Unni Mukundan നായകനായ Marco തിയേറ്ററുകളിൽ കുതിക്കുകയാണ്. മലയാളസിനിമയുടെ തുടക്കം ഗംഭീരമായ പോലെ ഒടുക്കവും തകർത്തുവാരുന്നു. ഹൈ-ഒക്ടെയ്ൻ ആക്ഷൻ-ത്രില്ലർ ഇന്ത്യയിലെ ഏറ്റവും കൊടൂരമായ വയലൻസ് ചിത്രമാണെന്നാണ് പ്രേക്ഷക അഭിപ്രായം. സിനിമാസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ സിനിമ സ്വീകാര്യത നേടുന്നു.
ഉണ്ണി മുകുന്ദൻ നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രമാണിത്. ഡിസംബർ 20-ന് ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചാണ് ചിത്രം തിയേറ്റർ റിലീസിന് എത്തിയത്. ഉത്തരേന്ത്യയിൽ വരെ സിനിമ വൻ ഹിറ്റായി മുന്നേറുകയാണ്. മാർകോ തിയേറ്ററിൽ കുതിക്കുമ്പോഴും ഒടിടി അപ്ഡേറ്റിനെ കുറിച്ചും വാർത്തകൾ വരുന്നു. എന്നാൽ ഈ ഒടിടി അപ്ഡേറ്റുകൾ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ളതല്ല എന്നതാണ് സത്യം.
പ്രമുഖ മാധ്യമങ്ങളിൽ മലയാളം ആക്ഷൻ ത്രില്ലറിനെ കുറിച്ച് ഒടിടി അപ്ഡേറ്റ് വരുന്നു. ഉണ്ണി മുകുന്ദന്റെ മാർകോയുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് വിവരം. തിയേറ്ററുകളെ ഹരം കൊല്ലിക്കുന്ന സിനിമ ഒടിടിയിൽ നെറ്റ്ഫ്ലിക്സിൽ കാണാമെന്നതാണ് റിപ്പോർട്ട്. എങ്കിലും ഇതുവരെയും സിനിമയുടെ ഒടിടി അവകാശം ആർക്കും നൽകിയതായി അണിയറപ്രവർത്തകരോ, നിർമാതാക്കളോ വ്യക്തമാക്കിയിട്ടില്ല.
എന്തായാലും സിനിമ തിയേറ്ററുകളിൽ ആവേശത്തോടെ മുന്നേറുന്നതിനാൽ ഒടിടിയിൽ എത്താൻ ഇനിയും ആഴ്ചകൾ വൈകും. അങ്ങനെയെങ്കിൽ മാർകോയെ ഫെബ്രുവരിയിൽ ഒടിടിയിൽ പ്രതീക്ഷിച്ചാൽ മതി. ഇതുവരെയും സിനിമയുടെ ഒടിടിയെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ഉണ്ണി മുകുന്ദന്റെ 100 കോടി ചിത്രമാണ് 2024 അവസാനത്തോടെ പുറത്തിറങ്ങിയ മാർകോ. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തില്‍ ഹിറ്റ് കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്.
ഇപ്പോഴിതാ ബാഹുബലിയ്ക്ക് ശേഷം കൊറിയയിലും സിനിമ റിലീസാകാൻ തയ്യാറെടുക്കുന്നു. വരുന്ന ഏപ്രിലിൽ ചിത്രം കൊറിയയിൽ തിയേറ്റർ റിലീസിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. തെന്നിന്ത്യയില്‍ നിന്നും ഇത്തരമൊരു നേട്ടം മുമ്പ് നേടിയത് രാജമൌലിയുടെ ബാഹുബലിയാണ്. അടുത്ത ചിത്രം മാർകോ ആയത് മലയാള സിനിമയ്ക്കും അഭിമാന മുഹൂർത്തമാണ്.
സിദ്ധിഖ്, ജഗദീഷ്, അഭിമന്യു തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. കബീർ ദുഹാൻ സിംഗ്, യുക്തി താരേജ, ആൻസൺ പോൾ എന്നിവരും ചിത്രത്തിലുണ്ട്.