിയപ്പോൾ അൽപ്പം ദൈർഘ്യമുള്ളതാണെന്ന് അഭിപ്രായമുണ്ടായിരുന്നു. ഇതേ തുടർന്ന് തിയേറ്റർ റിലീസിന് ദിവസത്തിന് ശേഷം ചില ഭാഗങ്ങൾ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ഒടിടി റിലീസിൽ ഈ കട്ട് ചെയ്ത ഭാഗങ്ങളുമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. 18 മിനിറ്റ് ദൈർഘ്യമുള്ള സീനുകളാണ് മെയ്യഴകൻ തിയേറ്റർ പതിപ്പിൽ നിന്ന് മാറ്റിയത്.
2ഡി എന്‍റര്‍ടെയ്മെന്‍റിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. തമിഴകത്തിന്റെ സൂപ്പർ താരജോഡികളായ സൂര്യയും ജ്യോതികയുമാണ് നിർമാതാക്കൾ. ചിത്രത്തിലെ അഭിനയനിരയും കഥയും മികവ് പുലർത്തിയതായാണ് പ്രേക്ഷക അഭിപ്രായം.
ശ്രീദിവ്യയാണ് തമിഴ് സിനിമയിലെ നായിക വേഷം അവതരിപ്പിച്ചിരിക്കുന്നത്. രാജ് കിരൺ, ജയപ്രകാശ്, ഇളവരസു എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളുമായി എത്തുന്നു. ദേവദർശിനി ചേതൻ, ശ്രീരഞ്ജിനി, കരുണാകരൻ തുടങ്ങിയവരും മെയ്യഴകനിലുണ്ട്. മഹേന്ദ്രൻ രാജു ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ എഡിറ്റർ ആർ. ഗോവിന്ദരാജാണ്.